search

‘പിഎം ശ്രീയെ കൂടെ നിര്‍ത്തിയത് പേരിനുമാത്രം, എതിര്‍പ്പുള്ളവര്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ അന്വേഷിക്കാം’

LHC0088 1 hour(s) ago views 873
  



തിരുവനന്തപുരം ∙ പിഎം ശ്രീ പദ്ധതിയില്‍ പേരിനു മാത്രം ഒപ്പിട്ടതാണെന്നും ധാരണാപത്രത്തില്‍ സൂചിപ്പിച്ച കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കാന്‍ മത്സരിക്കുന്നവരില്‍ ചില രാഷ്ട്രീയ നേതൃത്വവും കൂടിയുണ്ടെന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാനത്തെ 40 ലക്ഷത്തിലധികം വരുന്ന കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ സംരക്ഷിക്കാന്‍ പിഎം ശ്രീ പദ്ധതിയെ പേരിനെങ്കിലും കൂടെ നിര്‍ത്തി എന്നു മാത്രമേ ഉള്ളൂവെന്നാണ് മന്ത്രിയുടെ ലേഖനത്തില്‍ പറയുന്നത്. പദ്ധതിയില്‍ ഒപ്പുവച്ചാല്‍ കേരളത്തിലെ പാഠ്യപദ്ധതി എല്ലാം മാറ്റി കേന്ദ്രം നിശ്ചയിച്ചു നല്‍കുന്ന പാഠ്യപദ്ധതി നടപ്പിലാക്കേണ്ടി വരും എന്നത് തികച്ചും അവാസ്തവമായ കാര്യമാണെന്നും മന്ത്രി വിശദീകരിക്കുന്നു.  

  • Also Read ‘മലക്കം മറിച്ചിൽ ഇല്ല; പിഎം ശ്രീയിലേത് തന്ത്രപരമായ നീക്കം, വർഗീയ അജൻഡയെ എതിർക്കും’   


മന്ത്രിമാരെ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടിളെക്കുറിച്ച് സിപിഐ ആലോചിക്കുന്നതിനിടെയാണ് വിദ്യാഭ്യാസമന്ത്രിയുടെ വിശദീകരണം. ഒരു കാരണവശാലും ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ നടപ്പാക്കില്ലെന്നും എന്തുകൊണ്ടാണ് പിഎം ശ്രീയില്‍ ഒപ്പിട്ടതെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ പക്ഷത്താണ് സര്‍ക്കാരെന്നും പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസവകുപ്പ് മുന്നോട്ടു പോകുമെന്നും മന്ത്രി പറയുന്നു.  

  • Also Read ടിപി കേസ് പ്രതികൾക്ക് വീണ്ടും സഹായം: പുറത്തുവിട്ടാൽ പ്രശ്നമുണ്ടോ എന്ന് ജയിലുകളിലേക്ക് കത്ത്   


വിശദീകരണത്തില്‍ തൃപ്തിയില്ലാത്തവര്‍ പിഎം ശ്രീ നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ നേരിട്ട് അന്വേഷിച്ച് ബോധ്യപ്പെടാവുന്നതാണെന്നും എതിര്‍ക്കുന്ന ചില ദേശീയ പാര്‍ട്ടികള്‍ക്ക് ഈ വിവരങ്ങള്‍ വേഗത്തില്‍ ശേഖരിച്ച് ജനങ്ങളെ അറിയിക്കാന്‍ കഴിയുമെന്നും മന്ത്രി പറയുന്നുണ്ട്.
    

  • ‘അച്ഛന്റെ നെഞ്ചോടു ചേർന്നുകിടന്നാൽ രാവിലെ പനി മാറിയിട്ടുണ്ടാവും’- ‘പറയാതെ പോയ’ വയലാറിന്റെ വേർപാടിന് അൻപതാണ്ട്
      

         
    •   
         
    •   
        
       
  • കൊട്ടിഘോഷിച്ച മലയാള സിനിമകളെല്ലാം ‘പകർപ്പ്’; ‘അടൂർ ആരാണ്’ എന്നു ചോദിക്കുന്ന പുതുതലമുറ; അവരെന്തു മൂല്യമാണ് തന്നത്?
      

         
    •   
         
    •   
        
       
  • 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
V Sivankutty Clarifies Stand on PM SHRI Scheme: The education minister clarifies that signing the agreement does not mean implementing a centrally dictated curriculum in Kerala, and the state remains committed to its own educational policies.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158435