search

‘അതിന്റെ ആവശ്യം ഉണ്ടായിരുന്നോ?’: സിപിഎം സെക്രട്ടേറിയറ്റിൽ പിണറായിക്ക് വിമർശനം

cy520520 2025-12-18 11:21:01 views 674
  



തിരുവനന്തപുരം∙ വി.സി നിയമനങ്ങളിൽ ഗവർണർക്കു വഴങ്ങിയതിൽ മുഖ്യമന്ത്രിക്കു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം. ഞായറാഴ്ചയാണു മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തി ധാരണയിലെത്തിയത്. പിറ്റേന്നു ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യം അറിയിച്ചപ്പോഴാണ് എതി‍ർപ്പ് ഉയർന്നത്.  

  • Also Read കേരളയിലും ഗവർണർക്ക് വഴങ്ങി സർക്കാർ; രജിസ്ട്രാർ കെ.എസ്.അനിൽ കുമാറിനെ മാറ്റി   


സെക്രട്ടേറിയറ്റ് യോഗത്തിൽ വൈകി എത്തിയ മുഖ്യമന്ത്രി ഗവർണറുമായുള്ള ഒത്തുതീർപ്പ് നീക്കം ഏതാനും വാക്കുകളിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ അതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന ചോദ്യം ചിലർ ഉന്നയിച്ചു. പിഎം ശ്രീ പദ്ധതിയിലുണ്ടായതിനു സമാനമായ വിമർശനം ഇക്കാര്യത്തിലുമുണ്ടാകുമെന്ന് സംസാരിച്ചവർ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയിൽ കേസ് നിലനി‍ൽക്കെ ഗവർണർക്ക് വഴങ്ങിക്കൊടുക്കേണ്ടി വരുന്നതു പാർട്ടി ഇതുവരെ എടുത്തു പോന്ന നിലപാടുകൾക്കു ചേരുന്നതാകില്ലെന്നും ചിലർ പറഞ്ഞു.  

  • Also Read ഗവർണർക്ക് വഴങ്ങി, വീണ്ടും; വി.സി നിയമനത്തിലെ ഒത്തുതീർപ്പിനു പിന്നാലെ റജിസ്ട്രാറുടെ കാര്യത്തിലും വിട്ടുവീഴ്ച   


എന്നാൽ, പ്രത്യേക സാഹചര്യത്തിൽ ഇങ്ങനെയൊരു തീരുമാനമെടുത്തുവെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ കൂടുതൽ ചർച്ച ഉണ്ടായില്ല. മന്ത്രിമാരായ പി.രാജീവും ആർ.ബിന്ദുവും ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒരു ധാരണയും രൂപപ്പെട്ടിരുന്നില്ല. കൂടിക്കാഴ്ചയുടെ വിവരങ്ങളും ഇവർ പാർട്ടിയെ അറിയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി ഒത്തുതീർപ്പിൽ എത്തിയശേഷമാണ് അറിയിച്ചത്. എന്തായാലും, പാർട്ടിയെ വിശ്വാസത്തിലെടുക്കാതെയുള്ള ഒത്തുതീർപ്പാണു മുഖ്യമന്ത്രി സ്വീകരിച്ചതെന്നാണു വ്യക്തമാകുന്നത്.
    

  • REFLECTIONS 2025 പിന്നെയും പിന്നെയും ബുക്കിങ്; എന്തുകൊണ്ട് കേരളത്തിലെ ഈയിടങ്ങളിൽ ഇത്രയും തിരക്ക്? 2025ൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തിയത് ഇവിടെ
      

         
    •   
         
    •   
        
       
  • തിയറ്ററുകൾക്ക് അന്ന് വെല്ലുവിളിയായത് ആ സീരിയൽ; മോശം റിവ്യൂ കൊണ്ട് കാര്യമില്ല; ‘ലോക’ ടീമിന്റെ തീരുമാനം റെക്കോർഡിട്ടു
      

         
    •   
         
    •   
        
       
  • നിങ്ങളുടെ കഴുത്തിലുണ്ടോ ആ അടയാളം? ശ്രദ്ധിക്കണം, ശരീരത്തില്‍ ഇൻസുലിൻ പ്രവർത്തിക്കില്ല; ഉറപ്പാക്കിയിട്ടുണ്ടോ ഈ 3 ‘സേഫ്റ്റി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Governor-CM Meeting: Chief Minister faces criticism within the CPM for yielding to the Governor on VC appointments. The decision, made without consulting the party, raises concerns about contradicting the party\“s stance on the matter.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737