search

‘സിപിഎം നേതാവ് അച്ഛനെ മാനസികമായി പീഡിപ്പിച്ച് ഇല്ലാതാക്കി, ജീവനോപാധികൾ അടച്ചുപൂട്ടിച്ചു’

LHC0088 4 hour(s) ago views 970
  



തൃക്കരിപ്പൂർ ∙ ‘മാനസികമായി പീഡിപ്പിച്ചും ജീവനോപാധികൾ അടച്ചുപൂട്ടിച്ചും സാമ്പത്തികമായി തളർത്തിയും ഞങ്ങളുടെ അച്ഛനെ ഇല്ലാതാക്കുകയായിരുന്നു. ചിതയിലെ തീയണയും മുൻപ് ആക്ഷേപവും പരാതിയും പറയാനുള്ള ദുർഗതി മറ്റു മക്കൾക്കൊന്നുമില്ലാതിരിക്കട്ടെ’– കഴിഞ്ഞ 22നു ജീവനൊടുക്കിയ ഇടയിലക്കാട്ടിലെ ഓലക്കാരൻ പവിത്ര (54)ന്റെ മക്കൾ അഖിത പവിത്രനും അവിനേഷ് പവിത്രനും മാധ്യമങ്ങൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടി. വലിയപറമ്പ് പഞ്ചായത്തിലെ ഇടയിലക്കാട്ടിൽ വീട്ടിനോട് ചേർന്നുള്ള ഷെഡുകളിൽ 36 വർഷമായി കോഴി ഫാം നടത്തിവന്ന പവിത്രൻ, ഫാം അടച്ചുപൂട്ടിച്ചതിനെത്തുടർന്നു മാനസികമായി തളർന്നു. 2 വർഷമായി ഒരു സിപിഎം നേതാവിന്റെ നേതൃത്വത്തിൽ കോഴി ഫാമിനെതിരെ പലയിടങ്ങളിലായി നൽകിയ പരാതിക്കൊടുവിലാണ് സിപിഎം ഭരിക്കുന്ന വലിയപറമ്പ് പഞ്ചായത്ത് കോഴിഫാം അടച്ചുപൂട്ടിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റില്ലെന്ന കാരണം സൂചിപ്പിച്ച് പഞ്ചായത്ത് നൽകിയ നോട്ടിസിനു പിന്നാലെയാണ് അടച്ചുപൂട്ടിച്ചത്.

മൂന്നര പതിറ്റാണ്ടായി നടത്തിവന്ന കോഴിക്കൃഷി അടച്ചു പൂട്ടിച്ചതോടെ ജീവനോപാധി നഷ്ടമായ അച്ഛൻ മാനസികമായും സാമ്പത്തികമായും പ്രയാസം നേരിട്ടുവെന്നും നേരത്തെ മുതൽ നടത്തിവന്ന ആസൂത്രണത്തിന്റെ ഭാഗമായിരുന്നു കോഴി ഫാം അടച്ചു പൂട്ടിച്ചതെന്നും മക്കൾ പറയുന്നു. പവിത്രന്റെ മരണത്തിൽ സംശയമുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അഖിതയും അവിനേഷും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ചന്തേര പൊലീസിൽ ഇന്നലെ പരാതി നൽകി.

കോഴി ഫാമിനെതിരെ തിരിഞ്ഞവരുമായി സ്വത്തുകേസ് നിലനിൽക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് പവിത്രൻ മരിച്ചതെന്നു പ്രചരിപ്പിക്കാനാണ് പഞ്ചായത്ത് ഭരണസമിതിയിൽ ഉൾപ്പെട്ടവർ അടക്കം ശ്രമിക്കുന്നത്. എന്നാൽ, അച്ഛനു കട ബാധ്യതകൾ ഒന്നുമില്ല.  ബിജെപി മണ്ഡലം പ്രസിഡന്റ് ടി.വി.ഷിബിൻ, ജില്ലാ വൈസ് പ്രസിഡന്റ് എം. ഭാസ്കരൻ, പഞ്ചായത്ത് സെക്രട്ടറി പി.കെ.സത്യൻ എന്നിവർ പങ്കെടുത്തു. നീതി ലഭിക്കുന്നതിനു പവിത്രന്റെ കുടുംബത്തിനൊപ്പം നിൽക്കുമെന്നും മരണവും കോഴി ഫാം അടച്ചു പൂട്ടിച്ചതിലും വിശദമായ അന്വേഷണം വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

പഞ്ചായത്ത് സ്വീകരിച്ചത് കോഴിഫാമിനെ സംരക്ഷിക്കുന്ന നിലപാട്: പ്രസിഡന്റ്
തൃക്കരിപ്പൂർ ∙ നിരന്തരം പരാതി ഉയർന്നിട്ടും നടപടിയെടുക്കാതെ ഇടയിലക്കാട്ടിലെ ഓലക്കാരൻ പവിത്രന്റെ കോഴിക്കൃഷിയെ സഹായിക്കുന്ന സമീപനമാണ് വലിയപറമ്പ് പഞ്ചായത്ത് സ്വീകരിച്ചതെന്നും പവിത്രന്റെ മരണം കോഴിഫാം അടച്ചു പൂട്ടിച്ചത് മൂലമാണെന്ന് ആരോപിച്ചു രംഗത്തു വന്നവർ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാഷ്ട്രീയം കളിക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ.  

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റും ലൈസൻസും ഇല്ലാതെ പവിത്രൻ നടത്തിവന്ന കോഴി ഫാമിനെതിരെ ഒരുവർഷം മുൻപ് പഞ്ചായത്തിലും ബന്ധപ്പെട്ട വകുപ്പുകളിലും പരാതി ലഭിച്ചതാണ്. പരാതിയിൽ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിച്ച് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റും ലൈസൻസും എടുക്കണമെന്നു പലവട്ടം പവിത്രനു നിർദേശം നൽകി. പക്ഷേ, പവിത്രന്റെ ഭാഗത്തുനിന്നു പ്രശ്നം പരിഹരിക്കുന്നതിനുള്ള സമീപനം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. English Summary:
Pavitran\“s suicide has sparked controversy in Kerala, with allegations of political harassment leading to the closure of his poultry farm. The incident has raised concerns about farmer distress and political interference, prompting calls for a thorough investigation. The family seeks justice.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158504