search

ഉല്ലാസയാത്ര ദുരന്തമായി, ഗുണ്ടൽപ്പേട്ട് അപകടത്തിൽ പരുക്കേറ്റ ഒന്നരവയസ്സുകാരനും മരിച്ചു; ആകെ മരണം 3

LHC0088 3 hour(s) ago views 1003
  



സുൽത്താൻ ബത്തേരി ∙ കർണാടക ഗുണ്ടൽപ്പേട്ടിനടുത്ത് ബേഗൂർ രാഗപ്പുരയിൽ മലയാളികൾ സഞ്ചരിച്ച കാർ ടോറസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. ചികിത്സയിൽ കഴിയുന്ന ഷാഫിയുടെ മകൻ ഹൈസം ഹനാൻ (ഒന്നര വയസ്) ആണ് ഇന്ന് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. കാർ യാത്രികരായ വയനാട് കമ്പളക്കാട് മടക്കിമല കരിഞ്ചേരിയിൽ അബ്ദുൽ ബഷീർ (53), സഹോദരീപുത്രൻ മുഹമ്മദ് ഷാഫിയുടെ ഭാര്യ ജഫീറ (28) എന്നിവർ അപകട ദിവസം മരിച്ചിരുന്നു.

  • Also Read കർണാടകയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ലോറിയില്‍ ഇടിച്ച് അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം   


ബഷീറിന്റെ സഹോദരീപുത്രൻ മുഹമ്മദ്‌ ഷാഫി (32),  ബഷീറിന്റെ ഭാര്യ നസീമ (45) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. തായ്‌ലാൻഡ് സന്ദർശനം കഴിഞ്ഞു ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങി വീട്ടിലേക്കു വരുന്നതിനിടെയായിരുന്നു അപകടം.

  • Also Read വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?   
English Summary:
Gundlupet Accident Death Toll Rises To Three: Gundlupet Accident leads to tragedy, claiming three lives. A Malayali family returning from Thailand via Bengaluru airport faced a fatal car crash, leaving one child two others dead and others injured. The accident highlights the importance of road safety.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158495