search

‘ചാക്ക് സപ്ലൈകോയാണ് വാങ്ങുന്നതെന്ന് ന്യായം, മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കും’: മില്ലുടമകൾ പറയുന്നു

Chikheang 5 hour(s) ago views 153
  



കൊച്ചി ∙ നെല്ലു സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ  മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗം നാടകീയമായി പിരിഞ്ഞിരുന്നു. നെല്ലുടമകളെ യോഗത്തിലേക്ക് ക്ഷണിച്ചില്ല എന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വേഗം യോഗം അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് നാളെ തിരുവനന്തപുരത്ത് യോഗം വിളിച്ചിരിക്കുകയാണ്. എന്താണ് മില്ലുടമകളുടെ പ്രശ്നം. കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വർക്കി പീറ്റർ പറയുന്നു.  

  • Also Read മില്ലുടമകളെ ക്ഷണിച്ചില്ലേ ?; ക്ഷുഭിതനായി മുഖ്യമന്ത്രി, യോഗം അതിവേഗം അവസാനിപ്പിച്ച് മടങ്ങി   


‘‘എല്ലാം ചെയ്തു തരാം എന്നു പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. 2022–23ൽ നെല്ല് സംഭരിച്ചതു മുതലുള്ള കൈകാര്യ ചിലവ് മില്ലുടമകൾക്ക് കിട്ടാനുണ്ട്. നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച യോഗത്തിന് പോകുന്നുണ്ട്’. ആവശ്യങ്ങൾ പാലിക്കാതെ ഒത്തുതീർപ്പിനില്ല. ഓരോ വർഷവും ഓരോ നിബന്ധനകൾ ഏർപ്പെടുത്തി ഈ പണം തരാതിരിക്കുകയാണ് സപ്ലൈക്കോ ചെയ്യുന്നത്.

നെല്ലിന്റെ കൈകാര്യ ചെലവ്‌ വർധിപ്പിക്കുക, നെല്ല്‌ അരിയാക്കി നൽകുന്നതിലെ അനുപാതം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. നേരത്തേ 100 കിലോ നെല്ല് സംഭരിച്ചാൽ 64.5 കിലോ അരി നല്‍കണമെന്നായിരുന്നു അനുപാതം.  ഇതിനെതിരെ ഹൈക്കോടതിയില്‍ ഹർജി നൽകിയതിനെ തുടർന്ന് ഇത് ഇത് 68 കിലോ ആക്കി.
    

  • ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
      

         
    •   
         
    •   
        
       
  • ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
      

         
    •   
         
    •   
        
       
  • സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കേന്ദ്രം നിശ്ചയിച്ചത് 68 കിലോ ആണെന്നതിനാൽ മാറ്റം വരുത്താനാകില്ല എന്നാണ് കോടതി പറഞ്ഞത്. എന്നാൽ മില്ലുടമകളുടെ നഷ്ടം നികത്താൻ സർക്കാർ തയാറായാൽ അതിൽ ഇടപെടില്ലെന്നും കോടതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ അനുപാതം 64.5 കിലോ ആയി കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണം’’, വർക്കി പീറ്റർ പറഞ്ഞു.  

∙ നെല്ലു സംഭരണം മുടങ്ങി

കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് അത് കുത്തി സപ്ലൈകോയ്ക്ക് നൽകുകയാണ് മില്ലുടമകൾ ചെയ്യുന്നത്. എന്നാൽ ഇത്തവണ ആവശ്യങ്ങൾ അംഗീകരിക്കാതെ നെല്ല് സംഭരിക്കില്ലെന്ന് മില്ലുടമകൾ അറിയിച്ചതോടെ പാലക്കാട് അടക്കം നെൽ കർഷകർ ദുരിതത്തിലായി. ജില്ലയിൽ ഒന്നാം വിള കൊയ്ത്ത് ഏറെക്കുറെ കഴിയാറായിട്ടും പ്രതിസന്ധി അയഞ്ഞിട്ടില്ല.

  • Also Read കൃഷിരീതിയിൽ അൽപം മാറ്റം വരുത്തി: ഈ ജെന്‍സീ കർഷകൻ സമ്പാദിക്കുന്നത് 12 ലക്ഷം; നിങ്ങൾക്കും ലഭിക്കും പരിശീലനം   


പാലക്കാടുകാർ നേരിടുന്ന പ്രശ്നം ഗുരുതരമായതിനാൽ ജില്ലയിൽ നിന്നുള്ള മന്ത്രി കെ.കൃഷ്ണൻ കുട്ടിയും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നെല്ലു സംഭരണം തുടങ്ങിയ 2005ൽ സംസ്ഥാനത്ത് 120 മില്ലുകാരായിരുന്നു ഉണ്ടായിരുന്നത് എങ്കിൽ ഇപ്പോഴുള്ളത് 53 മില്ലുകാർ മാത്രമാണെന്നാണ് കണക്കുകൾ. അതിൽ ഭൂരിഭാഗവും ഇത്തവണ സമരത്തിലാണ്.

സംഭരിച്ച നെല്ലിൽ നിന്ന് സപ്ലൈക്കോയ്ക്ക് നൽകേണ്ട അനുപാതം 68 ആക്കി കേന്ദ്ര സർക്കാർ നിശ്ചയിച്ചിരുന്നു. എന്നാൽ കേരളം 2022ൽ സംസ്ഥാനം ഇത് 64.5 ശതമാനമാക്കി കുറച്ചു. അതിനിടെയാണ്, ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹർജിയെ തുടർന്ന് ഇത് വീണ്ടും 68 ശതമാനമാക്കിയത്. ഈ സാഹചര്യത്തിൽ തങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ സർക്കാർ സഹായിക്കണമെന്നാണ് മില്ലുടമകളുടെ ആവശ്യം. നിലവിലെ കൈകാര്യ ചിലവ് ക്വിന്റലിന് 120 രൂപ മാത്രമാണ്. അരി നിറയ്ക്കുന്നതിനുള്ള ചാക്ക് സപ്ലൈക്കോ വാങ്ങുന്നതിനാലാണ് ഇതെന്നാണ് ന്യായം. 8 വർഷങ്ങൾക്ക് മുമ്പ് സർക്കാർ തല കമ്മിറ്റി അംഗീകരിച്ച കൈകാര്യ ചെലവ് ക്വിന്റലിന് 272 രൂപയാക്കി വർധിപ്പിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു.

എല്ലാ വർഷവും കേന്ദ്ര സർക്കാർ കൈകാര്യ ചെലവ് ഇനത്തിൽ വർ‍ധനവ് വരുത്തുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ കഴിഞ്ഞ 9 കൊല്ലമായി ഒരേ കൂലി നൽകുന്നു. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാത്തതു മൂലം സപ്ലൈകോ 2017 മുതൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന തുക വാങ്ങാതിരിക്കുകയോ അല്ലെങ്കിൽ ലാപ്സായി പോവുകയോ ചെയ്യുന്നുവെന്നും അസോസിയേഷൻ കുറ്റപ്പെടുത്തുന്നു. English Summary:
Paddy procurement crisis in Kerala is worsening, leading to distress among farmers. The rice mill owners are on strike due to unpaid dues and unfavorable procurement ratios. The government is urged to resolve the crisis urgently to support farmers.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160415