search

അകൽച്ച കനക്കാതിരിക്കാൻ കരുതലോടെ സിപിഐ; വിജയം ധ്വനിപ്പിക്കുന്ന പ്രതികരണങ്ങൾ പാടില്ലെന്ന് നിർദേശം

Chikheang Yesterday 10:56 views 234
  



തിരുവനന്തപുരം ∙ പിഎം ശ്രീ ഉണ്ടാക്കിയ അകൽച്ച തിരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിക്കാതിരിക്കാനുള്ള കരുതലിൽ സിപിഐ. കീഴടങ്ങേണ്ടി വന്നതു ചൂണ്ടിക്കാട്ടി ഒരുതരത്തിലും സിപിഎമ്മിനെ പ്രകോപിപ്പിക്കരുതെന്ന് പാർട്ടി ഘടകങ്ങൾക്കു സിപിഐ നിർദേശം നൽകി. വിജയം ധ്വനിപ്പിക്കുന്ന പ്രതികരണങ്ങൾ അരുത്. ആഹ്ലാദപ്രകടനങ്ങളോ മധുര വിതരണമോ പാടില്ലെന്ന് പിഎം ശ്രീ നിർത്തിവയ്ക്കാൻ മന്ത്രിസഭ തീരുമാനിച്ച ദിവസം തന്നെ സിപിഐ തീരുമാനിച്ചിരുന്നു.

  • Also Read ശബരിമല: മല്യ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ കണ്ടെത്തി; 420 പേജുള്ള ഫയൽ കണ്ടെത്തിയത് ദേവസ്വം ബോർഡ്   


അതു കണക്കിലെടുത്താണ് ഇത് ആരുടെയും വിജയമല്ലെന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. സിപിഐയുടെ മുന്നിൽ മുഖ്യമന്ത്രിക്കു തന്നെ കീഴടങ്ങേണ്ടി വന്നു എന്നത് സിപിഎമ്മിനു രുചിച്ചിട്ടില്ല. കേന്ദ്രനേതൃത്വം ഇക്കാര്യത്തിൽ നടത്തിയ ഇടപെടൽ അതിൽ നിർണായകമായെന്നു സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. സംസ്ഥാന നേതൃത്വം കൂടുതൽ ഗൗരവത്തോടെ പ്രശ്നം കൈകാര്യം ചെയ്യേണ്ടിയിരുന്നുവെന്ന അഭിപ്രായം ജനറൽ സെക്രട്ടറി എം.എ. ബേബിക്കുണ്ടെന്നു സൂചിപ്പിക്കുന്നവരുണ്ട്.

പിഎം ശ്രീയിൽ കേരളം ഒപ്പുവച്ചത് ഇടതുപക്ഷ സർക്കാരിനു ചേർന്ന നടപടിയല്ലെന്ന അഭിപ്രായമുള്ളവരായിരുന്നു കേന്ദ്ര നേതൃത്വത്തിലെ ഏറിയ പങ്കും. സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയെ കൂടാതെ ഇവരിൽ നിന്നുള്ള സമ്മർദവും എം.എ. ബേബിക്കു മേലുണ്ടായി. സംസ്ഥാനത്ത് മുന്നണി തന്നെ തകർന്നേക്കാമെന്ന സൂചനയാണ് അദ്ദേഹത്തിനു ലഭിച്ചത്. കേരളത്തിലെ കാര്യങ്ങൾ പൂർണമായും മുഖ്യമന്ത്രിക്കും സംസ്ഥാന നേതൃത്വത്തിനും വിട്ടിരുന്ന ബേബി ഇതോടെ ‘വേണ്ടിവന്നാൽ ഇടപെടും’ എന്ന സന്ദേശം നൽകി. ചർച്ചയ്ക്കു മുൻപുള്ള ഒപ്പിടൽ ഒഴിവാക്കേണ്ടിയിരുന്നുവെന്ന് സിപിഎമ്മിനകത്തും സിപിഐയോടും പറഞ്ഞ കാര്യമാണ് കഴി‍ഞ്ഞ ദിവസം ബേബി പരസ്യമാക്കിയത്.

  • Also Read ഡിഎ വർധന ഇന്നു മുതൽ: കുടിശികയടക്കം ഇൗ മാസം ക്ഷേമപെൻഷൻ 3600 രൂപ, വിതരണം 20 മുതൽ   

    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തദ്ദേശ തിരഞ്ഞെടുപ്പിൽ 2020 ൽ മത്സരിച്ചതിനേക്കാൾ കൂടുതൽ സീറ്റുകളിൽ മത്സരിക്കാനാണ് സിപിഐയുടെ തീരുമാനം. ഇതു വാങ്ങിയെടുക്കേണ്ടത് സിപിഎമ്മിൽ നിന്നാണ്. ആ വിലപേശൽ നടത്തി, സിപിഎമ്മിന്റെ ഉറച്ച പിന്തുണയോടെ കൂടുതൽ സീറ്റുകളിൽ ജയിക്കാനുള്ള ശ്രമങ്ങളെ ഈ അകൽച്ച ബാധിക്കുമോ എന്ന ആധി പാർട്ടിക്കുണ്ട്. നാളത്തെ എൽഡിഎഫ് യോഗം സൗഹൃദം പുനഃസ്ഥാപിക്കുന്നതിന് തുടക്കമാകുമെന്നാണ് കണക്കുകൂട്ടൽ. English Summary:
PM Shri Controversy: CPI takes a cautious approach to avoid deepening rifts within the LDF alliance. The party is focusing on maintaining cordial relations with CPM ahead of local elections to ensure smooth seat negotiations and continued support.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161164