search

ഭീകരാക്രമണത്തിന് പദ്ധതി, അൽ ഖായിദ ബന്ധം, ഭീകര സംഘടനകളിലേക്ക് റിക്രൂട്ട്മെന്റ്; സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ

cy520520 5 hour(s) ago views 68
  



മുംബൈ ∙ പാക്കിസ്ഥാനിലെ അൽ ഖായിദ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുള്ള സോഫ്റ്റ്‌വെയർ എൻജിനീയറെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ്. പുണെ നഗരത്തിൽ നിന്നാണ് സുബൈർ ഹംഗാർഗേക്കർ എന്നയാളെ അറസ്റ്റ് ചെയ്തത്. യുവാക്കളെ വിവിധ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം.  

  • Also Read വഴങ്ങാതെ താലിബാൻ, പാക്ക്–അഫ്ഗാൻ ചർച്ചകൾ വഴിമുട്ടി; യുദ്ധമെന്ന വഴി മുന്നിലുണ്ടെന്ന് മുന്നറിയിപ്പ്   


കഴിഞ്ഞ മാസം മുതൽ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു സുബൈർ. പ്രത്യേക യുഎപിഎ കോടതി നവംബർ 4 വരെ സുബൈറിനെ പൊലീസ് കസ്റ്റഡിയിൽ‌ വിട്ടു. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും മഹാരാഷ്ട്രയിലും രാജ്യത്തെ മറ്റ് നഗരങ്ങളിലും ഇയാൾ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതായും പൊലീസ് കോടതിയെ അറിയിച്ചു.

  • Also Read ചേരയെ തുരത്താൻ നോക്കി, ട്രംപിനെ അണലി ചുറ്റി: അമേരിക്കയ്ക്ക് ‘നഷ്ടം’ 200 കോടി, ലാഭം ചൈനയ്ക്ക്; താരിഫിലും തോൽക്കുമോ ഷിയുടെ മുന്നിൽ?   


സുബൈറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കാൻ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന നിരവധി വസ്തുക്കൾ കണ്ടെടുത്തു. ഇലക്ട്രോണിക് ഉപകരണങ്ങൾ, വിവിധ രേഖകൾ എന്നിവയാണ് ലഭിച്ചത്. ഓൺലൈൻ വഴിയാണ് ഇയാൾ‌ യുവാക്കളെ ഭീകരവാദത്തിലേക്കും വിവിധ സംഘടനകളിലേക്കും ആകർഷിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ.
    

  • ‘അച്ഛന്റെ നെഞ്ചോടു ചേർന്നുകിടന്നാൽ രാവിലെ പനി മാറിയിട്ടുണ്ടാവും’- ‘പറയാതെ പോയ’ വയലാറിന്റെ വേർപാടിന് അൻപതാണ്ട്
      

         
    •   
         
    •   
        
       
  • കൊട്ടിഘോഷിച്ച മലയാള സിനിമകളെല്ലാം ‘പകർപ്പ്’; ‘അടൂർ ആരാണ്’ എന്നു ചോദിക്കുന്ന പുതുതലമുറ; അവരെന്തു മൂല്യമാണ് തന്നത്?
      

         
    •   
         
    •   
        
       
  • 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Software Engineer Arrested for Terror Links: Terrorism news reports the arrest of a software engineer, Zubair Hangargikar, in Pune by the Maharashtra ATS for suspected links to Al-Qaeda and recruiting individuals for terrorist groups.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156232