റായ്പുർ ∙ മാവോവാദികളെ പ്രതിനിധാനം ചെയ്യുന്ന ചുവപ്പുപതാക മാറ്റി അവിടങ്ങളിൽ മൂവർണക്കൊടി സ്ഥാപിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നക്സലൈറ്റുകൾ ആയുധങ്ങൾ ഉപേക്ഷിച്ചു ഭരണഘടന അംഗീകരിച്ചുവെന്നും സാഹചര്യങ്ങൾ മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഛത്തീസ്ഗഡ് സന്ദർശനത്തിനിടെ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി ഭരിച്ചവർ നിങ്ങളെ സ്വയം നശിക്കാൻ വിട്ട് എസി മുറികളിൽ ജീവിതം ആസ്വദിച്ചു. എന്നാൽ, മോദിക്ക് അതിന് കഴിഞ്ഞില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Also Read ‘മുഴുവൻ കശ്മീരിനെയും ഇന്ത്യയുടെ ഭാഗമാക്കാൻ പട്ടേൽ ആഗ്രഹിച്ചു, തടസ്സം നിന്നത് നെഹ്റു; ആ തെറ്റ് കാരണം രാജ്യം കഷ്ടപ്പെട്ടു’
‘‘ഭരണഘടന പിന്തുടരുന്നുവെന്ന് അവകാശപ്പെടുകയും സാമൂഹിക നീതിയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നവർ സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്കായി ആദിവാസികൾക്കെതിരെ അനീതി കാട്ടി. രാജ്യത്തിന്റെ വികസനത്തിനായി ഛത്തീസ്ഗഡിലെ ആദിവാസി സമൂഹം വലിയ സംഭാവനകളാണ് നൽകിയത്. നക്സലിസത്തിൽ നിന്നും മാവോവാദി ഭീകരവാദത്തിൽ നിന്നും ഛത്തീസ്ഗഡിനെ മോചിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. നക്സലിസം കാരണം കഴിഞ്ഞ 55 വർഷമായി നിങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകൾ ദുഃഖകരമാണ്. ഭരണഘടന പിന്തുടരുന്നതായി നടിക്കുന്നവരും സാമൂഹിക നീതിയുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്നവരും സ്വന്തം രാഷ്ട്രയ നേട്ടത്തിനായി നിങ്ങളോട് അനീതി ചെയ്തു.
Also Read തദ്ദേശ തിരഞ്ഞെടുപ്പോ എസ്ഐആറോ? ‘ബിഹാർ മോഡൽ’ കേരളത്തിൽ ആവർത്തിച്ചാൽ കുരുക്ക്; ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും അങ്കലാപ്പിൽ
ബിജാപുരിലെ ചിക്കപാലി ഗ്രാമത്തിൽ ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം വൈദ്യുതി സ്ഥാപിച്ചു. അബുജ്മർ ഗ്രാമത്തിൽ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഒരു സ്കൂൾ നിർമിച്ചുകൊണ്ടിരിക്കുന്നു. അവിടങ്ങളിൽ ചുവപ്പു പതാക മാറ്റി ത്രിവർണക്കൊടി സ്ഥാപിച്ചു. മാവോവാദികളുടെ സാന്നിധ്യം കാരണമാണ് അടിസ്ഥാന സൗകര്യ വികസനം നടക്കാതെ പോയത്. പ്രദേശത്ത് ജോലി ചെയ്യുന്ന അധ്യാപകരും ഡോക്ടർമാരും കൊല്ലപ്പെടാൻ കാരണമായി. 2014ൽ ഞങ്ങൾ അധികാരത്തിൽ വന്നപ്പോൾ മാവോവാദികളിൽ നാടിനെ നിന്ന് മോചിപ്പിക്കുമെന്ന് പ്രതിജ്ഞ എടുത്തതാണ്. ഛത്തീസ്ഗഡിൽ നല്ലൊരു വിദ്യാലയമോ ആശുപത്രിയോ ഉണ്ടായിരുന്നില്ല’’ – പ്രധാനമന്ത്രി പറഞ്ഞു.
തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
English Summary:
Narendra Modi\“s Speech on Naxalism in Chhattisgarh: Modi highlighted the injustice faced by tribal communities and celebrated the establishment of essential infrastructure in previously inaccessible areas, emphasizing the replacement of Maoist influence with national pride.