ലണ്ടൻ∙ വടക്കൻ ഇംഗ്ലണ്ടിൽ 20 വയസ്സുള്ള യുവതിയെ വംശീയ വിദ്വേഷത്തെ തുടർന്ന് ബലാത്സംഗം ചെയ്തു. ബ്രിട്ടീഷ് പൗരനായ പ്രതിയെ കണ്ടെത്താൻ യുകെ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമിക്കപ്പെട്ട യുവതി ഇന്ത്യൻ വംശജയെന്നാണ് സൂചന. പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.
- Also Read ജയനെ ഇടിച്ചത് സുഹൃത്തിന്റെ വാഹനം, ടയറുകളിൽ രക്തക്കറ; തലയ്ക്ക് പിന്നിൽ അടിയേറ്റു, എല്ലാം ആ ഫോണിൽ: ദുരൂഹത
ഞെട്ടിക്കുന്ന ആക്രമണമാണെന്നും ഉത്തരവാദിയായ വ്യക്തിയെ അറസ്റ്റ് ചെയ്യാൻ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാവുന്നവർ എത്രയും വേഗം കൈമാറണമെന്നും പൊലീസ് അഭ്യർഥിച്ചു. 30 വയസ്സിൽ കൂടുതൽ പ്രായമുള്ളയാളാണ് പ്രതിയെന്നാണ് നിഗമനം. ബ്രിട്ടീഷ് വംശജനാണ്. ചെറിയ മുടിയുള്ള ഇയാൾ കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. യുവതിയുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആക്രമിക്കപ്പെട്ടത് പഞ്ചാബി യുവതിയാണെന്ന് പ്രാദേശിക കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ പ്രചാരണമുണ്ടായി.
- Also Read 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!
സിഖ് യുവതിക്ക് നേരെ വംശീയ വിദ്വേഷത്തോടെ നടന്ന ബലാത്സംഗത്തിന് ആഴ്ചകൾക്ക് ശേഷമാണ് ഈ പുതിയ ആക്രമണം. ആ കേസിൽ അറസ്റ്റു ചെയ്തവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. യുവതി താമസിച്ചിരുന്ന വീടിന്റെ വാതിൽ തകർത്താണ് അക്രമി അകത്തു കയറിയതെന്ന് സിഖ് സംഘടനകൾ പറഞ്ഞു. വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസിന്റെ പരിധിയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ യുവതികൾക്കു നേരെ രണ്ടു ബലാത്സംഗങ്ങളാണ് ഉണ്ടായത്. ഉത്തരവാദികളെ അടിയന്തരമായി കണ്ടെത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
UK - Woman in her 20s raped in Walsall in \“racially aggravated\“ attack- Police Releases CCTV of Accused.
3 racially aggravated rapes of women around the West Midlands in the space of 6 weeks. One Month Back 2 Indian Origin Sikh females were Raped in Oldbury. pic.twitter.com/0cMDNPIuhj— Rahul Shivshankar (@RShivshankar) October 27, 2025
- ഇത് അസാധാരണം: പ്രപഞ്ചത്തിൽ നമ്മൾ തനിച്ചല്ലേ? ഒക്ടോബർ 29, ഡിസംബർ 19 നിർണായകം; ‘3ഐ’ അന്യഗ്രഹ സാങ്കേതികവിദ്യയുടെ സൂചനയോ?
- ‘സാറ്റലൈറ്റ് പതിച്ച് ഒരാൾ മരിക്കും’: 10000 കടന്ന് മസ്‌കിന്റെ ‘സ്റ്റാർ’ സ്വപ്നം; ബഹിരാകാശത്ത് സംഭവിക്കുമോ ‘ചെയിൻ റിയാക്‌ഷൻ’?
- ‘ഓപ്പറേഷൻ സിന്ദൂർ 2.0 ഉടൻ, രണ്ടാം റൗണ്ട് ഡെഡ്‌ലി’; ആ ചതുപ്പു താണ്ടാൻ 33,000 കോടി ചെലവിട്ട് ഇന്ത്യയുടെ 4 ആംഫിബിയസ് കപ്പലുകൾ; പാക്കിസ്ഥാൻ ലക്ഷ്യം ഗുജറാത്തോ?
MORE PREMIUM STORIES
English Summary:
Racial assault in UK : A 20-year-old woman was racially assaulted in Northern England, and UK police are investigating the crime to identify the British citizen responsible. The police have released CCTV footage of the suspect and are seeking information from the public to bring the perpetrator to justice. |