search

കേന്ദ്രഫണ്ട് വകമാറ്റുന്നത് തടയാൻ പുതിയ രീതി; ആവശ്യമുള്ള സമയത്ത് ഏജൻസികൾക്കു നേരിട്ടു ലഭ്യമാക്കും

LHC0088 Yesterday 10:56 views 706
  



തിരുവനന്തപുരം ∙ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കു സംസ്ഥാനങ്ങൾക്കു മുൻകൂർ പണം കൈമാറുന്ന രീതി കേന്ദ്രസർക്കാർ അവസാനിപ്പിക്കുന്നു. പദ്ധതി നടപ്പാക്കുന്ന ഏജൻസികൾക്ക് ആവശ്യമുള്ള സമയത്ത് നേരിട്ടായിരിക്കും ഇനി ഫണ്ട് നൽകുക. സംസ്ഥാനങ്ങൾ ഫണ്ട് വകമാറ്റാതിരിക്കാനാണ് പരിഷ്കാരം. ഇതു സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം കത്തയച്ചു.   

5 ലക്ഷം കോടിയോളം രൂപയാണ് കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കുന്നതിനു സംസ്ഥാനങ്ങൾക്കായി കേന്ദ്രം മാറ്റിവച്ചിട്ടുള്ളത്. നേരിട്ടു ലഭിക്കുന്ന ഫണ്ട് പല സംസ്ഥാനങ്ങളും വകമാറ്റുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് ഏജൻസികൾക്ക് ഫണ്ട് കൈമാറുന്ന രീതി നടപ്പാക്കിയെങ്കിലും പല ഏജൻസികളും ഫണ്ട് മാസങ്ങളോളം ചെലവാക്കാതെ അക്കൗണ്ടിൽ സൂക്ഷിക്കാറുണ്ടായിരുന്നു.  

  • Also Read ഞങ്ങളുടെ കരളാ, കേരള!; കേരളത്തെ ഇഷ്ടപ്പെടുന്ന അമേരിക്കൻ ദമ്പതികളുടെ ആദ്യ കൺമണി   


ചില ഏജൻസികളിൽനിന്നു സംസ്ഥാന സർക്കാരുകൾ പണം താൽക്കാലികമായി ആവശ്യപ്പെടുകയും പിന്നീടു തിരികെ നൽകുകയും ചെയ്യുന്നുണ്ട്. കേന്ദ്ര വിഹിതം നൽകുമ്പോൾ തന്നെ സംസ്ഥാന വിഹിതവും കൈമാറണമെന്നാണു വ്യവസ്ഥയെങ്കിലും പലപ്പോഴും കേന്ദ്ര വിഹിതം നൽകി ഏറെക്കഴിഞ്ഞാണ് സംസ്ഥാന വിഹിതം ഏജൻസികളുടെ അക്കൗണ്ടിലെത്തുന്നതെന്ന പരാതിയുമുണ്ട്. ഇത്തരത്തിലെ ഫണ്ട് തിരിമറിയും അനാവശ്യമായി മാസങ്ങളോളം പണം അക്കൗണ്ടിൽ‍ സൂക്ഷിക്കുന്നതും തടയാൻ വേണ്ടിയാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്.  
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


റിസർവ് ബാങ്ക് വഴി നേരിട്ട്

പണം ട്രഷറിയിലേക്കു നൽകുന്നതിനു പകരം പകരം സ്പർശ് എന്ന ഓൺലൈൻ സംവിധാനത്തിലൂടെ റിസർവ് ബാങ്ക് വഴി നേരിട്ട് സർക്കാർ ഏജൻസികൾക്കു കൈമാറും. ഇതിനായി ഏജൻസികൾ റിസർവ് ബാങ്കിൽ അക്കൗണ്ട് ആരംഭിക്കണം. പദ്ധതിക്കായി പണം ആവശ്യം വരുന്ന സമയത്ത് സംസ്ഥാന സർക്കാർ പേയ്മെന്റ് ഫയൽ കേന്ദ്രത്തിനു കൈമാറണം. കേന്ദ്രം ഇതു റിസർവ് ബാങ്കിനെ ഏൽപിക്കും. കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും ചേർത്ത് റിസർവ് ബാങ്ക് ഏജൻസിക്കു കൈമാറും. English Summary:
New System to Prevent Central Fund Diversion: Central Funds Diversion is being addressed by a new system where funds will be directly provided to agencies as needed. This reform aims to prevent states from misallocating funds and ensures timely access to resources for project implementation.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159259