search

ഗുഡ്ബൈ ടൈഗർ

Chikheang 5 hour(s) ago views 874
  



കാലത്തിന്റെ ക്ലാവു പിടിക്കാത്ത ഒരു ചരിത്രനേട്ടത്തിന്റെ ഉടമയായിരുന്നു മാനുവൽ ഫ്രെഡറിക്. ഒളിംപിക് മെഡൽ നേടിയ ആദ്യ മലയാളി എന്നത് മറ്റൊരാൾക്കു തിരുത്തിക്കുറിക്കാനാവാത്ത, അജയ്യമായ റെക്കോർഡാണ്. 1972ലെ മ്യൂണിക് ഒളിംപിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പറായിരുന്ന മാനുവൽ ഫ്രെഡറിക് കാലമെത്ര കഴിഞ്ഞാലും മാഞ്ഞുപോകാത്ത ആ ചരിത്രം ബാക്കിയാക്കി യാത്രയാകുന്നു. ഹോക്കി സ്റ്റിക്കുമായി മഹാവിജയങ്ങൾ സ്വപ്നം കണ്ട ഒട്ടേറെ തലമുറകൾക്കു വിജയവെളിച്ചം കാട്ടിക്കൊടുത്തശേഷമാണ് അവസാന മടക്കം.  

ചരിത്രം കുറിച്ച ഈ കണ്ണൂർ സ്വദേശിയുടെ വിയോഗം കായികകേരളത്തിനു വലിയ വേദനയായിത്തീരുന്നു. മാനുവൽ ഫ്രെഡറിക്കിന്റെ ആവേശോജ്വല കാലം ഒളിമങ്ങാതെ മനസ്സിലുള്ള അനേകർ ഇപ്പോഴുമുണ്ട്. 1972 മ്യൂണിക് ഒളിംപിക്സിൽ ഇന്ത്യ വെങ്കലം നേടുമ്പോൾ മാനുവലിന് 24 വയസ്സ്. മാസ്ക്കും സേഫ്റ്റി ഗാർഡും ഇല്ലാതെ പാഡും ഷൂസുമായി ഗോൾ പോസ്റ്റിനു കാവൽ നിന്നാണ് അദ്ദേഹം ഇന്ത്യയുടെ ഒളിംപിക്സ് മെഡൽ നേട്ടത്തിൽ നിർണായക പങ്കാളിയായത്. പഞ്ചാബിന്റെ ഹർമിക് സിങ്ങിന്റെ നായകത്വത്തിൽ നെതർലൻഡ്സിനെ തോൽപിച്ച് ഇന്ത്യ വെങ്കലം നേടിയതോടെ എതിരാളികൾക്കു കീഴടക്കാനാവാത്ത ഗോൾകീപ്പർ എന്ന വിശേഷണം മാനുവൽ നേടിക്കഴിഞ്ഞിരുന്നു. 1978ൽ ബ്യൂനസ് ഐറിസ് ഹോക്കി ലോകകപ്പിൽ ആറാം സ്ഥാനം നേടുമ്പോഴും അദ്ദേഹമായിരുന്നു ഗോൾകീപ്പർ.   

ഇന്ത്യൻ കരസേനയിൽ ജോലി ചെയ്തിരുന്ന കാലത്തായിരുന്നു സർവീസസിൽനിന്ന് ഒളിംപിക് ടീമിലേക്കുള്ള സിലക്‌ഷൻ. സൈനികന്റെ ചങ്കൂറ്റവും വീറും വാശിയും കളിക്കളത്തിൽ പ്രകടമാക്കിയ മാനുവൽ ഫ്രെഡറിക് അക്കാലത്ത് ഗോൾവഴങ്ങാൻ കൂട്ടാക്കാത്ത ഗോൾകീപ്പർമാരുടെ നിരയിൽ ഒന്നാമതുണ്ടായിരുന്നു. ടൈബ്രേക്കറിൽ തോൽവി വഴങ്ങാത്ത ഗോളി എന്ന ഖ്യാതിയും ഒപ്പമുണ്ട്. എതിരാളികളുടെ മുന്നേറ്റങ്ങളെ നിഷ്കരുണം പരാജയപ്പെടുത്തിയ ആ ഗോളിക്കു കളിക്കളത്തിൽ ടൈഗർ എന്നൊരു വിശേഷണം തന്നെയുണ്ടായി. 1977ൽ ലഹോറിൽ പാക്കിസ്ഥാനെതിരായ ഹോക്കി പരമ്പരയിൽ ഗോളെന്നുറച്ച ഷോട്ട് ഹെഡറിലൂടെ തട്ടിയകറ്റിയതൊക്കെ ആരാധകരെ കോരിത്തരിപ്പിച്ച നിമിഷങ്ങളാണ്.   
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മാനുവൽ ഫ്രെഡറിക് തുറന്നിട്ടു പോയ വഴികളിലൂടെയാണ് പിൽക്കാലത്ത് മറ്റൊരു മലയാളി ഒളിംപിക്സ് വെങ്കലമെഡലിലേക്ക് എത്തിയതെന്നും പറയാം. 2021, 2024 ഒളിംപിക്സുകളിൽ ഇന്ത്യ വെങ്കലം നേടുമ്പോൾ ഗോൾകീപ്പറായിരുന്ന എറണാകുളം സ്വദേശി പി.ആർ. ശ്രീജേഷ് വരെയുള്ള തലമുറകൾക്ക് മാനുവൽ ഫ്രെഡറിക്കിന്റെ വീരേതിഹാസം പ്രചോദനമായി.

പക്ഷേ, ഈ ഒളിംപ്യനു കേരളം തിരികെക്കൊടുത്തത് അത്ര സുഖമുള്ള ഓർമകളായിരുന്നില്ല. കേരളത്തിനുവേണ്ടി കളിക്കാൻ ആഗ്രഹിച്ച അദ്ദേഹത്തെ ആരും ഇവിടേക്കു ക്ഷണിച്ചില്ല. പരിശീലകനായപ്പോഴും അയൽസംസ്ഥാനങ്ങളിൽനിന്നാണ് അവസരങ്ങൾ തേടിയെത്തിയത്. 18 വർഷം ബെംഗളൂരു എച്ച്എഎൽ ടീമിന്റെ പരിശീലകനായിരുന്നു. രാജ്യത്തെ പരമോന്നത കായികപുരസ്കാരങ്ങളിലൊന്നായ ധ്യാൻചന്ദ് അവാർഡിനു പലവട്ടം നിർദേശിക്കപ്പെട്ടെങ്കിലും തഴയപ്പെട്ടു. ഒടുവിൽ, 2019ൽ 72-ാം വയസ്സിലാണ് ആ പുരസ്കാരം തേടിയെത്തിയത്. പലവട്ടം വാഗ്ദാനങ്ങൾ ജലരേഖയായതിനെ‍ാടുവിൽ കണ്ണൂരിൽ സർക്കാർ വീടു നിർമിച്ചു നൽകിയതും ഏറെ വൈകിയാണ്.   

കായികനേട്ടങ്ങളുടെ വലുപ്പവും മഹിമയും തിരിച്ചറിയാൻ നാമിപ്പോഴും വൈകിപ്പോകുന്നു എന്ന ഓർമപ്പെടുത്തലോടെയാണ്, ഒരു സൗഹൃദ ഹോക്കി മത്സരം കഴിഞ്ഞിട്ടെന്നപോലെ, ആരവങ്ങളില്ലാതെ മാനുവൽ ഫ്രെഡറിക് മടങ്ങുന്നത്. പൊതുചടങ്ങുകളിൽ പങ്കെടുക്കാൻ വരുമ്പോൾ, ‍തന്നെ താനാക്കിയ ഒളിംപിക് മെഡൽ അദ്ദേഹം കഴുത്തിലണിയാറുണ്ടായിരുന്നു. മലയാളിയുടെ കായികസ്വപ്നങ്ങൾക്ക് അതേ ഒളിംപിക് മെഡലിന്റെ തിളക്കം നൽകിയ മഹാപ്രതിഭയ്ക്ക് മലയാള മനോരമയുടെ ആദരാഞ്ജലികൾ. English Summary:
Remembering Manuel Frederick: Manuel Frederick, the first Malayali to win an Olympic medal, was a legendary Indian hockey goalkeeper. He helped India secure a bronze medal at the 1972 Munich Olympics, leaving an indelible mark on the sport. His legacy continues to inspire generations of athletes in Kerala and beyond.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160403