search

അടിമാലിയിൽ മണ്ണിടിച്ചിലിൽ ഒരു മരണം; സൽമാൻ ഖാൻ പാക്ക് തീവ്രവാദ പട്ടികയിൽ – ഇന്നത്തെ പ്രധാന വാർത്തകൾ

Chikheang 8 hour(s) ago views 59
  



കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ വീടു തകർന്ന് കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ബിജു മരിച്ചതാണ് ഇന്നത്തെ പ്രധാന വാർത്ത. സൽമാൻ ഖാനെ പാക്കിസ്ഥാൻ തീവ്രവാദ പട്ടികയിൽപ്പെടുത്തിയതും വ്ലാഡിമിർ പുട്ടിനുമായി ചർച്ചയില്ലെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടു. മഹാരാഷ്ട്രയിൽ ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് രണ്ട് വയസ്സുള്ള ഇരട്ട പെൺകുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയതും കുമ്മനത്ത് നവജാത ശിശുവിനെ വിൽക്കാന്‍ ശ്രമിച്ച അച്ഛൻ പിടിയിലായതും ഞെട്ടിക്കുന്ന വാർത്തയായി. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ ചർച്ചകൾ കൂടുതൽ വായിക്കപ്പെട്ടു. അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി...

ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറ ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ വീടു തകർന്ന് കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ബിജു – സന്ധ്യ ദമ്പതികളെ പുറത്തെത്തിച്ചു. അബോധാവസ്‌ഥയിലായിരുന്ന ബിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്‌ഥിരീകരിക്കുകയായിരുന്നു.

ആസിയാന്‍ ഉച്ചകോടിക്ക് മലേഷ്യയിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നൃത്തം സമൂഹ മാധ്യമങ്ങളിൽ വൈറലായി. എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ക്വാലാലംപുര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ ട്രംപ് അപ്രതീക്ഷിതമായാണ് നൃത്തം ചെയ്തത്.
    

  • ഇത് അസാധാരണം: പ്രപഞ്ചത്തിൽ നമ്മൾ തനിച്ചല്ലേ? ഒക്ടോബർ 29, ഡിസംബർ 19 നിർണായകം; ‌‘3ഐ’ അന്യഗ്രഹ സാങ്കേതികവിദ്യയുടെ സൂചനയോ?
      

         
    •   
         
    •   
        
       
  • ‘സാറ്റലൈറ്റ് പതിച്ച് ഒരാൾ മരിക്കും’: 10000 കടന്ന് മസ്‌കിന്റെ ‘സ്റ്റാർ’ സ്വപ്നം; ബഹിരാകാശത്ത് സംഭവിക്കുമോ ‘ചെയിൻ റിയാക്‌ഷൻ’?
      

         
    •   
         
    •   
        
       
  • ‘ഓപ്പറേഷൻ സിന്ദൂർ 2.0 ഉടൻ, രണ്ടാം റൗണ്ട് ഡെഡ്‌ലി’; ആ ചതുപ്പു താണ്ടാൻ 33,000 കോടി ചെലവിട്ട് ഇന്ത്യയുടെ 4 ആംഫിബിയസ് കപ്പലുകൾ; പാക്കിസ്ഥാൻ ലക്ഷ്യം ഗുജറാത്തോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ബോളിവുഡ് താരം സൽമാൻ ഖാൻ തീവ്രവാദിയെന്ന് പാക്ക് സർക്കാർ. തീവ്രവാദവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെ ഉൾപ്പെടുത്തുന്ന പാക്കിസ്ഥാന്റെ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ (1997) നാലാം ഷെഡ്യൂളിൽ സൽമാൻ ഖാന്റെ പേര് ഉൾപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരം.

യുദ്ധം അവസാനിപ്പിക്കാൻ റഷ്യയും–യുക്രെയ്നും ധാരണയിലെത്തുന്നതുവരെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ചർച്ചയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2022 ഫെബ്രുവരിയിലാണ് റഷ്യ– യുക്രെയ്ൻ യുദ്ധം ആരംഭിച്ചത്. തന്റെ സമയം പാഴാക്കാനില്ലെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

മഹാരാഷ്ട്രയിൽ ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് രണ്ട് വയസ്സുള്ള ഇരട്ട പെൺകുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വാസീം ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം. 32 വയസ്സുകാരനായ പിതാവ് രാഹുൽ‌ ചവാൻ അറസ്റ്റിലായി.  

കുമ്മനത്ത് നവജാത ശിശുവിനെ വിൽക്കാന്‍ ശ്രമിച്ച അച്ഛൻ പിടിയിൽ. ഇടനിലക്കാരനെയും വാങ്ങാനെത്തിയ ആളെയും പൊലീസ് പിടികൂടി. അസം സ്വദേശികളായ ദമ്പതികളുടേതാണ് കുട്ടി. ഒരു കടയിൽ ജോലി ചെയ്യുകയാണിവർ. രണ്ട് കുട്ടികളാണ് ദമ്പതികൾക്ക്. രണ്ടര മാസം പ്രായമുള്ള ആൺകുട്ടിയെയാണ് വിൽക്കാൻ ശ്രമിച്ചത്.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം കേന്ദ്ര സർക്കാരുമായി നിരവധി ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. അതിലെ പ്രധാന കാരണം പിഎം ശ്രീ പദ്ധതിയിൽ ഒപ്പു വച്ചാൽ മാത്രമേ സർവശിക്ഷാ കേരളയ്ക്കുള്ള ഫണ്ട് അനുവദിക്കൂ എന്ന നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കണ്ട് താനടക്കമുള്ളവർ നേരിട്ട് ചർച്ച നടത്തിയെന്നും മന്ത്രി സ്ഥിരീകരിച്ചു English Summary:
TODAY\“S RECAP 26-10-2025
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160526