search

റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷൻ, കുക്കു പരമേശ്വരൻ വൈസ് ചെയർപഴ്സൻ

LHC0088 3 hour(s) ago views 523
  



തിരുവനന്തപുരം∙ ഓസ്കര്‍ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പെഴ്‌സണ്‍ ആയി നിയമിച്ചു. കുക്കു പരമേശ്വരന്‍ ആണ് വൈസ് ചെയര്‍പഴ്സൻ. പ്രേംകുമാര്‍ ഉള്‍പ്പെട്ട ഭരണസമിതിയെ മാറ്റിയാണ് പുനഃസംഘടന. ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കാനിരിക്കെയാണ് മാറ്റം.  

  • Also Read ‘അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കരുത്’: സർക്കുലറുമായി പൊലീസ് മേധാവി   


സി.അജോയി ആണ് സെക്രട്ടറി. ജനറല്‍ കൗണ്‍സിലില്‍ സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, ബി.രാകേഷ്, സുധീര്‍ കരമന, റെജി എം.ദാമോദരന്‍, സിതാര കൃഷ്ണകുമാര്‍, മിന്‍ഹാജ് മേഡര്‍, എസ്.സോഹന്‍ലാല്‍, ജി.എസ്.വിജയന്‍, ശ്യാം പുഷ്‌കരന്‍, അമല്‍ നീരദ്, സാജു നവോദയ, എന്‍.അരുണ്‍, പൂജപ്പുര രാധാകൃഷ്ണന്‍, യു.ഗണേഷ് എന്നിവരും അംഗങ്ങളാണ്. മൂന്നു വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി. English Summary:
Resul Pookutty Appointed Chairman of Kerala Film Academy: Resul Pookutty has been appointed as the Chairman of the Kerala State Chalachitra Academy. This change in leadership comes as the state film awards are about to be announced, with Kuku Parameswaran named as Vice Chairperson.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158495