search

‘ഇടയ്ക്ക് വലിയ ബഹളം കേൾക്കും, അന്തേവാസികൾ തമ്മിൽ അടി’; അമലിനെ ആദ്യം പിടികൂടിയത് ആൾദൈവത്തിന്റെ പേരിൽ

LHC0088 3 hour(s) ago views 657
  



കൊച്ചി ∙ ‘‘അവിടെ എല്ലാത്തരം ആളുകളെയും കൊണ്ടുവരാറുണ്ട്, വഴിയിൽ കിടക്കുന്നവരും രോഗവും വ്രണവുമൊക്കെയായി ദുരിതമനുഭവിക്കുന്നവരും മാനസിക വിഭ്രാന്തിയുള്ളവരും ക്രിമിനലുകളും എല്ലാം അവിടെയുണ്ട്. ഇടയ്ക്ക് അകത്തു നിന്നും വലിയ ബഹളമൊക്കെ കേൾക്കാം. അടുത്തു താമസിക്കുന്നവർക്ക് ഇതുമൂലം ചെറിയ പ്രശ്നങ്ങളുണ്ട്. മറ്റു ചില കാര്യങ്ങളൊക്കെ ആരോപണങ്ങളായി കേട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമായാണ്’’– വരാപ്പുഴ കൂനമ്മാവിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊടുങ്ങല്ലൂരിൽ ഉപേക്ഷിച്ച സംഭവത്തിലൂടെ വിവാദമായ അഗതിമന്ദിരത്തെ കുറിച്ച് പ്രദേശവാസികളിലൊരാൾ പറഞ്ഞത് ഇങ്ങനെയാണ്.  

  • Also Read ബസിൽനിന്ന് വിളിച്ചിറക്കി, യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി; സൈനികൻ കസ്റ്റഡിയിൽ   


ഈ അഗതിമന്ദിരത്തിൽ വച്ച് ക്രൂരമർദനത്തിന് ഇരയായ ആലപ്പുഴ അരൂർ മഞ്ചത്തറ വീട്ടിൽ സുദർശനന്‍ (42) നിലവിൽ തൃശൂർ മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലാണ്. കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാരായ ബ്രദർ അമൽ എന്ന ഫ്രാൻസിസ് (65), ഇയാളുടെ വളർത്തുമകൻ ആരോമൽ (23), സഹായി നിതിൻ (35) എന്നിവർ റിമാൻഡിലാണ്. അതിനിടെ, സുദർശനനെ മർദിച്ച സംഭവത്തിലുള്ള കേസുകൾ കൊടുങ്ങല്ലൂർ സ്റ്റേഷനിൽ നിന്ന് വരാപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും.

ആദ്യം ധ്യാനകേന്ദ്രമായി പ്രവർത്തനം തുടങ്ങി പിന്നീട് അഗതിമന്ദിരമായി മാറിയതാണ് കൂനമ്മാവ് ചെമ്മായം റോഡിലുള്ള ഇവാഞ്ചലാശ്രമം. മാനസികാസ്വാസ്ഥ്യമുള്ളവർ, അലഞ്ഞു തിരിയുന്നവർ, ഭിക്ഷക്കാർ, അനാഥർ, വയോധികർ എന്നിങ്ങനെ സ്ത്രീകളും പുരുഷന്മാരുമായി അറുപതോളം പേരാണ് ഇവിടെയുള്ളത്. പൊലീസ് കസ്റ്റഡിയിലെടുക്കുന്ന അലഞ്ഞു തിരിയുന്നവരെയും മറ്റും ഇവിടെ എത്തിക്കാറുണ്ട്. റോഡിൽ കിടന്ന് ബഹളം വച്ചതിനു കസ്റ്റഡിയിലെടുത്തപ്പോൾ മാനസികപ്രശ്നങ്ങളുണ്ടെന്നു കണ്ടെത്തി പൊലീസാണ് സുദർശനനെയും ഈ അഗതി മന്ദിരത്തിലെത്തിച്ചത്.  
    

  • പ്ലാസ്റ്റിക് സർജൻ പറയുന്നു: അമിതവണ്ണം ഇല്ലാതാക്കാം, ആകാരവടിവ് സ്വന്തമാക്കാം; പ്രായമായവർക്കും വഴികളുണ്ട്
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
  • കൃഷിരീതിയിൽ അൽപം മാറ്റം വരുത്തി: ഈ ജെന്‍സീ കർഷകൻ സമ്പാദിക്കുന്നത് 12 ലക്ഷം; നിങ്ങൾക്കും ലഭിക്കും പരിശീലനം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഇവിടെ വച്ച് അന്തേവാസികൾ തമ്മിൽ തർക്കമുണ്ടായെന്നും അതിൽ ഇടപെട്ട സ്ഥാപനം നടത്തിപ്പുകാർ സുദർശനെ ക്രൂരമായി മർദിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. മർദനത്തിൽ തകർന്ന ജനനേന്ദ്രിയം പിന്നീട് അണുബാധയെ തുടർന്ന് നീക്കം ചെയ്തിരുന്നു. ഒരു കണ്ണിന്റെ കാഴ്ചയും മർദനം മൂലം ഇല്ലാതായി. സുദർശനനെ കൊടുങ്ങല്ലൂരിൽ ഉപേക്ഷിച്ചു പോരുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെടുത്തതോടെയാണ് അഗതി മന്ദിരം നടത്തിപ്പുകാർ പിടിയിലായത്. എന്നാൽ സുദർശനനെ മർദിക്കുന്നത് കണ്ടതായി ആരും പറഞ്ഞിട്ടില്ലെങ്കിലും വാഹനത്തിൽ ഇവിടെ നിന്നു കൊണ്ടുപോകുന്നത് കണ്ടു എന്ന് അന്തേവാസികളിൽ ചിലർ മൊഴി കൊടുത്തിട്ടുണ്ട്.

  • Also Read ബൈക്ക് ടാക്സി യാത്രയ്ക്കിടെ 22കാരിയെ കടന്നുപിടിച്ചു, വിജനമായ വഴിയിൽ വച്ച് ലൈംഗിക പീഡനം; ഡ്രൈവർ അറസ്റ്റിൽ   


സഭകളുമായി ബന്ധമുള്ളതല്ല ഈ അഗതിമന്ദിരം. ബ്രദർ അമൽ എന്ന ചൊവ്വര സ്വദേശിയായ ഫ്രാൻസിസ് 1990കളിൽ 10 സെന്റിൽ തുടങ്ങിയ ധ്യാനകേന്ദ്രം അവസാനിപ്പിച്ചാണ് പിന്നീട് അഗതിമന്ദിരം തുടങ്ങുന്നത്. ഇതിനിടെ അരയേക്കറോളം സ്ഥലം കൂടി ഇയാൾ വാങ്ങി. ഇവിടെ താഴത്തെ പാർക്കിങ് സ്ഥലമടക്കം അഞ്ചു നിലകളുള്ള കെട്ടിടവും മെസ്സും അടക്കം നിർമിച്ചു. തീരെ വയ്യാത്തവരെ ഈ പാർക്കിങ് സ്ഥലത്ത് കട്ടിലുകൾ നിരത്തി അതിലാണ് കിടത്തിയിരിക്കുന്നത്. മറ്റുള്ളവരെ കെട്ടിടത്തിലും. സ്തീകളെ കെട്ടിടത്തിനുള്ളിൽ പ്രത്യേക സ്ഥലത്താണ് താമസിപ്പിച്ചിട്ടുള്ളത്.  

സ്ഥലത്തിനു ചുറ്റും വലിയ അടച്ചുകെട്ടുള്ളതിനാൽ പുറംലോകവുമായി ഇവർക്ക് ബന്ധമില്ല. ഇതിനുള്ളിൽ നിന്ന് ചിലപ്പോൾ വലിയ കരച്ചിലും ബഹളവുമൊക്കെ കേൾക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. നേരത്തെ അഗതിമന്ദിരത്തിലെ അഴുക്കുവെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായപ്പോൾ പഞ്ചായത്ത് അടക്കം ഇടപെട്ടിരുന്നു. ബഹളം കേൾക്കുമ്പോൾ അയൽവാസികൾ പരാതിപ്പെടും എന്നതല്ലാതെ പിന്നീട് അധികം പ്രശ്നങ്ങൾ സ്ഥാപനവുമായി ബന്ധപ്പെട്ട് കേട്ടിട്ടില്ല. വ്യവസായ സ്ഥാപനങ്ങളും വ്യക്തികളും നൽകുന്ന സംഭാവനകളാണ് സ്ഥാപനത്തിന്റെ വരുമാനം.  

  • Also Read ‘പാക്കിസ്ഥാനിലെ ഓരോ ജില്ലയിലും ജയ്ഷെ വനിതാ ബ്രിഗേഡ്, കർശന പരിശീലനം’; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഭീകരൻ മസൂദ് അസ്ഹർ   


ചാരിറ്റബിൾ ട്രസ്റ്റായി റജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനത്തിന് പക്ഷേ ഇത്തരത്തിൽ ആളുകളെ പാർപ്പിക്കാൻ ആവശ്യമായ ലൈസൻസുകളൊന്നും ഇല്ലെന്നും ആരോപണമുണ്ട്. മനോവിഭ്രാന്തിയുള്ളവർ അടക്കമുള്ളവരെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത് എന്നതിനാൽ അധികൃതരും കണ്ണടയ്ക്കാറാണ് പതിവ്. ഇടയ്ക്കിടെ അന്തേവാസികൾ തമ്മിൽ സംഘർഷമുണ്ടാകാറുണ്ട്. ഇടയ്ക്ക് ചില താമസക്കാർ കെട്ടിടത്തിനു പുറത്തിറങ്ങി ഓടാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.  

ഇരുപതു വർഷംമുൻപ് ഫ്രാന്‍സിസിനെ പൊലീസ് ആളുമാറി കസ്റ്റഡിയിലെടുത്ത സംഭവം വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. വിവാദ ആൾദൈവം, അന്തരിച്ച സന്തോഷ് മാധവനാണെന്ന് കരുതി പൊലീസ് ഫ്രാൻസിസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്ന് ഒളിവിലായിരുന്ന സന്തോഷ് മാധവനെ തിരഞ്ഞ് പരക്കം പായുന്നതിനിടെയാണ് ആംബുലൻസിൽ‍ സഞ്ചരിക്കുകയായിരുന്ന ഫ്രാൻസിസിനെ പൊലീസ് കാണുന്നത്. രൂപസാദൃശ്യം മൂലം കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. English Summary:
Koonammavu Evangelic Ashramam abuse case: Evangelashramam operator Brother Francis and two others arrested for brutal assault. Varappuzha facility faces abuse allegations and license issues for housing destitute and mentally ill.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158495