search

പിഎം ശ്രീ: മരവിപ്പിക്കൽ കത്തായി; ഉടൻ കേന്ദ്രത്തെ അറിയിക്കും

deltin33 3 hour(s) ago views 871
  



തിരുവനന്തപുരം ∙ പിഎം ശ്രീ പദ്ധതിയുടെ ഉപാധികൾ പുനഃപരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചെന്നും അവരുടെ റിപ്പോർട്ട് കിട്ടുംവരെ പദ്ധതി നടപ്പാക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് അയയ്ക്കാനുള്ള കത്ത് ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ തയാറായി. ഉടൻ അയയ്ക്കുമെന്നാണു വിവരം.



ധാരണാപത്രത്തിൽ ഒപ്പിട്ടെങ്കിലും കേന്ദ്രത്തിൽനിന്നു തുടർനിർദേശങ്ങളൊന്നും വരാത്തതിനാൽ സ്കൂളുകളെ തിരഞ്ഞെടുക്കുന്ന നടപടി കേരളം ആരംഭിച്ചിരുന്നില്ല. നിശ്ചിത യോഗ്യതയുള്ള സ്കൂളുകളുടെ പട്ടിക പ്രസിദ്ധീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടിയിരുന്നത്. ഈ സ്കൂളുകൾക്കു മാത്രമേ അപേക്ഷിക്കാനാവൂ. സംസ്ഥാന സർക്കാർ നിയോഗിക്കുന്ന സമിതിയാണ് അപേക്ഷിച്ച സ്കൂളുകളിൽനിന്നു പദ്ധതി നടപ്പാക്കേണ്ടവയെ തിരഞ്ഞെടുക്കേണ്ടത്.

നിർത്തിവയ്ക്കാൻ അധികാരം കേന്ദ്രത്തിന് മാത്രം: പ്രകാശ് ബാബു
    

  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
  • വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പിഎം ശ്രീ ധാരണാപത്രം റദ്ദാക്കാനോ നിർത്തിവയ്ക്കാനോ കേന്ദ്രസർക്കാരിനു മാത്രമേ അധികാരമുള്ളൂവെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ.പ്രകാശ് ബാബു. സിപിഐയുടെ ആവശ്യപ്രകാരം പദ്ധതി കേരളത്തിൽ നിർത്തിവയ്ക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ ‘ജനയുഗ’ത്തിൽ എഴുതിയ ലേഖനത്തിലാണ് അതു നടക്കുമോ എന്ന ആശങ്ക പ്രകാശ് ബാബു പങ്കുവച്ചത്. ധാരണാപത്രം റദ്ദാക്കുന്നതിനോ നിർത്തിവയ്ക്കുന്നതിനോ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 30 ദിവസത്തെ നോട്ടിസ് നൽകണം. ഒപ്പിട്ട 2 കക്ഷികളിൽ ഒരു കക്ഷിക്കു മാത്രം ഈ അധികാരം നൽകുന്ന കരാർ ജനാധിപത്യപരമോ നിയമപരമോ അല്ല.



ചർച്ചകൾ കൂടാതെ ധാരണാപത്രം ഒപ്പിട്ടത് ഉണ്ടാക്കിയ അസ്വാരസ്യങ്ങൾക്കു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പരിഹാരമുണ്ടാക്കി. സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി ഇതിനായി കേരളത്തിൽ ക്യാംപ് ചെയ്തു. സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാരെയും സിപിഐ ജനറൽ സെക്രട്ടറിയെയും ബന്ധപ്പെട്ട് ഉചിതമായ പരിഹാരത്തിനു ശ്രമിച്ചു. നിർണായകമായ ആ ഇടപെടലുകൾ ഫലം കണ്ടു. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് എൽഡിഎഫ് മുന്നോട്ടുപോകുമെന്ന സന്ദേശം ജനങ്ങൾക്കു നൽകാനും ഇതിലൂടെ ഇടതു നേതൃത്വത്തിനു കഴിഞ്ഞെന്നു പ്രകാശ് ബാബു ലേഖനത്തിൽ വ്യക്തമാക്കി.



ധാരണാപത്രത്തിലെ തുടർനടപടികളും പിഎം ശ്രീ നടത്തിപ്പും നിർത്തിവയ്ക്കാനാണു മന്ത്രിസഭ തീരുമാനിച്ചത്. അതിനുള്ള അവകാശം സംസ്ഥാനത്തിനുണ്ട്. എന്നാൽ, വ്യവസ്ഥപ്രകാരം ധാരണാപത്രം റദ്ദാക്കാനോ മരവിപ്പിക്കാനോ ഉള്ള അധികാരം കേന്ദ്രത്തിനു മാത്രമാണ്. തെറ്റായ ആ വ്യവസ്ഥയാണു ലേഖനത്തിൽ ചൂണ്ടിക്കാണിച്ചത്.



കെ.പ്രകാശ് ബാബു English Summary:
PM Shri Scheme: A letter to be sent to the Union Ministry of Education has been prepared in the Chief Secretary\“s office. The letter states that a cabinet sub-committee has been appointed to review the conditions of the PM Shri scheme.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469797