LHC0088 • 5 hour(s) ago • views 278
പാലക്കാട് ∙ ചിറ്റൂർ കമ്പാലത്തറയിൽ വൻ സ്പിരിറ്റ് വേട്ട. 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരിദാസനെയും പൊലീസ് പ്രതിചേർത്തു. മീനാക്ഷിപുരം പൊലീസാണ് ചിറ്റൂർ കമ്പാലത്തറയിൽ കണ്ണയ്യന്റെ വീട്ടിൽ നിന്ന് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്.
- Also Read 2028ൽ വീണ്ടും പ്രസിഡന്റ് ? സാധ്യത തള്ളാതെ ഡോണൾഡ് ട്രംപ്, പിൻഗാമിയെ ചൂണ്ടിക്കാട്ടി വാർത്താസമ്മേളനം
കണ്ണയ്യൻ പൊലീസിനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരിദാസനെയും ഉദയൻ എന്നയാളെയും കേസിലെ പ്രതികളാക്കിയത്. തനിക്ക് സ്പിരിറ്റ് എത്തിച്ചു നൽകിയത് ഹരിദാസനും ഉദയനും ചേർന്നാണ് എന്നാണ് കണ്ണയ്യന്റെ മൊഴി. കേസെടുത്തതിനു പിന്നാലെ ഇരുവരും ഒളിവിൽ പോയി. ഇന്ന് പാർട്ടി കമ്മിറ്റി ചേർന്ന് ഹരിദാസനെ പുറത്താക്കുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നാണ് സിപിഎം വൃത്തങ്ങൾ നൽകുന്ന വിവരം. English Summary:
Palakkad spirit seizure case involves a CPM local leader: The incident highlights ongoing concerns about illegal liquor operations and related political implications within Kerala. |
|