search

കള്ളം കളിക്കുന്ന കലൂർ സ്റ്റേഡിയം

Chikheang 5 hour(s) ago views 141
  



പലകുറി ആവർത്തിച്ച് കള്ളം സത്യമാക്കി മാറ്റാനായിരുന്നു തന്ത്രം. അതു പൊളിഞ്ഞതിനൊപ്പം ഇടിഞ്ഞുവീണതു കായികകേരളത്തിന്റെ അഭിമാനം കൂടിയാണ്. ലോകജേതാക്കളായ അർജന്റീന ഫുട്ബോൾ ടീം നവംബറിൽ കൊച്ചിയിൽ ഓസ്ട്രേലിയയ്ക്കെതിരെ രാജ്യാന്തര സൗഹൃദമത്സരം കളിക്കുമെന്നു പറഞ്ഞുകെ‍ാണ്ടിരുന്ന കായികമന്ത്രിയും ഉദ്യോഗസ്ഥവൃന്ദവും സ്പോൺസറുമൊക്കെ അവസാനം സമ്മതിച്ചു:നവംബറിൽ അർജന്റീന വരില്ല.

മത്സരവേദിയായി കണ്ടെത്തിയ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു ഫിഫ അംഗീകാരമില്ല എന്നതാണു കാരണമായിപ്പറഞ്ഞത്. അർജന്റീന വരുന്നില്ല എന്നതിനെക്കാൾ വലിയ തിരിച്ചടിയായി മാറിയതു സ്റ്റേഡിയം നവീകരണത്തിന്റെ പേരിലുണ്ടായ കള്ളക്കളികളാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ (ഐഎസ്എൽ) കേരളത്തെ പ്രതിനിധീകരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ്  കലൂർ സ്റ്റേഡിയം. യഥാസമയം ഇതിന്റെ നവീകരണം പൂർത്തിയാക്കിയില്ലെങ്കിൽ ബ്ലാസ്റ്റേഴ്സ് ‘സ്വന്തം’ സ്റ്റേഡിയം കണ്ടെത്താൻ കേരളം വിടേണ്ടി വരുമെന്നാണ് ആശങ്ക. ഐഎസ്എൽ പുതിയ സീസൺ എന്ന് ആരംഭിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ ബ്ലാസ്റ്റേഴ്സ് പരസ്യമായി ആശങ്ക പ്രകടിപ്പിച്ചിട്ടില്ല. ആരാധകപിന്തുണ ഏറെയുള്ള ഫുട്ബോൾ ക്ലബ്ബായ ബ്ലാസ്റ്റേഴ്സിനു കളിക്കാൻ കേരളത്തിൽ ഇടമില്ലാത്ത സാഹചര്യമുണ്ടാവുമോ എന്ന ചോദ്യം അതീവഗൗരവമുള്ളതാണ്. കലൂർ സ്റ്റേഡിയമല്ലാതെ, ഐഎസ്എൽ നിലവാരമുള്ള മറ്റൊരു വേദി കേരളത്തിൽ ഇല്ലതാനും.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അർജന്റീനയുടെ വരവിനു മുന്നോടിയായി ഫിഫ നിലവാരത്തിൽ രാജ്യാന്തര മികവിൽ സ്റ്റേഡിയം ‘പുതുക്കിപ്പണിയാൻ’ സർക്കാരും സ്റ്റേഡിയം ഉടമകളായ വിശാലകൊച്ചി വികസന അതോറിറ്റിയും (ജിസിഡിഎ) കണ്ടെത്തിയതു മത്സരത്തിന്റെ സ്പോൺസറായ സ്വകാര്യ കമ്പനിയെയാണ്. സ്റ്റേഡിയം നവീകരണം സംബന്ധിച്ചോ ഫിഫ സൗഹൃദ മത്സരത്തിന്റെ നടപടിക്രമങ്ങളെക്കുറിച്ചോ ധാരണയില്ലാത്ത ഈ കമ്പനിയെ എല്ലാം ഏൽപിച്ച് സർക്കാരും ജിസിഡിഎയും കൈകെട്ടി നിന്നു. സ്റ്റേഡിയം കൈമാറിയതിനു നിയമപരമായ കരാർ ഉണ്ടെന്നു തെളിയിക്കാൻ ഇതുവരെ സർക്കാരിനോ ജിസിഡിഎയ്ക്കോ സാധിച്ചിട്ടില്ല. ന്യായീകരണങ്ങൾ നിത്യവും വരുന്നുണ്ടെന്നു മാത്രം.   

അർജന്റീനാ മത്സരനടത്തിപ്പിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ സർക്കാർ ചുമതലയേൽപിച്ചതു കായിക, യുവജന വകുപ്പിനു കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനെയാണ്. ജിസിഡിഎ  ഫൗണ്ടേഷനും അവർ സ്പോൺസർക്കും സ്റ്റേഡിയം കൈമാറി.  

നിയമപരമായ കരാറില്ലാതെ, മൂന്നു പേർ ഒപ്പിട്ട ഒരു കടലാസ് രേഖയുടെ മാത്രം അടിസ്ഥാനത്തിൽ എങ്ങനെയാണു സർക്കാർ ഉടമസ്ഥതയിലുള്ള ഒരു സ്റ്റേഡിയം ഒരു സ്വകാര്യ കമ്പനിക്കു വിട്ടുകൊടുക്കുന്നത്? 70 കോടി ചെലവിട്ടു സ്റ്റേഡിയം പുനർനിർമിക്കുന്നു എന്നാണു സ്പോൺസർ വാതോരാതെ പറയുന്നത്. ആരാണ് എസ്റ്റിമേറ്റ് തയാറാക്കിയത്? ഏതു കൺസൽറ്റൻസിയാണു മാസ്റ്റർ ഡിസൈൻ ചെയ്തത്? എഴുപതു കോടിയുടെ കണക്കു സ്പോൺസർ ആവർത്തിക്കുമ്പോൾ ജിസിഡിഎ ചെയർമാൻ പറയുന്നത് അങ്ങനെയൊരു എസ്റ്റിമേറ്റില്ല എന്നാണ്. സർക്കാരിന്റെ സ്റ്റേഡിയം ആരോ നവീകരിക്കുന്നു, അതെക്കുറിച്ചൊരു കണക്കും സർക്കാരിന്റെ പക്കലില്ല എന്നത് അപമാനകരമായ അവസ്ഥയല്ലേ?

സ്റ്റേഡിയം വളപ്പിലുണ്ടായിരുന്ന മരങ്ങൾ നവീകരണത്തിന്റെ പേരിൽ മുറിച്ചുമാറ്റുകയും ചുറ്റുമതിൽ പൊളിക്കുകയും മറ്റും ചെയ്തിട്ടുണ്ട്. ടർഫ് നവീകരണം, സീറ്റുകളുടെ നവീകരണം, പ്രവേശന കവാടം, പാർക്കിങ് ഗ്രൗണ്ട് ഒരുക്കൽ, ചുറ്റുമതിൽ നിർമാണം, ഫ്ലഡ്‌ലൈറ്റുകൾ എൽഇഡി ആക്കൽ, മറ്റ് അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയെല്ലാം ചെയ്യുന്നതു സ്പോൺസറാണ്. ഈ മാസം 30ന് അകം നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നാണു ജിസിഡിഎയും സ്‌പോൺസറും പറയുന്നത്. നവീകരണം പൂർത്തിയാക്കി സ്പോർട്സ് കേരള ഫൗണ്ടേഷനു കൈമാറിക്കഴിഞ്ഞാൽ തങ്ങൾക്കു സ്റ്റേഡിയത്തിനുമേൽ അവകാശമൊന്നും ഉണ്ടാകില്ലെന്നു സ്പോൺസർ പറഞ്ഞിട്ടുണ്ടെങ്കിലും രാഷ്ട്രീയ പോരാട്ടത്തിന്റെകൂടി കളിക്കളമായി സ്റ്റേഡിയം മാറിക്കഴിഞ്ഞു.   

എറണാകുളം എംപി കൂടിയായ ഹൈബി ഈഡനാണു സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളെപ്പറ്റി പരസ്യമായി പ്രതികരിച്ചത്. വ്യക്തമായ ഒരു കരാറുമില്ലാതെ എങ്ങനെയാണു സർക്കാർ വക സ്റ്റേഡിയം സ്പോൺസർക്കു കൈമാറിയതെന്ന ചോദ്യത്തിനു ഗൗരവമേറെയാണ്. എത്രയും വേഗം നവീകരണം പൂർത്തിയാക്കി സ്റ്റേഡിയം ഏറ്റെടുക്കാൻ സർക്കാരും ജിസിഡിഎയും സ്പോർട്സ് കേരള ഫൗണ്ടേഷനും നടപടികൾ സ്വീകരിക്കണം. ആ കളിക്കളം കേരളത്തിനു കൂടിയേതീരൂ; വരും തലമുറകൾക്കും. English Summary:
Kaloor Stadium Renovation Scandal: The Dirty Play Behind FIFA Disapproval
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160403