തിരുവനന്തപുരം∙ ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ അന്വേഷണം ദേവസ്വം ബോര്‍ഡിലെ കൂടുതൽ ഉദ്യോഗസ്ഥരിലേക്ക്. ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ സുധീഷ് കുമാറിനെ പ്രത്യേക അന്വേഷണസംഘം ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ചോദ്യം ചെയ്യലിനു വിളിപ്പിച്ചു. സ്വര്‍ണപ്പാളി കേസില്‍ മൂന്നാം പ്രതിയാണ് സുധീഷ് കുമാര്‍. 2019ല്‍ സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൊണ്ടുപോയ സമയത്ത് ശബരിമലയില്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ആയിരുന്നു സുധീഷ്. സുധീഷ്‌കുമാറിന് വീഴ്ചയുണ്ടായതായി ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
- Also Read ശബരിമല സ്വര്‍ണക്കവര്‍ച്ച: അന്വേഷണം ദേവസ്വം ബോര്‍ഡിൽ കേന്ദ്രീകരിക്കാൻ എസ്‌ഐടി, അംഗങ്ങളുടെ മൊഴിയെടുക്കും
ചെമ്പുപാളികള്‍ എന്നു രേഖപ്പെടുത്തി ദേവസ്വം ബോര്‍ഡിലേക്ക് ശുപാര്‍ശ അയച്ച നടപടി സുധീഷ്‌കുമാറിന്റേതായിരുന്നു. ശബരിമലയില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന സുധീഷിന് 1998ല്‍ ദ്വാരപാലകശില്‍പത്തിന്റെ പാളികള്‍ സ്വര്‍ണം പൂശിയത് അറിയാമായിരുന്നുവെന്നും എന്നാല്‍ ചെമ്പുപാളികള്‍ എന്നാണു രേഖപ്പെടുത്തി നല്‍കിയതെന്നുമാണ് വിജിലന്‍സ് കണ്ടെത്തിയിരുന്നത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി സ്വര്‍ണം കൊണ്ടുപോയ സമയത്ത് അശ്രദ്ധമായാണ് മഹസര്‍ തയാറാക്കിയതെന്നും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സഹായികളുടെ കൈയിലാണ് സ്വര്‍ണം കൊടുത്തുവിട്ടതെന്നും കണ്ടെത്തല്‍ ഉണ്ടായിരുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് സുധീഷിനെ ചോദ്യം ചെയ്യുന്നത്.
- Also Read വിഎസിനെ തിരുത്തിയതിന് കാലത്തിന്റെ മറുപടി: തീരുമാനമെടുത്താൽ പിന്നോട്ടുപോകാത്ത പിണറായിയെ സിപിഐ എങ്ങനെ വീഴ്ത്തി? മുന്നണിയില്‍ നീറിപ്പുകഞ്ഞ് ‘സംതിങ് റോങ്\“
അതിനിടെ 1998ല്‍ ശബരിമലയില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകള്‍ ദേവസ്വം ആസ്ഥാനത്തുനിന്ന് എസ്‌ഐടി പിടിച്ചെടുത്തു. വിജയ് മല്യ നല്‍കിയ സ്വര്‍ണം ഏതൊക്കെ രീതിയില്‍ എത്ര അളവിലാണ് ഉപയോഗിച്ചതെന്നതുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളാണ് സംഘത്തിനു ലഭിച്ചത്. രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും ഇതു ലഭ്യമല്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥരില്‍നിന്നു ലഭിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് എസ്‌ഐടി വിശദമായ പരിശോധന നടത്തി രേഖകള്‍ കണ്ടെടുത്തത്. ദ്വാരപാലക ശില്പങ്ങളില്‍ എത്ര അളവില്‍ സ്വര്‍ണം പൊതിഞ്ഞിട്ടുണ്ട് എന്നടക്കമുള്ള വ്യക്തമായ വിവരങ്ങള്‍ ഇതോടെ എസ്‌ഐടിക്കു ലഭിക്കും.
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
- ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
English Summary:
Sabarimala Gold theft Case: Sabarimala gold misappropriation case investigation expands with former Executive Officer Sudheesh Kumar questioned by the Crime Branch regarding negligence findings. |