തിരുവനന്തപുരം ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിയുടെ (എസ്ഐആർ) ഭാഗമായി വോട്ടർമാർ പൂരിപ്പിച്ചു നൽകേണ്ട എന്യൂമറേഷൻ ഫോമിൽ പൗരത്വം സംബന്ധിച്ച ചോദ്യങ്ങളും. വിദേശത്തു ജനിച്ചവരാണെങ്കിൽ അവിടെയുള്ള ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ നിന്ന് ഇതു സംബന്ധിച്ച രേഖ ഹാജരാക്കണമെന്നു മാതൃകാ എന്യൂമറേഷൻ ഫോമിൽ ആവശ്യപ്പെടുന്നുണ്ട്.
- Also Read സംശയാലുവായ ഭർത്താവ് ജീവിതം നരകമാക്കുമെന്ന് ഹൈക്കോടതി
ഇന്ത്യൻ മാതാപിതാക്കൾക്കു ജനിച്ചതു വഴിയോ റജിസ്ട്രേഷൻ വഴിയോ പൗരത്വം ലഭിച്ചവരാണെങ്കിൽ പൗരത്വ സർട്ടിഫിക്കറ്റും സമർപ്പിക്കണം. മറ്റൊരു രാജ്യത്തെയും പൗരത്വം സ്വീകരിച്ചിട്ടില്ലെന്നും മറ്റൊരു നിയമസഭാ, ലോക്സഭാ മണ്ഡലത്തിലെ പട്ടികയിൽ പേരില്ലെന്നും ഉള്ള സത്യവാങ്മൂലവും എന്യൂമറേഷൻ ഫോമിന്റെ ഭാഗമാണ്. കേരളത്തിൽ 2002 ലെ എസ്ഐആർ പട്ടികയിൽ ഉണ്ടായിരുന്നവരാണെങ്കിൽ വോട്ടറുടെ പേര്, തിരിച്ചറിയൽ കാർഡ് നമ്പർ, വിലാസം എന്നിവ ഉൾപ്പെടുത്തിയാണ് ഫോം ലഭിക്കുക.
പട്ടികയിലെ പാർട്ട് നമ്പർ, ബൂത്തിന്റെ പേര്, നിയമസഭാ, ലോക്സഭാ മണ്ഡലങ്ങൾ, സംസ്ഥാനം എന്നിവ ഫോമിൽ മുൻകൂട്ടി രേഖപ്പെടുത്തിയിരിക്കും. അതിൽ വോട്ടറുടെ പഴയ ഫോട്ടോയും ഉണ്ടാകും. ഇതിനു സമീപം പുതിയ ഫോട്ടോ പതിക്കാൻ പ്രത്യേക സ്ഥലമുണ്ട്. തുടർന്നു ജനനത്തീയതി, ആധാർ നമ്പർ (നിർബന്ധമല്ല), മൊബൈൽ ഫോൺ നമ്പർ, മാതാപിതാക്കളുടെയും ജീവിതപങ്കാളിയുടെയും പേരുകളും വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പറും അവ ലഭ്യമെങ്കിൽ രേഖപ്പെടുത്തണം.
- ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
- ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
- സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
MORE PREMIUM STORIES
ഇന്ത്യയിൽ 1987 ജൂലൈ ഒന്നിനു മുൻപു ജനിച്ചവർ, 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ 2നും ഇടയിൽ ജനിച്ചവർ, 2004 ഡിസംബർ 2നു ശേഷം ജനിച്ചവർ എന്നീ കോളങ്ങളിൽ ഏതെങ്കിലുമൊന്നു ടിക് ചെയ്യണം. 2002 ലെ എസ്ഐആർ പട്ടികയിൽ ഉൾപ്പെട്ടവർ അല്ലെങ്കിൽ എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതിനു പുറമേ നേരത്തേ കമ്മിഷൻ നിശ്ചയിച്ചിട്ടുള്ള അനുബന്ധ രേഖകൾ സമർപ്പിക്കണം. 2002 ജനുവരി ഒന്നാണ് കേരളത്തിൽ എസ്ഐആർ വോട്ടർ പട്ടികയുടെ യോഗ്യതാ തീയതി എന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകൾ വ്യക്തമാക്കുന്നു.
6300 ബിഎൽഒമാരെ കൂടി നിയമിക്കും; 2 ദിവസത്തിനകം ജില്ലകളിൽ രാഷ്ട്രീയപാർട്ടി യോഗം
സംസ്ഥാനത്തു സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ (എസ്ഐആർ) ആരംഭിക്കുന്നതിനായി 2 ദിവസത്തിനകം എല്ലാ ജില്ലകളിലും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കാൻ കലക്ടർമാർക്കു നിർദേശം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) ഡോ. രത്തൻ യു.കേൽക്കർ വിളിച്ചു ചേർത്ത കലക്ടർമാരുടെ യോഗത്തിലാണ് നിർദേശം നൽകിയത്.
സംസ്ഥാനതലത്തിൽ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്നു സിഇഒ വിളിച്ചിട്ടുണ്ട്. ഞായറാഴ്ചയ്ക്കകം ബൂത്ത് ലവൽ ഓഫിസർമാരുടെയും (ബിഎൽഒ) ബൂത്ത് ലവൽ ഏജന്റുമാരുടെയും (ബിഎൽഎ) യോഗം ചേരണം. ബിഎൽഎമാർക്കുള്ള പരിശീലനം 3 ദിവസത്തിനകം പൂർത്തിയാക്കും. 6300 ബിഎൽഒമാരെ കൂടുതലായി നിയമിക്കും. എന്യൂമറേഷൻ ഫോം ഓൺലൈനായി സമർപ്പിക്കുന്നതു പ്രോത്സാഹിപ്പിക്കാനും നിർദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് നടപടികളെ ബാധിക്കാത്ത രീതിയിലാകും എന്യൂമറേഷൻ നടപടികൾ നടക്കുകയെന്ന് സിഇഒ യോഗത്തിൽ വ്യക്തമാക്കി.
സംശയ നിവാരണത്തിന് ഹെൽപ് ഡെസ്ക്
അതിഥിത്തൊഴിലാളികളെ ഉൾപ്പെടെ ലക്ഷ്യമിട്ടു സംസ്ഥാനത്ത് എല്ലാ ജില്ലകളിലും എസ്ഐആർ സംബന്ധിച്ച ഹെൽപ് ഡെസ്ക് 24 മണിക്കൂറിനകം ആരംഭിക്കാൻ നിർദേശം. ഈ ഡെസ്ക്കുകൾ 9 മുതൽ 9 മണി വരെയും ആവശ്യമെങ്കിൽ 24 മണിക്കൂറും പ്രവർത്തിപ്പിക്കാം. കോളജുകളിലും സ്കൂളുകളിലും 2 മുതൽ 5 വരെ എസ്ഐആർ അംബാസഡർമാരെ തിരഞ്ഞെടുത്ത് വോട്ടർ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അവബോധം നൽകാൻ നിയോഗിക്കും. ഇവർ ബിഎൽഒമാരുമായി ചേർന്നു പ്രവർത്തിക്കും.
വാർഡിന്റെ വിവരങ്ങളും ശേഖരിക്കും
എസ്ഐആർ പട്ടികയ്ക്കായി തദ്ദേശ സ്ഥാപന വാർഡിന്റെ വിവരങ്ങളും ബൂത്ത് ലവൽ ഓഫിസർമാർ വഴി ശേഖരിക്കണമെന്ന് ഉദ്യോഗസ്ഥർക്കു നൽകിയ മാർഗനിർദേശത്തിൽ പറയുന്നു. ഇതു കൂടാതെ തെരുവിന്റെയോ റോഡിന്റെയോ വിവരം, പ്രദേശം, ഗ്രാമം/ടൗൺ/നഗരം, പിൻകോഡ് തുടങ്ങിയ വിവരങ്ങളും നിർബന്ധമായും ശേഖരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കെട്ടിടത്തിലോ കെട്ടിടസമുച്ചയത്തിലോ കഴിയുന്ന കുടുംബാംഗങ്ങളെയും ഒരു റോഡിന്റെയോ തെരുവിന്റെയോ സമീപത്തു താമസിക്കുന്നവരെയും ഒരേ പോളിങ് ബൂത്തിൽ ക്രമീകരിക്കുന്ന തരത്തിൽ പട്ടിക തയാറാക്കാനാണ് ഈ വിവരശേഖരണം. English Summary:
Understanding the SIR Enumeration Form: SIR Enumeration Form focuses on the voter list revision process in Kerala. This includes enumeration form details, citizenship verification, and electoral roll updates for the upcoming elections. |
|