LHC0088 • 7 hour(s) ago • views 424
തിരുവനന്തപുരം∙ ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി ഭക്തർക്കായുള്ള വെർച്വൽ ക്യൂ ബുക്കിങ് നവംബർ ഒന്നിന് വൈകിട്ട് അഞ്ചുമണി മുതൽ ആരംഭിക്കും. sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനായുള്ള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. ഒരു ദിവസം 70,000 ഭക്തർക്കാണ് വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കുക. വണ്ടിപ്പെരിയാർ സത്രം, എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ റിയൽ ടൈം ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാകും. ഒരു ദിവസം പരമാവധി 20,000 ഭക്തരെയാണ് റിയൽ ടൈം ബുക്കിങ് വഴി ദർശനത്തിന് അനുവദിക്കുക.
- Also Read ‘അശ്രദ്ധമായി മഹസര്‍ തയാറാക്കി; സ്വർണം കൊടുത്തത് സഹായികളുടെ കയ്യിൽ: മുൻ എക്സിക്യുട്ടീവ് ഓഫിസറെ ചോദ്യം ചെയ്തു’
തീർഥാടകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ കഴിഞ്ഞ വർഷം 4 ജില്ലകളിൽ നടക്കുന്ന അപകട മരണങ്ങൾക്ക് മാത്രമായിരുന്നു. ഈ തീർഥാടനകാലം മുതൽ ശബരിമല യാത്ര മധ്യേ കേരളത്തിൽ എവിടെ വച്ച് അപകടമുണ്ടായാലും 5 ലക്ഷം രൂപ പരിരക്ഷ ലഭിക്കുന്ന തരത്തിൽ വ്യാപിപ്പിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് കേരളത്തിനകത്ത് 30,000 രൂപ വരെയും കേരളത്തിന് പുറത്തേക്ക് 1 ലക്ഷം വരെയും ആംബുലൻസ് ചെലവ് നൽകുന്നുമുണ്ട്. ഇൻഷുറൻസ് പരിരക്ഷ ശബരിമല ഡ്യൂട്ടി നോക്കുന്ന ദേവസ്വം ബോർഡ് സ്ഥിരം, ദിവസവേതന ജീവനക്കാർക്കും മറ്റു സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും കൂടി ലഭിക്കും.
- Also Read ഇന്ത്യയെ ഒരുമിപ്പിച്ച ഉരുക്കുമുഷ്ടി: നെഹ്‌റുവും പറഞ്ഞു, ‘ഞങ്ങൾ വിയോജിച്ചിരുന്നു, പക്ഷേ...’; മോദിയുടെ 90 മിനിറ്റിൽ വന്ന ‘പ്രധാനമന്ത്രി പട്ടേൽ ചർച്ച’; ആരായിരുന്നു ‘സർദാർ’
നിലയ്ക്കൽ മുതൽ സന്നിധാനം വരെ തീർഥാടന പാതയിൽ വച്ച് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങൾ മൂലമുള്ള സ്വാഭാവിക മരണത്തിന് നഷ്ടപരിഹാരം ഇതുവരെ ഉണ്ടായിരുന്നില്ല. ഈ വർഷം മുതൽ സ്വഭാവിക മരണം സംഭവിക്കുന്നവർക്ക് കൂടി 3 ലക്ഷം രൂപ ധനസഹായം ലഭ്യമാകുന്ന പിൽഗ്രിം വെൽഫെയർ നിധി കൂടി ആരംഭിക്കുകയാണ്. ഇൻഷുറൻസ് ലഭിക്കുന്നതിന് അടിസ്ഥാന രേഖയായി പരിഗണിക്കുന്നത് ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിങ് ഐഡി ആയതിനാൽ പരമാവധി ഭക്തർ ഓൺലൈൻ ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
MORE PREMIUM STORIES
English Summary:
Sabarimala: Sabarimala virtual queue booking for Mandala-Makaravilakku pilgrimage starts Nov 1st, 5 PM. Book darshan via sabarimalaonline.org. Enhanced insurance and pilgrim welfare fund introduced. |
|