search

കൈമുട്ട് വച്ച് കുത്തൽ, തട്ടൽ, നുള്ളൽ: ഗഡ്കരിയുടെ വേദിയിൽ വനിതാ പോസ്റ്റൽ ഓഫിസർമാർ തമ്മിൽ തർക്കം – വിഡിയോ

LHC0088 8 hour(s) ago views 432
  



നാഗ്പുർ∙ നിതിൻ ഗഡ്കരി പങ്കെടുത്ത സർക്കാർ പരിപാടിക്കിടെ വേദിയിലെ ഇരിപ്പിടത്തെച്ചൊല്ലി രണ്ടു വനിതാ പോസ്റ്റൽ ഓഫിസർമാരുടെ തർക്കത്തിന്റെ വിഡിയോ വൈറൽ. ഇരിപ്പിടം ക്രമീകരിച്ചതിനെക്കുറിച്ചും ഔദ്യോഗിക ചുമതലയെക്കുറിച്ചും വനിതാ ഉദ്യോഗസ്ഥർ പരസ്പരം പോരടിക്കുന്നതിന്റെ വിഡിയോ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതു സമൂഹമാധ്യമങ്ങളിൽ വൈറലായി.

  • Also Read ‘ഒറ്റ തന്തയ്ക്ക് പിറന്നവൻ, ഒരിക്കലും വാക്കു മാറില്ല; എയിംസ് തൃശൂരിൽ വരുമെന്ന് പറ‍ഞ്ഞിട്ടില്ല’   


നാഗ്പുർ മേഖല പോസ്റ്റ് മാസ്റ്റർ ജനറലായി സേവനം അനുഷ്ഠിച്ചിരുന്ന വനിതാ ഓഫിസറും (ഇവരെ കർണാടകയിലേക്കു സ്ഥലംമാറ്റിയിരുന്നു) നിലവിൽ ഡിവിഷന്റെ അധിക ചുമതല വഹിക്കുന്ന വനിതാ ഓഫിസറും തമ്മിലാണ് ഏറ്റുമുട്ടിയത്. തന്റെ സ്ഥലംമാറ്റ ഉത്തരവ് ചോദ്യംചെയ്ത ഓഫിസർ കോടതിയിൽനിന്ന് സ്റ്റേ ഓർഡർ വാങ്ങിയെടുത്തിരുന്നു. ഇതോടെ ആ തസ്തികയുടെ ഔദ്യോഗിക ചുമതല ആർക്കാണെന്നതിൽ ആശയക്കുഴപ്പമുണ്ടായി. ഇത് വനിതാ ഉദ്യോഗസ്ഥർക്കിടയിൽ വലിയ സംഘർഷമുണ്ടാക്കിയിരുന്നു.


हौले हौले ऐसे भी धक्का-मुक्की किया जा सकता है ….
केंद्रीय मंत्री नितिन गडकरी के सामने ये दो महिला अधिकारी शोभा माघले और शुचिता जोशी एक कार्यक्रम में मंच पर ही उलझ रही , इनका झगड़ा पुराना है
दृश्य देखिए @Nitin_Gadkari_B #Maharastragov #indianpostaldepartment pic.twitter.com/H812seGH1M— Anand Mohan (@anandfiles) October 25, 2025


സംഭവം ഇങ്ങനെ:
    

  • ഇത് അസാധാരണം: പ്രപഞ്ചത്തിൽ നമ്മൾ തനിച്ചല്ലേ? ഒക്ടോബർ 29, ഡിസംബർ 19 നിർണായകം; ‌‘3ഐ’ അന്യഗ്രഹ സാങ്കേതികവിദ്യയുടെ സൂചനയോ?
      

         
    •   
         
    •   
        
       
  • ‘സാറ്റലൈറ്റ് പതിച്ച് ഒരാൾ മരിക്കും’: 10000 കടന്ന് മസ്‌കിന്റെ ‘സ്റ്റാർ’ സ്വപ്നം; ബഹിരാകാശത്ത് സംഭവിക്കുമോ ‘ചെയിൻ റിയാക്‌ഷൻ’?
      

         
    •   
         
    •   
        
       
  • ‘ഓപ്പറേഷൻ സിന്ദൂർ 2.0 ഉടൻ, രണ്ടാം റൗണ്ട് ഡെഡ്‌ലി’; ആ ചതുപ്പു താണ്ടാൻ 33,000 കോടി ചെലവിട്ട് ഇന്ത്യയുടെ 4 ആംഫിബിയസ് കപ്പലുകൾ; പാക്കിസ്ഥാൻ ലക്ഷ്യം ഗുജറാത്തോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഗഡ്കരി വേദിയിൽ ഇരിക്കെ ഒരു ഉദ്യോഗസ്ഥ മറ്റേയാളോട് അപ്പുറത്തേക്ക് മാറിയിരിക്കാൻ ആവശ്യപ്പെട്ടു. ഒരേ സോഫയിലാണ് ഇരുവരും ഇരുന്നത്. എന്നാൽ അവർ അതിന് തയാറാകാതിരുന്നപ്പോൾ കൈമുട്ട് വച്ച് കുത്തുകയും തട്ടുകയും നുള്ളുകയും ചെയ്യുന്നതും വിഡിയോയിൽ കാണാം. അങ്ങനെ ചെയ്യുമ്പോൾ കൈയിലിരുന്ന കുപ്പിയിൽനിന്ന് വെള്ളം പുറത്തേക്കു തെറിക്കുന്നുമുണ്ട്. ഒരു പൊതുവേദിയിൽ ജനങ്ങൾക്കും ക്യാമറയ്ക്കും അഭിമുഖമായാണ് ഇരിക്കുന്നതെന്ന സാമാന്യ ബോധം പോലും ആ ഉദ്യോഗസ്ഥ പ്രകടിപ്പിക്കുന്നില്ല. ബഹളം കേട്ട് ഗഡ്കരി ഇടയ്ക്കിടയ്ക്ക് അസ്വസ്ഥതയോടെ ഇരുവരെയും നോക്കുന്നതും വിഡിയോയിൽനിന്നു വ്യക്തമാണ്. വനിതാ ഉദ്യോഗസ്ഥരുടെ തർക്കം പൊതുജനങ്ങളും ശ്രദ്ധിച്ചു.

  • Also Read ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും   


അതേസമയം, സംഭവത്തിൽ പോസ്റ്റൽ ഡിപ്പാർട്മെന്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉദ്യോഗസ്ഥ വിഭാഗത്തിനുതന്നെ നാണക്കേടാണ് ഇവരുടെ ഏറ്റുമുട്ടലെന്നും മറ്റും വിഡിയോയ്ക്കു താഴെ പ്രതികരണങ്ങൾ വന്നിട്ടുണ്ട്.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @anandfiles എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ് English Summary:
Government event fight erupts between two female postal officers during an event attended by Nitin Gadkari. The viral video showcases a heated argument and physical altercation over seating arrangements, causing a public spectacle.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158621