ഗാസ∙ ഗാസയ്ക്ക് കരുതലും തുണയും നൽകുക എന്ന ഉദ്ദേശത്തോടെ യൂറോപ്പിൽനിന്ന് ഒരു സംഘം ആക്ടിവിസ്റ്റുകൾ കടൽമാർഗം ആരംഭിച്ച ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയ്ക്കു നേരെ ഡ്രോൺ ആക്രമണം. കൂട്ടമായി സഞ്ചരിച്ച 50ലധികം കപ്പലുകളെ ലക്ഷ്യമിട്ട് ഡ്രോണുകൾ ആക്രമണം നടത്തിയതായി പലസ്തീൻ അനുകൂല പ്രവർത്തകര്‍ ആരോപിച്ചു.
തങ്ങൾ സഞ്ചരിച്ച മൂന്ന് കപ്പലുകൾക്ക് കേടുപാടുണ്ടായെന്നും 13 ആക്രമണങ്ങൾ ഉണ്ടായെന്നും ഒട്ടേറെ തവണ സ്ഫോടന ശബ്ദങ്ങൾ കേട്ടെന്നും യാത്രയിൽ പങ്കെടുക്കുന്ന ഫ്രാനെക് സ്റ്റെർസെവ്സ്കി എക്സിൽ കുറിച്ചു. അതേസമയം ജർമനിയിൽ നിന്നുള്ള ആക്ടിവിസ്റ്റ് യാസെമിൻ അകാർ അഞ്ചോളം കപ്പലുകൾ ആക്രമിക്കപ്പെട്ടതായി ആരോപിച്ചു. Child sexual abuse, POCSO Act, Kozhikode crime news, Kerala police arrest, Minor girl harassment, Auto driver arrested, Sexual assault case, Malayala Manorama Online News, Crime against children, Nadakkavu police station, ലൈംഗികാതിക്രമം, പോക്സോ നിയമം, ബാല പീഡനം, കുറ്റകൃത്യം, കേരള പോലീസ്, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, Malayalam Latest News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
\“ഞങ്ങൾ മാനുഷിക സഹായം മാത്രമാണ് കൊണ്ടുപോകുന്നത്, ആയുധങ്ങളില്ല. ഞങ്ങൾ ആരെയും ഭീഷണിപ്പെടുത്തുന്നില്ല...\“ ആക്ടിവിസ്റ്റുകൾ പറഞ്ഞു. ആക്രമണത്തെ തുടർന്ന് ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായി. ഫ്ലോട്ടിലയുടെ വിവരങ്ങൾ പങ്കുവയ്ക്കുന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ സ്ഫോടക ദൃശ്യങ്ങൾ സംഘം പുറത്തുവിട്ടിട്ടുണ്ട്.
സമുദ്രമാർഗത്തിലുള്ള ഇസ്രായേലി ഉപരോധം മറികടന്ന് ഗാസയിലേക്ക് സഹായം എത്തിക്കാൻ ലക്ഷ്യമിട്ടാണ് ഗ്ലോബൽ സുമുദ് ഫ്ലോട്ടില ഈ മാസം ആദ്യം സ്പെയിനിലെ ബാർസിലോനയിൽനിന്ന് നിന്നും ആരംഭിച്ചത്. നിലവിൽ 51 കപ്പലുകളിലാണ് യാത്ര. ഗാസയ്ക്കുള്ള അടിയന്തരസഹായമായി ഭക്ഷണവും മരുന്നും വെള്ളവും എത്തിക്കുയാണ് ലക്ഷ്യം
ജൂൺ, ജൂലൈ മാസങ്ങളിൽ സമുദ്രമാർഗം ഗാസയിലെത്താനുള്ള ആക്ടിവിസ്റ്റുകളുടെ ശ്രമങ്ങള്‍ ഇസ്രയേൽ തടഞ്ഞിരുന്നു. സ്വീഡിഷ് പരിസ്ഥിതിപ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് ഉൾപ്പെടെയുള്ളവർ യാത്രയുടെ ഭാഗമായിരുന്നു. ഇത്തവണയും ഗ്രേറ്റ സംഘത്തിലുണ്ട്. 2007ലാണ് ഗാസയുടെ കടലിലും ഇസ്രയേൽ ഉപരോധം ഏർപ്പെടുത്തിയത്. ഹമാസ് ആയുധക്കടത്തിന് കടൽ ഉപയോഗിക്കുന്നു എന്ന് ആരോപിച്ചായിരുന്നു ഇത്. English Summary:
Gaza: Drone Attack Strikes Gaza Aid Flotilla Carrying Humanitarian Supplies |