തിരുവനന്തപുരം ∙ പിഎം ശ്രീ പദ്ധതിയിൽ ചർച്ചയില്ലാതെ ഒപ്പിട്ടതിൽ വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മന്ത്രിസഭ പൂർണമായ അർഥത്തിൽ ചർച്ച നടത്താത്തത് വീഴ്ചയാണ്. കേന്ദ്രത്തിനു കത്തയക്കുന്ന കാര്യത്തിൽ മന്ത്രിസഭ മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Also Read ഇളമുറക്കാരിയായി ടെക്കി വൈഷ്ണ; മത്സരിക്കാൻ കൗൺസിലറുടെ ഭാര്യയും മുൻ എംപിയുടെ മരുമകളും
പിഎം ശ്രീയുമായി ബന്ധപ്പെട്ട് എഐവൈഎഫ് ഉൾപ്പെടെയുള്ള ഇടതു സംഘടനകളുടെ പ്രതിഷേധം അതിരുകടന്നോ എന്ന ചോദ്യത്തിന് പൊതുസമൂഹത്തിൽ തെറ്റാണെന്ന് തോന്നിയിട്ടുള്ള എല്ലാ പ്രയോഗങ്ങളും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയെപ്പറ്റി പൂര്‍ണമായ അർഥത്തില്‍ പരിശോധിച്ച് കാര്യങ്ങള്‍ തീരുമാനിക്കാന്‍ സബ് കമ്മിറ്റിയെ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. പദ്ധതി ഒപ്പിടുന്നതിനു മുൻപ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തില്ലെന്നാണ് കേള്‍ക്കുന്നതെന്ന ചോദ്യത്തിന്, അതിന് ഇപ്പോള്‍ ഉത്തരം പറയുന്നില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Also Read കമ്യൂണിസ്റ്റ് ചതി കണ്ട വോട്ടെടുപ്പ്: അന്ന് കൊച്ചി മേയർ മാറി, ‘ഷേണായീസ്’ ഫലകവും മാറ്റി! കാലുമാറിയത് ‘അയാൾ’: പുതിയ ഓഫിസിൽ ‘അറബിക്കടലിന്റെ റാണിയും’
കേന്ദ്രത്തിന് കത്തയക്കുന്ന കാര്യങ്ങളില്‍ മന്ത്രിസഭ തീരുമാനമെടുത്ത് പറയട്ടെയെന്നും ഗോവിന്ദൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനായി സിപിഎം എല്ലാ രീതിയിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ മഹാഭൂരിപക്ഷം വരുന്ന തദ്ദേശസ്ഥാപനങ്ങളിലും വിജയിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
English Summary:
MV Govindan on PM Shri Scheme Controversy: MV Govindan addresses the lapse in PM Shri scheme implementation. He emphasizes the need for cabinet discussion and acknowledges public concerns regarding the scheme\“s impact.