ന്യൂഡൽഹി ∙ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിലിൽ നിൽക്കെ, കോൺഗ്രസിൽ സുപ്രധാന തീരുമാനങ്ങളെടുക്കാൻ കോർ കമ്മിറ്റി. കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ യോഗത്തിലാണു തീരുമാനം. ഇന്നലെ നടന്ന ഹൈക്കമാൻഡിന്റെ അടിയന്തര യോഗത്തിലേക്കു ക്ഷണം കിട്ടിയവരെല്ലാം കോർ കമ്മിറ്റിയുടെ ഭാഗമാകും. കെപിസിസിയിൽ ജംബോ കമ്മിറ്റി പ്രാബല്യത്തിൽ വന്നതിനു പിന്നാലെയാണു തീരുമാനമെന്നതും കൗതുകകരമാണ്.
- Also Read പിഎം ശ്രീ: തുടരും അനുനയനീക്കം; തണുപ്പിക്കാൻ സിപിഎം ജനറൽ സെക്രട്ടറിതന്നെ രംഗത്ത്
പ്രസിഡന്റിനും 3 വർക്കിങ് പ്രസിഡന്റുമാർക്കും പുറമേ, ഈയിടെ നടത്തിയ പുനഃസംഘടനയിൽ 13 വൈസ് പ്രസിഡന്റുമാരെയും 59 ജനറൽ സെക്രട്ടറിമാരെയും നിയമിച്ചിരുന്നു. രാഷ്ട്രീയകാര്യസമിതി അംഗങ്ങളുടെ എണ്ണം 39 ആയി കൂട്ടുകയും ചെയ്തു. തിരഞ്ഞെടുപ്പുഘട്ടത്തിൽ തീരുമാനമെടുക്കാൻ കെപിസിസിയോ രാഷ്ട്രീയകാര്യസമിതിയോ വിളിക്കുക പ്രായോഗികമല്ലെന്ന വിലയിരുത്തലിലാണു കോർ കമ്മിറ്റിയെ ഏകോപനച്ചുമതല ഏൽപിക്കുന്നത്.
- Also Read \“കേരളത്തിൽ നടക്കുന്നത് ‘മുഖ്യമന്ത്രി’ക്കളി\“: ഹൈക്കമാൻഡിനു മുന്നിൽ പരാതി
കേരളത്തിൽനിന്നുള്ള എഐസിസി ജനറൽ സെക്രട്ടറിമാർ, പ്രവർത്തകസമിതി അംഗങ്ങൾ കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷനേതാവ്, യുഡിഎഫ് കൺവീനർ, പിസിസി വർക്കിങ് പ്രസിഡന്റുമാർ, കെപിസിസി മുൻ അധ്യക്ഷർ എന്നിവർ കോർ കമ്മിറ്റിയിൽ അംഗങ്ങളാകും. താൽക്കാലിക സ്വഭാവമാണു സമിതിക്കെങ്കിലും തിരഞ്ഞെടുപ്പു ഘട്ടത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ ഉൾപ്പെടെ വലിയ പ്രാധാന്യം കൽപിക്കപ്പെടുന്നു. കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യ സമിതിയുടെയും യോഗം മുറ പോലെ നടക്കുമെങ്കിലും അവയ്ക്കു മുകളിൽ അനൗദ്യോഗിക സമിതിയായി ഇതു പ്രവർത്തിക്കും.
- ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
- ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
- സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
MORE PREMIUM STORIES
English Summary:
High Command Decision: Kerala Congress Core Committee is formed to make crucial decisions ahead of local and assembly elections. This committee includes senior leaders and aims to streamline decision-making during the election period. It will function as an informal body above the KPCC and political affairs committee. |