ഇസ്‌ലാമാബാദ്∙ ബോളിവുഡ് താരം സൽമാൻ ഖാൻ തീവ്രവാദിയെന്ന് പാക്ക് സർക്കാർ. തീവ്രവാദവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെ ഉൾപ്പെടുത്തുന്ന പാക്കിസ്ഥാന്റെ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ (1997) നാലാം ഷെഡ്യൂളിൽ സൽമാൻ ഖാന്റെ പേര് ഉൾപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരം. റിയാദ് ഫോറത്തിൽ നടത്തിയ പ്രസംഗത്തിനിടെ ബലൂചിസ്ഥാനെയും പാക്കിസ്ഥാനെയും രണ്ടായി സൽമാൻ ഖാൻ പറഞ്ഞതാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചത്. സൽമാന്റെ പരാമർശം പാക്കിസ്ഥാൻ വൻ വിവാദങ്ങൾക്കു കാരണമായിരുന്നു.
- Also Read ‘വന്ദേ മാതരം’ 150 വർഷം; ദേശീയഗാനത്തിന്റെ വാർഷികം സ്മരണീയമാക്കണമെന്ന് പ്രധാനമന്ത്രി
ബലൂചിസ്ഥാൻ സർക്കാരിന്റെ ആഭ്യന്തര വകുപ്പ് ഈ മാസം 16ന് പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം സൽമാൻ ഖാനെ ആസാദ് ബലൂചിസ്ഥാൻ ഫെസിലിറ്റേറ്റർ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വിജ്ഞാപനത്തിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കർശന നിരീക്ഷണം, യാത്രാ നിയന്ത്രണങ്ങൾ, നിയമനടപടികൾ നേരിടാനുള്ള സാധ്യത എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾ നാലാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാൽ സൽമാൻ നേരിടേണ്ടിവരും. അതേസമയം, ഈ വിമർശനങ്ങളോട് സൽമാൻ ഖാൻ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.
- Also Read മണ്ണിനടിയിൽ 22,000 കിലോ സ്വർണം; ഒഡീഷയ്ക്ക് പിന്നാലെ ബംപറടിച്ച് ഈ ഇന്ത്യൻ സംസ്ഥാനം, ഖനനം ഉടൻ
∙ എന്താണ് സൽമാൻ ഖാൻ പറഞ്ഞത്?
- ‘അച്ഛന്റെ നെഞ്ചോടു ചേർന്നുകിടന്നാൽ രാവിലെ പനി മാറിയിട്ടുണ്ടാവും’- ‘പറയാതെ പോയ’ വയലാറിന്റെ വേർപാടിന് അൻപതാണ്ട്
- കൊട്ടിഘോഷിച്ച മലയാള സിനിമകളെല്ലാം ‘പകർപ്പ്’; ‘അടൂർ ആരാണ്’ എന്നു ചോദിക്കുന്ന പുതുതലമുറ; അവരെന്തു മൂല്യമാണ് തന്നത്?
- 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!
MORE PREMIUM STORIES
ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും ആമിർ ഖാനുമൊപ്പം റിയാദിൽ നടന്ന ജോയ് ഫോറം 2025ൽ മധ്യപൂർവേഷ്യയിൽ ഇന്ത്യൻ സിനിമയുടെ വർധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ച് സംസാരിക്കവേ സൽമാൻ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. ‘‘ഇപ്പോൾ ഒരു ഹിന്ദി സിനിമ എടുത്ത് ഇവിടെ (സൗദി അറേബ്യയിൽ) റിലീസ് ചെയ്താൽ അത് ഒരു സൂപ്പർഹിറ്റാകും. ഒരു തമിഴ്, തെലുങ്ക്, അല്ലെങ്കിൽ മലയാള സിനിമയാണ് ചെയ്യുന്നതെങ്കിൽ അത് നൂറുകോടി രൂപയുടെ ബിസിനസ് നേടും. കാരണം മറ്റു രാജ്യങ്ങളിൽനിന്നുള്ള നിരവധി ആളുകൾ ഇവിടെ എത്തിയിട്ടുണ്ട്. ബലൂചിസ്ഥാനിൽ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരുണ്ട്, പാക്കിസ്ഥാനിൽ നിന്നുള്ളവരുണ്ട്... എല്ലാവരും ഇവിടെ ജോലി ചെയ്യുന്നുണ്ട്’’ – സൽമാൻ പറഞ്ഞത് ഇങ്ങനെ.
- Also Read ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
ബലൂചിസ്ഥാനെയും പാക്കിസ്ഥാനെയും വെവ്വേറെ പരാമർശിച്ചത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയായി പാക്ക് ഉദ്യോഗസ്ഥർ എടുത്തുവെന്നാണ് റിപ്പോർട്ട്. മറുവശത്ത്, സൽമാന്റെ പരാമർശത്തെ ബലൂച് വിഘടനവാദി നേതാക്കള്‍ പ്രശംസിച്ചു. ‘‘സൽമാന്റെ വാക്കുകൾ ആറു കോടി ബലൂച് ജനതയ്ക്കു സന്തോഷം നൽകി. ബലൂചിസ്ഥാനെ ഒരു പ്രത്യേക പ്രദേശമായി അംഗീകരിച്ചതിലൂടെ, പല രാജ്യങ്ങളും ചെയ്യാൻ മടിക്കുന്ന കാര്യമാണ് സൽമാൻ ഖാൻ ചെയ്തത്. ഇത് ഞങ്ങളുടെ സ്വത്വത്തെക്കുറിച്ചുള്ള ആഗോള അവബോധം ശക്തിപ്പെടുത്തുന്ന ശക്തമായ ഒരു മൃദു നയതന്ത്ര നടപടിയാണ്’’ – സ്വതന്ത്ര ബലൂചിന്റെ വക്താവായ മിർ യാർ ബലൂച് പറഞ്ഞു. English Summary:
Terrorist Declaration: Salman Khan declared as terrorist by Pakistan over his Balochistan comment at Joy Forum 2025 |
|