ചെന്നൈ∙ തമിഴ്നാട് മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ആൻഡ് വാട്ടർ സപ്ലൈ വകുപ്പിലെ 2,538 തസ്തികകളിൽ ഓഫിസർമാരുടെയും ജീവനക്കാരുടെയും നിയമനത്തിൽ അഴിമതി ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിന് പണം വാങ്ങിയെന്നാണ് ആരോപണം. സംഭവത്തിൽ അന്വേഷണം വേണമെന്ന് ഇ.ഡി പൊലീസിന് നൽകിയ കത്തിൽ പറയുന്നു. ഉദ്യോഗാർഥികളിൽ 150 പേർ കോഴ നൽകിയാണ് നിയമനം നേടിയതെന്നാണ് ഇ.ഡിയുടെ ആരോപണം. ഓരോ നിയമനത്തിനും 25 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെ കൈക്കൂലിയായി നൽകിയിട്ടുണ്ടെന്നും ഇ.ഡി നൽകിയ കത്തിൽ പറയുന്നു.
Also Read ‘ജോലി വീട്ടിലിരിപ്പ്, ശമ്പളം 37 ലക്ഷം’; 2 കമ്പനികളിൽ ജോലി ചെയ്തെന്ന് കള്ള രേഖകള്‍: ഐടി ഡയറക്ടറുടെ ഭാര്യയ്ക്കെതിരെ ആരോപണം
കേസുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യം നടത്തിയ റെയ്ഡിൽ ഇ.ഡിയ്ക്ക് അഴിമതിയുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചതായാണ് സൂചന. 2024 ൽ നടത്തിയ നിയമന പരീക്ഷയിൽ കൃത്രിമം കാണിച്ചുവെന്നും ഇ.ഡി ആരോപിക്കുന്നു. 2025 ഓഗസ്റ്റിലാണ് ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് കൈമാറിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) സെക്ഷൻ 66(2) പ്രകാരം കേസ് റജിസ്റ്റർ ചെയ്യണമെന്നാണ് തമിഴ്‌നാട് പൊലീസ് മേധാവിക്ക് അയച്ച കത്തിൽ ഇ.ഡി പറയുന്നത്. പരീക്ഷ നടത്തിയ അണ്ണാ സർവകലാശാലയിലെ ഉദ്യോഗസ്ഥർക്കെതിരെയും ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read തദ്ദേശ തിരഞ്ഞെടുപ്പോ എസ്ഐആറോ? ‘ബിഹാർ മോഡൽ’ കേരളത്തിൽ ആവർത്തിച്ചാൽ കുരുക്ക്; ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും അങ്കലാപ്പിൽ
മന്ത്രി കെ.എൻ.നെഹ്‌റുവിന്റെ സഹോദരൻ എൻ.രവിചന്ദ്രനുമായി ബന്ധപ്പെട്ട ‘ട്രൂ വാല്യൂ ഹോംസ് (ടിവിഎച്ച്) ബാങ്ക്’ തട്ടിപ്പ് കേസന്വേഷണത്തിലാണ് ജോലിക്ക് കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചതെന്നാണ് ഇ.ഡി നൽകിയ കത്തിൽ പറയുന്നത്.
ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
MORE PREMIUM STORIES
English Summary:
ED Flags Cash-For-Jobs Scam, Asks TN Cops To Initiate Probe: Tamil Nadu job scam investigation is ongoing, focusing on allegations of bribery in government job appointments. The Enforcement Directorate (ED) has requested the TN police to investigate a cash-for-jobs scam involving the Tamil Nadu Municipal Administration and Water Supply Department. The alleged scam involves officers and staff appointments with bribes ranging from ₹25 to ₹35 lakhs.