ബെംഗളൂരു∙ പ്രണയബന്ധം എതിർത്തതിന് മകളും സുഹൃത്തുക്കളും ചേർന്ന് അമ്മയെ കൊലപ്പെടുത്തി. സൗത്ത് ബെംഗളൂരുവിലെ ഉത്തരഹള്ളിയിലാണ് സംഭവം. 34കാരിയായ നേത്രാവതിയാണ് മരിച്ചത്. ഭർത്താവുമായി വേർപിരിഞ്ഞ നേത്രാവതി മകൾക്കൊപ്പമാണ് താമസിക്കുന്നത്. പെൺകുട്ടിയും 4 ആൺ സുഹൃത്തുക്കളും ചേർന്നാണ് നേത്രാവതിയെ കൊലപ്പെടുത്തിയത്. പ്രതികളെല്ലാവരും പ്രായപൂർത്തിയാകാത്തവരാണ്. ഒരു ഏഴാംക്ലാസുകാരനും കൂട്ടത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിയെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
- Also Read ‘കുരങ്ങച്ചിയെപ്പോലെയെന്ന് പറയും, നിലത്തിട്ട് വലിച്ചിഴയ്ക്കും, കൊന്ന് കെട്ടിത്തൂക്കുമെന്ന് ഭീഷണി’: ഭർതൃവീട്ടിൽ പീഡനമെന്ന് യുവതി
നേത്രാവതിയുടെ മകൾ ബന്ധുവിന്റെ മകന്റെ സുഹൃത്തായ 17കാരനുമായി പ്രണയത്തിലായിരുന്നു. കാമുകനും സുഹൃത്തുക്കളും പലപ്പോഴും പെൺകുട്ടിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഇതറിഞ്ഞ നേത്രാവതി മകളുടെ കാമുകനെ വഴക്കുപറയുകയും ഇനി വീട്ടിൽ വരരുതെന്ന് പറയുകയും ചെയ്തു.
- Also Read യുവാക്കൾ ഇവിടെ മാംസക്കുഴമ്പായി; പതിനായിരം മുറികളുള്ള കൊട്ടാരം, ദൈവനിന്ദ പേടിച്ച് ഒരെണ്ണം പകുതിയാക്കി! കുട്ടകം പോലൊരു ഫയർ സ്റ്റേഷൻ...
എന്നാൽ ഒക്ടോബർ 24ന്, പെൺകുട്ടി സമീപത്തെ മാളിൽ വച്ച് കാമുകനെയും സുഹൃത്തുക്കളെയും കാണുകയും എല്ലാവരെയും വീട്ടിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു. അമ്മ മദ്യപിച്ച് നേരത്തെ ഉറങ്ങുമെന്നും ആ സമയത്ത് എത്തിയാൽ മതിയെന്നുമാണ് സുഹൃത്തുക്കളോട് പറഞ്ഞത്. ഇതു പ്രകാരം അടുത്ത ദിവസം രാത്രി 9 മണിയോടെ കാമുകനും സുഹൃത്തുക്കളും വീട്ടിലെത്തി.
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
- ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
എന്നാൽ ഈ സമയം ഉണർന്ന നേത്രാവതി ഇവരെ കാണുകയും മകളുടെ കാമുകനെ ശകാരിച്ച്, പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ നേത്രാവതിയെ മകളുടെ കാമുകനും സുഹൃത്തുക്കളും ചേർന്ന് തുണി ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കൊലപാതകം ആത്മഹത്യയാക്കി മാറ്റാനായി നേത്രാവതിയുടെ മൃതദേഹം മുറിയിലെ ഫാനിൽ കെട്ടിത്തൂക്കി. പിന്നാലെ പെൺകുട്ടി കാമുകനൊപ്പം ഓടി രക്ഷപ്പെട്ടു.
ജോലി ആവശ്യത്തിനായി ബെംഗളൂരുവിലായിരുന്ന നേത്രാവതിയുടെ പങ്കാളി ഇവരെ കാണാനായി വീട്ടിലെത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുന്നതു കണ്ടു. ഫോണിലും കിട്ടിയില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും നേത്രാവതിയെ കാണാതായതോടെ ബന്ധുവായ അനിത നേത്രാവതിയുടെ പങ്കാളിയെ വിളിച്ചു. ഈ സമയത്താണ് നേത്രാവതി തനിക്കൊപ്പമില്ലെന്നും വീട് പൂട്ടിക്കിടന്നതിനാല്‍ താന്‍ തിരികെ പോന്നുവെന്നും യുവാവ് പറഞ്ഞത്. സംശയം തോന്നിയ ഇരുവരും നേത്രാവതിയുടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുറിയ്ക്കുള്ളിൽ തൂങ്ങിയ നിലയിൽ നേത്രാവതിയെ കണ്ടത്.
മകൾ കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ ദുഃഖത്തിൽ നേത്രാവതി ആത്മഹത്യ ചെയ്തെന്നായിരുന്നു ബന്ധുക്കൾ ആദ്യം കരുതിയത്. ഒക്ടോബർ 29ന് നേത്രാവതിയുടെ മകളെ കാണാനില്ലെന്ന് പൊലീസിൽ പരാതിയും നൽകി. എന്നാൽ പെൺകുട്ടി തന്റെ മുത്തശ്ശിയുടെ വീട്ടിലേയ്ക്ക് പോയിരുന്നു. സംശയം തോന്നിയതോടെ വീട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി കൊലപാതക വിവരം പറഞ്ഞത്. പിന്നാലെ ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റംസമ്മതിച്ചു.
(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ians_india എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.) English Summary:
Daughter and Boyfriends killed Mother: Minor daughter and boyfriends murders mother after Netravathi opposed her love affair in Bengaluru. Police have arrested the minor daughter and her friends for the alleged matricide and attempting to stage it as a suicide. |