search

‘സീബ്ര ക്രോസിങ്ങിൽ യാത്രക്കാർക്കാണ് ഒന്നാമത്തെ അവകാശം; കാൽനടയാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കണം’ : ഹൈക്കോടതി

LHC0088 3 hour(s) ago views 1040
  



കൊച്ചി ∙ കാൽനടയാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കാനുള്ള ഫലപ്രദമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. പരിഷ്കൃത സമൂഹത്തിൽ സീബ്രാ ക്രോസിങ്ങിൽ വാഹനം നിർത്തുന്നു എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. സീബ്ര ക്രോസിങ്ങിൽ യാത്രക്കാർക്കാണ് ഒന്നാമത്തെ അവകാശം. സീബ്രാ ലൈനിൽ കാൽനടയാത്രക്കാർ അപകടത്തിന് ഇരയാകുന്നു എന്നതും പ്രശ്നം കൂടുതൽ ഗൗരവമാക്കുന്നെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി.



കോടതി നിർദേശപ്രകാരം കാൽനടക്കാരുടെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികൾ ട്രാൻസ്പോർട്ട് കമ്മിഷണർ സി.നാഗരാജു, പൊതുമരാമത്ത് സെക്രട്ടറി കെ.ബിജു, ട്രാഫിക് ഐജി കാളിരാജ് മഹേഷ് കുമാർ എന്നിവർ ഓൺലൈനായി ഹാജരായി വിശദീകരിച്ചു. റിപ്പോർട്ടുകളും വാക്കുകളും മാത്രം പോരാ നടപടി വേണമെന്ന് കോടതി പരഞ്ഞു. ഡ്രൈവിങ് സംസ്കാരം മാറണം. സീബ്രാ ക്രോസിങ്ങുകൾ പലയിടത്തും അശാസ്ത്രീയമായാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനൊക്കെ കോടതിയുടെ ഇടപെടൽ വേണമെന്നതു ശാപമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കാൽനടയാത്ര സുരക്ഷിതമാക്കാനുള്ള പഠനങ്ങളും നടപടികളും തുടങ്ങിയെന്നും വൈകാതെ പ്രശ്നപരിഹാരം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. വിഷയം 20 ന് വീണ്ടും പരിഗണിക്കും. നടപടിയിലെ പുരോഗതി അറിയിക്കാൻ അന്നും ഉദ്യോഗസ്ഥരോട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Zebra Crossings: High Court Emphasizes Pedestrian Rights, Calls for Driving Culture Change
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158495