സിഡ്നി ∙ സിഡ്നിയിലെ പ്രശസ്തമായ ബോണ്ടയ് ബീച്ച് വെടിവയ്പ്പിലെ തോക്കുധാരികളിൽ ഒരാളായ സാജിദ് അക്രം വേട്ടയാടാൻ പരിശീലനം നേടിയിരുന്നെന്ന് വെളിപ്പെടുത്തൽ. തോക്കുകളുടെ സുരക്ഷ, എങ്ങനെ വേട്ടയാടാം എന്നിവയിൽ സാജിദ് അക്രം 5 വർഷം മുൻപ് ഷൂട്ടിങ് ക്ലബിൽ നിന്ന് പരിശീലനം നേടിയിരുന്നെന്ന് ക്ലബ് പ്രസിഡന്റ് വഞ്ച കുസെറ്റ് സ്ഥിരീകരിച്ചു. സംഭവിച്ചത് ഭയാനകമാണെന്നും ഇത്തരം കുറ്റകൃത്യങ്ങളെ പിന്തുണയ്ക്കുകയോ അതുമായി സഹകരിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്ലിക്ക് എന്ന സെർബിയൻ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് വഞ്ച കുസെറ്റ് ഇക്കാര്യം പറഞ്ഞത്. ബോണ്ടയ്‌യിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് ഷൂട്ടിങ് ക്ലബ് സ്ഥിതി ചെയ്യുന്നത്.
Also Read യുക്രെയ്‌ൻ സമാധാന പദ്ധതി: വിറ്റ്കോഫും ജാറെദ് കുഷ്നറുമായി ചർച്ചയ്‌ക്ക് റഷ്യൻ പ്രതിനിധി
ബോണ്ടയ് ബീച്ചിൽ ജൂത വിഭാഗക്കാരുടെ ഹനൂക്ക എന്ന ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവർക്കു നേരെ ഞായറാഴ്ച വൈകുന്നേരമാണ് സജീദ് അക്രം (50) മകൻ നവീദ് അക്രം (24) എന്നിവർ വെടിയുതിർത്തത്. ഇവർ 6 മിനിറ്റോളം നിർത്താതെ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നടപ്പാലത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിച്ചെന്നും സജീദ് അക്രം വെടിയുതിർത്തു. ഇതിനിടയിൽ പഴക്കച്ചവടക്കാരനായ അഹമ്മദ് അൽ അഹമ്മദ് അക്രമിയെ ധീരതയോടെ നേരിട്ടു. 43കാരനായ അഹമ്മദിന് രണ്ട് തവണ വെടിയേറ്റിരുന്നു. ഇവിടെ നിന്ന് സജീദ് അക്രം വീണ്ടും നടപ്പാലത്തിലേക്ക് എത്തി. പൊലീസ് വളഞ്ഞ് തിരികെ വെടിയുതിർത്തതോടെ ഇരുവരും മറഞ്ഞിരുന്ന് വെടിവയ്ക്കാൻ തുടങ്ങി. എന്നാൽ, ആദ്യം സജീദ് അക്രമും പിന്നാലെ നവീദ് അക്രമും വെടിയേറ്റു വീഴുകയായിരുന്നു. സജീദ് അക്രം പൊലീസിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പിടിയിലായ നവീദ് അക്രം ഗുരുതരാവസ്ഥയിൽ തുടരുകയാണ്. വെടിവയ്പ്പിൽ ഒരു കുട്ടി ഉൾപ്പെടെ 15 പേർ കൊല്ലപ്പെടുകയും 42 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണെന്ന് വിവരം പിന്നാലെ പുറത്തുവന്നു. 27 വർഷം മുൻപ് വിദ്യാർഥി വീസയിൽ ഹൈദരാബാദിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോയതാണ് സാജിദ് അക്രം. ഹൈദരാബാദിൽ ബി കോം ബിരുദം പൂർത്തിയാക്കിയ അക്രം 1998 നവംബറിലാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. തുടർന്ന് യൂറോപ്യൻ വംശജയായ വെനേര ഗ്രോസോയെ വിവാഹം കഴിച്ച് ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കി. സാജിദ് അക്രത്തിന് ഇപ്പോഴും ഇന്ത്യൻ പാസ്പോർട്ടുണ്ട്. മകൻ നവീദ് അക്രവും മകളും ഓസ്‌ട്രേലിയയിലാണ് ജനിച്ചത്. ഇരുവരും ഓസ്‌ട്രേലിയൻ പൗരന്മാരാണ്.
REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
English Summary:
Details Emerge on Bondi Beach Shooting: Bondi Beach Shooting reveals Sajid Akram\“s hunting training before the incident. The club president confirmed Akram\“s training in gun safety and hunting years ago. The shooting resulted in multiple fatalities and injuries, with Akram identified as a Hyderabad native who migrated to Australia.