search

‘ജോലി വീട്ടിലിരിപ്പ്, ശമ്പളം 37 ലക്ഷം’; 2 കമ്പനികളിൽ ജോലി ചെയ്തെന്ന് കള്ള രേഖകള്‍: ഐടി ഡയറക്ടറുടെ ഭാര്യയ്ക്കെതിരെ ആരോപണം

cy520520 3 hour(s) ago views 830
  



ജയ്പുർ∙ രണ്ടു വർഷം ഒരു ഓഫിസിലും ജോലി ചെയ്തിട്ടില്ല, പക്ഷേ, അക്കൗണ്ടിലെത്തിയ ശമ്പളം 37.54 ലക്ഷം രൂപ! ഈ വ്യക്തിയുടെ പേര് പൂനം ദീക്ഷിത് – രാജസ്ഥാൻ സർക്കാരിന്റെ കീഴിലുള്ള രാജ്കോമ്പ് ഇൻഫോ സർവീസസിലെ ഐടി വിഭാഗം ജോയിന്റ് ഡയറക്ടർ ആയ പ്രദ്യുമാൻ ദീക്ഷിതിന്റെ ഭാര്യ. ഭാര്യയുടെ പേരിൽ അനധികൃതമായി പണം സമ്പാദിച്ചുവെന്നാരോപിച്ച് പ്രദ്യുമാനെതിരെ രാജസ്ഥാൻ ഹൈക്കോടതിയിൽ ഒരാൾ നൽകിയ പരാതിയെത്തുടർന്നാണ് ഈ സംഭവങ്ങൾ പുറത്തുവന്നത്.

  • Also Read ട്രംപ് ഷിയെ കാണുംമുൻപേ യുഎസ്-ചൈന ‘വെടിനിർത്തൽ’; ഓഹരിക്കും ക്രൂഡ് ഓയിലിനും കുതിപ്പ്, കൂടുതൽ ഇടിഞ്ഞ് സ്വർണം, അദാനിക്ക് നിർണായകം   


ഓറിയോൺപ്രോ സൊലൂഷൻസ്, ട്രീഗെൻ സോഫ്റ്റ്‌വെയർ ലിമിറ്റഡ് എന്ന രണ്ടു സ്വകാര്യ കമ്പനികളിൽ പൂനം ദീക്ഷിത് ജോലി ചെയ്തുവെന്ന് കാട്ടിയാണ് ‘ശമ്പള’മെത്തിയിരിക്കുന്നത്. ഈ കമ്പനികൾക്ക് സർക്കാരിന്റെ ടെൻഡറുകൾ ലഭിച്ചിട്ടുണ്ട്. കരാർ കൊടുത്തതിന്റെ പേരിൽ രണ്ടു കമ്പനികളും പ്രദ്യുമാന്റെ നിർദേശപ്രകാരം ഭാര്യയെ ജോലിക്കെടുത്ത് മാസശമ്പളം കൊടുക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞവർഷം സെപ്റ്റംബർ ആറിന് രാജസ്ഥാൻ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ സംസ്ഥാനത്തെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ജൂലൈ മൂന്നിനാണ് കേസ് എടുത്തത്.  

  • Also Read ജയനെ ഇടിച്ചത് സുഹൃത്തിന്റെ വാഹനം, ടയറുകളിൽ രക്തക്കറ; തലയ്ക്ക് പിന്നിൽ അടിയേറ്റു, എല്ലാം ആ ഫോണിൽ: ദുരൂഹത   


പൂനത്തിന്റെ അഞ്ച് ബാങ്ക് അക്കൗണ്ടുകളിലേക്ക് 2019 ജനുവരി മുതൽ 2020 സെപ്റ്റംബർ വരെ 37,54,405 രൂപ ശമ്പളമെന്നു കാട്ടി നൽകിയിട്ടുണ്ട്. ഈ കാലഘട്ടത്തിൽ പൂനം ഈ രണ്ട് ഓഫിസുകളും സന്ദർശിച്ചിട്ടുപോലുമില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഭാര്യയുടെ വ്യാജ ഹാജർ റിപ്പോർട്ടുകൾ പാസാക്കി വിട്ടത് പ്രദ്യുമാൻ ദീക്ഷിത് തന്നെയാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. രണ്ടു കമ്പനികളിൽനിന്ന് ഒരേസമയം പൂനം ശമ്പളം വാങ്ങിയിട്ടുണ്ട്. ഓറിയോൺപ്രോ സൊലൂഷൻസിന്റെ ജീവനക്കാരിയായും ട്രീഗെൻ സോഫ്റ്റ്‌വെയർ ലിമിറ്റഡിന് ഫ്രീലാൻസിങ് വഴി സേവനം നൽകിയുമാണ് ഇത്രയും തുക ശമ്പളമെന്ന പേരിൽ അക്കൗണ്ടിലെത്തിയത്.  
    

  • കൊട്ടിഘോഷിച്ച മലയാള സിനിമകളെല്ലാം ‘പകർപ്പ്’; ‘അടൂർ ആരാണ്’ എന്നു ചോദിക്കുന്ന പുതുതലമുറ; അവരെന്തു മൂല്യമാണ് തന്നത്?
      

         
    •   
         
    •   
        
       
  • 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!
      

         
    •   
         
    •   
        
       
  • ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
      

         
    •   
         
    •   
        
       
MORE PREMIUM STORIES


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Dear_Men_Life എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Rajasthan Government Official Under Investigation for Corruption: Rajasthan Government Scam focuses on alleged corruption involving Poonam Dixit and her husband, Pradyuman Dixit.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156166