search

ഉപരാഷ്ട്രപതിയുടെ സന്ദർശനം: സ്കൂളുകൾക്ക് ഉച്ച കഴിഞ്ഞ് അവധി; ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 വരെ ഗതാഗത നിയന്ത്രണം

Chikheang 5 hour(s) ago views 588
  



കൊല്ലം∙ ഉപരാഷ്ട്രപതിയായി ചുമതലയേറ്റശേഷം ആദ്യമായി കൊല്ലം സന്ദർശിക്കുന്ന സി.പി. രാധാകൃഷ്ണനെ വരവേൽക്കാൻ നഗരം ഒരുങ്ങി. വൻ സുരക്ഷാ കാവലിലാണ് ഉപരാഷ്ട്രപതിയുടെ സന്ദർശനം. ഇന്നലെ ഉച്ചയോടെ നിരത്തുകളുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. സുരക്ഷയുടെ ഭാഗമായി ഉയരമുള്ള കെട്ടിടങ്ങള്‍ക്കു മുകളിലും പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ആശ്രാമം, കർബല റോഡ് തുടങ്ങിയ റോഡുകളിലെ പാർക്കിങ്ങിനും നിരോധനമുണ്ട്. ജില്ലയിലെ പൊലീസിനു പുറമേ സമീപ ജില്ലകളിലെയും കെഎപി ക്യാംപിലെയും പൊലീസുകാരാണ് ഉപരാഷ്ട്രപതിക്കു സുരക്ഷയൊരുക്കുന്നത്. തിരുവനന്തപുരത്തു നിന്ന് ഉപരാഷ്ട്രപതി ഹെലികോപ്റ്ററിലാകും കൊല്ലത്ത് എത്തുന്നത്. 2.30നാണ് ആശ്രാമം മൈതാനത്തെ ഹെലിപ്പാഡിൽ ഉപരാഷ്ട്രപതി ഇറങ്ങും.  ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി വാഹനവ്യൂഹത്തിന്റെ പരിശീലന ഓട്ടം നടത്തി. രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല സന്ദർശിച്ചപ്പോൾ ഹെലിപ്പാഡിൽ ടയറുകൾ താഴ്ന്നതു കണക്കിലെടുത്ത് അവശ്യമായ അറ്റകുറ്റപ്പണികളും മറ്റും തീർത്താണ് ഇവിടെ ഹെലിപ്പാഡ് ഒരുക്കിയത്.  

ഫാത്തിമാ മാതാ നാഷനൽ കോളജിന്റെ 75–ാം വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യാനാണ് സി.പി. രാധാകൃഷ്ണൻ കൊല്ലത്ത് എത്തുന്നത്. ഉച്ചയ്ക്ക് 2.50ന് ആണ് ചടങ്ങുകൾ തുടങ്ങുന്നത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.ഫാത്തിമാ മാതാ കോളജിലെ ചടങ്ങുകളിൽ പങ്കെടുക്കുന്നവർ ഉച്ചയ്ക്ക് 1.15നു മുൻപു കോളജിൽ പ്രവേശിക്കണം. പ്രവേശന പാസ് വിതരണം ചെയ്യുന്നതിന് ക്രമീകരണം  ഏർപ്പെടുത്തും. കോളജിലെ പരിപാടികൾക്കു ശേഷം ലീലാ റാവിസ് ഹോട്ടലിൽ ഉപരാഷ്ട്രപതി വിശ്രമിക്കും. വൈകിട്ട് അഞ്ച് മണിയോടെ തിരുവനന്തപുരത്തേക്ക് മടങ്ങും.  

സ്കൂളുകൾക്ക് ഉച്ച കഴിഞ്ഞ് അവധി
ക്രിസ്തു രാജ് എച്ച്എസ്എസ്, എസ്എൻ ട്രസ്റ്റ് എച്ച്എസ്എസ്, എസ്എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ, ടികെഡിഎം ജിഎച്ച്എസ്എസ്, സെന്റ് അലോഷ്യസ് എച്ച്എസ്എസ്, വിമല ഹൃദയ എച്ച്എസ്എസ്, ബാലിക മറിയം എൽപിഎസ്, വിമല ഹൃദയ എൽപിഎസ്, പട്ടത്താനം എസ്എന്‍ഡിപി യുപിഎസ്, ബോയ്സ് ഗവ. എച്ച്എസ്എസ്, ഗേൾസ് ഗവ, എച്ച്എസ്എസ്, വെസ്റ്റ് കൊല്ലം ജിഎച്ച്എസ്എസ്, വള്ളിക്കീഴ് ജിഎച്ച്എസ്എസ്, മൗണ്ട് കാർമൽ ഇംഗ്ലിഷ് മീഡിയം സ്കൂൾ, ഇൻഫന്റ് ജീസസ് സ്കൂൾ, ട്രിനിറ്റി ലൈസിയം സ്കൂൾ, സെന്റ് ജോസഫ് എച്ച്എസ്എസ്, സെന്റ് ജോസഫ് എൽപിഎസ്, അഞ്ചാലുംമൂട് ജിഎച്ച്എസ്എസ്, അഞ്ചാലുംമൂട് ഗവ. എൽപിഎസ്, നീരാവിൽ എച്ച്എസ്എസ്, കുരീപ്പുഴ ഗവ. യുപിഎസ്, നീരാവിൽ ഗവ. എൽപിഎസ്, മലയാളി സഭ എൽപിഎസ്, ടൗൺ യുപിഎസ്, സെന്റ് ജോര്‍ജ് യുപിഎസ്, സെന്റ് ജോസഫ് കോൺവെന്റ് സ്കൂൾ എന്നിവയ്ക്ക് ഉച്ചയ്ക്കു ശേഷം അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു.  

ഗതാഗത നിയന്ത്രണം
ഉപരാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയ്ക്കും, ആലപ്പുഴ നിന്നു തിരുവനന്തപുരത്തേക്കും പോകേണ്ട വാഹനങ്ങൾ ബൈപാസ് വഴി പോകണം. കൊട്ടിയം ഭാഗത്തു നിന്നും നഗരത്തിലെത്തേണ്ട വാഹനങ്ങൾ എസ്എൻ കോളജ് ജംക്‌ഷൻ കഴിഞ്ഞ് ഓവർ ബ്രിജ് വഴി ബീച്ച് റോഡ്, വാടി, വെള്ളയിട്ടമ്പലം വഴി ആൽത്തറമൂട് ബൈപ്പാസിൽ എത്തി യാത്ര തുടരാം. ചവറയിൽ നിന്നു നഗരത്തിലെത്തേണ്ട വാഹനങ്ങൾ ആൽത്തറമൂടിൽ നിന്നു തിരിഞ്ഞ് വെള്ളയിട്ടമ്പലം, വാടി, ബീച്ച് റോഡ്, കൊച്ചുപിലാമൂട് ആർഒബി, എസ്എൻ കോളജ് വഴി പോകണം. അഞ്ചാലുംമൂട് നിന്നു നഗരത്തിലേക്കു വരുന്ന വാഹനങ്ങൾ കടവൂർ ജംക്‌ഷനിൽ എത്തി വലത്തേക്ക് തിരിഞ്ഞ്, കുരീപ്പുഴപാലം, ആൽത്തറമൂട് വഴി ദേശീയപാതയിൽ എത്തി വെള്ളയട്ടയമ്പലം, വാടി ബീച്ച് റോഡ് വഴി കൊല്ലം നഗരത്തിൽ എത്താം.

നഗരത്തിൽ നിന്ന് അഞ്ചാലുംമൂട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഹൈസ്കൂൾ ജംക്‌ഷൻ, വെള്ളയിട്ടമ്പലം, ആൽത്തറമൂട് ബൈപാസിൽ എത്തി വലത് തിരിഞ്ഞ് കുരീപ്പുഴ പാലം കടവൂർ വഴി അഞ്ചാലുംമൂട്ടിലേക്കു പോകാം. ആശ്രമം, ചിന്നക്കട, റെയിൽവേ സ്റ്റേഷൻ ചെമ്മാൻമുക്ക് റോഡുകളിലും താലൂക്ക് ജംക്‌ഷൻ, ഹൈസ്കൂൾ ജംക്​ഷൻ, തേവള്ളി, കടവൂർ വരെയുള്ള റോഡിലും ഗതാഗതവും പാർക്കിങ്ങും അനുവദിക്കില്ല. റെയിൽവേ സ്റ്റേഷനിൽ എത്തേണ്ടവർ ചിന്നക്കട ഭാഗത്തെ രണ്ടാം ടെർമിനൽ വഴി പ്രവേശിക്കാം. English Summary:
Vice President Visit: CP Radhakrishnan is visiting Kollam. This visit is causing traffic restrictions and school holidays in the area.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160403