കണ്ണൂർ∙ അധികാരം നഷ്ടപ്പെടുമെന്ന ഭീതി മുഖ്യമന്ത്രി പിണറായി വിജയന്റെ സമനില തെറ്റിച്ചെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് ഫലം മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന സ്വപ്‌നം തകര്‍ത്തതോടെ ഹാലിളകിയ മുഖ്യമന്ത്രിയെയാണ് കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പാരഡി പാട്ടില്‍ കേസെടുത്തതും വ്യാപകമായ തോതില്‍ ബോംബ് നിര്‍മിക്കുന്നതുമൊക്കെ അതിന്റെ ഭാഗമാണെന്നും സുധാകരൻ പറഞ്ഞു.
Also Read പിണറായിയിൽ പൊട്ടിയ ബോംബ് മുഖ്യമന്ത്രിയും സിപിഎമ്മും പടക്കമാക്കുന്നു: സണ്ണി ജോസഫ്
‘‘പിണറായിയില്‍ ഇപ്പോള്‍ വ്യാപകമായ ബോംബ് നിര്‍മാണം നടന്നുവരുന്നു. അതിലൊന്നു പൊട്ടിയാണ് പാര്‍ട്ടിയുടെ വിശ്വസ്തനും കൊടുംക്രിമിനലുമായ ഒരാള്‍ക്കു ഗുരുതര പരുക്കേറ്റത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിന്റെ ഭാഗമാണ് വ്യാപമായ ബോംബ് നിര്‍മാണവും ആയുധശേഖരവും. ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത നടപടി ശുദ്ധ തെമ്മാടിത്തരമാണ്. സര്‍ഗാത്മക സൃഷ്ടിയെപ്പോലും ഭയക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍ സിപിഎം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി വാതോരാതെ വാദിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന സിപിഎമ്മാണ് പാരഡി ഗാനത്തിന്റെ അണിയറ പ്രവര്‍ത്തകരെ വേട്ടയാടുന്നത്. കാരണഭൂതന്‍ എന്ന സ്തുതിഗീതം കേട്ട് ആത്മരതിപൂണ്ട പിണറായി വിജയനാണ് ഈ പാരഡി ഗാനത്തോട് അസഹിഷ്ണുത കാട്ടുന്നത്.
Also Read ‘അതിന്റെ ആവശ്യം ഉണ്ടായിരുന്നോ?’: സിപിഎം സെക്രട്ടേറിയറ്റിൽ പിണറായിക്ക് വിമർശനം
ബിജെപിയുമായുള്ള ചങ്ങാത്തം പിണറായി വിജയനെ തികഞ്ഞൊരു ഫാഷിസ്റ്റാക്കി. ഈ പാരഡി ഗാനത്തിന്റെ വരികള്‍ ആരെയെങ്കിലും അസ്വസ്ഥമാക്കുന്നുണ്ടെങ്കില്‍ അത് അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിച്ച് ജയിലില്‍ കഴിയുന്ന പ്രതികളെയും അവരെ സംരക്ഷിക്കുന്നവരെയും മാത്രമാണ്. പല ഘട്ടത്തിലായി അയപ്പ ഭക്തിഗാനങ്ങളെ വികൃതമായി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചവരാണ് സിപിഎമ്മും ബിജെപിയും. എന്നിട്ടാണ് സിപിഎം ഇപ്പോള്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുമെന്നു വാദിക്കുന്നത്. ആചാരലംഘനം നടത്തി വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ നേതാവിന്റെ പേരാണ് പിണറായി വിജയന്‍. വിശ്വാസികളുടെ വികാരത്തെ കുറിച്ച് പറയാനുള്ള എന്തു യോഗ്യതയാണ് പിണറായിക്കുള്ളത്’’ – സുധാകരന്‍ ചോദിച്ചു.
സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
കൊൽക്കത്തയ്ക്ക് അവരെ മാറ്റിമാറ്റി കളിപ്പിക്കാം; പ്രശാന്ത് വീറിൽ ചെന്നൈ കാണുന്നത് ആ മികവ്; താരങ്ങൾക്ക് ‘വില കൂട്ടിയത്’ കാവ്യ മാരൻ!
നട്ടെല്ലിൽനിന്ന് ബലൂൺ പോലെ പുറത്തേക്ക് തള്ളും; സ്ഥിരം നടുവേദനയുടെ കാരണം മറ്റൊന്നല്ല; ഇങ്ങനെ ചെയ്താൽ ഡിസ്ക് തകരാർ പരിപൂർണമായി മാറും!
MORE PREMIUM STORIES
English Summary:
K.Sudhakaran Slams Pinarayi Vijayan Over Recent Actions: K Sudhakaran criticizes Pinarayi Vijayan, alleging loss of composure and authoritarian tendencies. The statements reference bomb-making incidents in Kannur and a case filed against a parody song, sparking debate on freedom of expression and political sensitivity.