കോട്ടയം∙ സിപിഐ പിഎംശ്രീയെ എതിർക്കുമ്പോൾ എൻഇപി അനുസരിച്ചുള്ള ഒട്ടേറെ പദ്ധതികൾ സിപിഐയുടെ കൃഷിവകുപ്പിൽ നടപ്പാക്കിയില്ലേയെന്നാണ് സിപിഎം സൈബർ അക്കൗണ്ടുകളിൽനിന്ന് ഉയരുന്ന ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി പശുവിനെ തഴുകുന്ന ചിത്രം സഹിതമുള്ള മൊബൈൽ വെറ്ററിനറി യൂണിറ്റിനായി മന്ത്രി ജെ. ചിഞ്ചുറാണി കേന്ദ്രഫണ്ട് സ്വീകരിച്ചില്ലേയെന്നും സിപിഎം സഖാക്കൾ ചോദിക്കുന്നു. പിഎം ശ്രീയെ പോലെ മൃഗസംരക്ഷണ വകുപ്പ് ഒരു ധാരണപത്രവും കേന്ദ്രവുമായി ഒപ്പിട്ടിട്ടില്ലെന്നാണ് മന്ത്രി ചിഞ്ചുറാണി മനോരമ ഓൺലൈനോടു പറഞ്ഞത്.
Also Read ‘പിഎം ശ്രീയെ കൂടെ നിര്‍ത്തിയത് പേരിനുമാത്രം, എതിര്‍പ്പുള്ളവര്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ അന്വേഷിക്കാം’
നരേന്ദ്ര മോദി പശുവിനെ തഴുകുന്ന ചിത്രം സഹിതമുള്ള മൊബൈൽ വെറ്ററിനറി യൂണിറ്റ് മൂന്ന് വർഷങ്ങൾക്കു മുൻപ് കേന്ദ്രം നൽകിയതാണ്. അത് കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. ഇപ്പോൾ 29 വാഹനങ്ങൾ ഇത്തരത്തിലുണ്ട്. ഒരു വശത്ത് പ്രധാനമന്ത്രിയുടെ ചിത്രമുണ്ടെങ്കിൽ മറുവശത്ത് തന്റെയും മുഖ്യമന്ത്രിയുടെയും ചിത്രമുണ്ട്. ഈ പദ്ധതിയും പിഎം ശ്രീയും ആയി താരതമ്യം ചെയ്യരുത്. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ലെന്നും ചിഞ്ചുറാണി പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾക്കുള്ള മറുപടി ഓഫിസിൽ നിന്നും നൽകുമെന്നും ചിഞ്ചു റാണി പറഞ്ഞു. ഇപ്പോൾ മറുപടി പറയുന്നില്ലെന്നും നാളെ കഴിഞ്ഞ് വിശദീകരണം നൽകാമെന്നും കൃഷി മന്ത്രി പി. പ്രസാദും മനോരമ ഓൺലൈനോട് പറഞ്ഞു. സിപിഎമ്മിന്റെ വിമർശനങ്ങൾക്ക് വ്യാഴാഴ്ച വാർത്താക്കുറിപ്പ് ഇറക്കാനാണ് കൃഷി വകുപ്പിന്റെ നീക്കം.
തയാറെടുത്ത് വകുപ്പുകൾ സിപിഎം സഖാക്കൾക്ക് മറുപടി നൽകാൻ സിപിഐ മന്ത്രിമാരുടെ വകുപ്പുകൾ തയാറെടുക്കുന്നു. സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്ക് എതിരെ സിപിഎം സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഉയരുന്ന വ്യാപക പ്രചാരണങ്ങൾക്ക് എതിരെയാണ് വിശദീകരണ കുറിപ്പ്. പിഎം ശ്രീ വിഷയത്തിൽ കരുതലോടെയാണ് മന്ത്രിമാരുടെ പ്രതികരണങ്ങൾ. എല്ലാം സെക്രട്ടറി പറഞ്ഞിട്ടുണ്ടല്ലോ എന്നാണ് സിപിഐയുടെ നാലു മന്ത്രിമാരും ചോദ്യങ്ങൾക്കു നൽകുന്ന മറുപടി. മുന്നണിയെയും പാർട്ടിയെയും വെട്ടിലാക്കുന്ന കാര്യമായതിനാൽ പ്രതികരണങ്ങളിൽ ജാഗ്രത കാട്ടണമെന്നാണ് സിപിഐ മന്ത്രിമാർക്കു ലഭിച്ചിരിക്കുന്ന നിർദേശം.
ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
MORE PREMIUM STORIES
മന്ത്രിസഭാ യോഗത്തിൽനിന്ന് വിട്ടുനിൽക്കുമ്പോഴും ഭരണത്തെ അത് ബാധിക്കരുത്, അതേസമയം, ഒത്തുതീർപ്പ് ചർച്ചയ്ക്കു വഴങ്ങുകയുമരുത് എന്നാണ് സിപിഐ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ എൽഡിഎഫ് വിടുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് സിപിഐ കടന്നേക്കില്ലെന്നാണ് സൂചന. സിപിഐയെ കൂടുതല്‍ കടുത്ത നടപടികളില്‍നിന്ന് തടയാന്‍ സിപിഎം നേതൃത്വം അനൗദ്യോഗികമായും ഔദ്യോഗികമായും ഇടപെടലുകൾ നടത്തും. ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്നിട്ടുകൊണ്ടാണ് സിപിഐ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read കമ്യൂണിസ്റ്റ് നിലപാടാണോ മോദി സർക്കാരിന്റെ പണമാണോ വലുത്? ബിജെപിക്കു കീഴടങ്ങുന്ന സിപിഎം
English Summary:
\“Cyber CPM fighters\“ make fun of ministers: The conflict began with the PM Shri Scheme, and the recent verbal dispute between the parties has created a crisis in Kerala\“s political scenario.