കീവ് ∙ കരിങ്കടൽ തീരത്ത് നങ്കൂരമിട്ടിരുന്ന റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്തെന്ന് യുക്രെയ്ൻ. കരിങ്കടൽ തീരത്തെ റഷ്യൻ ശക്തികേന്ദ്രമായ നോവോറോസിസ്കിലെ അനേകം കപ്പലുകൾ നങ്കൂരമിട്ടിരിക്കുന്ന നാവികത്താവളത്തിലാണ് ഡ്രോൺ ആക്രമണമുണ്ടായത്. ഇതിന്റെ വിഡിയോയും പുറത്തുവിട്ടു.
Also Read മോർച്ചറിയിൽ നിന്ന് ശരീരഭാഗങ്ങൾ വിറ്റു, ഹാർവാർഡിലെ മുൻ മോർച്ചറി മാനേജർക്ക് 8 വർഷം തടവ്; കുറ്റകൃത്യത്തിൽ ഭാര്യയും പങ്കാളി
യുക്രെയ്‌ന്റെ വാദം ശരിയെങ്കിൽ ഇത്തരത്തിലുള്ള ലോകത്തെ ആദ്യ ആക്രമണമാണിത്. യുക്രെയ്ന്റെ ആക്രമണം റഷ്യ സ്ഥിരീകരിച്ചു. എന്നാൽ, മുങ്ങിക്കപ്പൽ തകർന്നില്ലെന്നാണു വാദം. വർഷവ്യാങ്ക ഗണത്തിൽപെട്ട റഷ്യൻ മുങ്ങിക്കപ്പലാണ് ആക്രമിക്കപ്പെട്ടത്. 52 നാവികർ മുങ്ങിക്കപ്പലിൽ ഉണ്ടായിരുന്നതായാണ് സൂചന. 73.8 മീറ്റർ നീളമുള്ള മുങ്ങിക്കപ്പലിന് 40 കോടി യുഎസ് ഡോളറാണ് വില.
Also Read ‘സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; അസ്വസ്ഥതയുണ്ടാക്കുന്നു’: എഐ ചിത്രം പ്രചരിക്കുന്നതിനെതിരെ നടി നിവേദ തോമസ്
യുക്രെയ്ന്റെ രഹസ്യ ഡ്രോണായ ‘സബ് സീ ബേബി’യാണ് മുങ്ങിക്കപ്പലിനെ ആക്രമിച്ചത്. റഷ്യൻ അധിനിവേശത്തിനു ശേഷം വികസിപ്പിച്ച ഈ ഡ്രോണിന്റെ നിയന്ത്രണം യുക്രെയ്ന്റെ സ്റ്റേറ്റ് സെക്യൂരിറ്റി സർവീസിനാണ്. ഈ ഡ്രോണിനെപ്പറ്റി പരിമിതമായ വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളു.
REFLECTIONS 2025 പിന്നെയും പിന്നെയും ബുക്കിങ്; എന്തുകൊണ്ട് കേരളത്തിലെ ഈയിടങ്ങളിൽ ഇത്രയും തിരക്ക്? 2025ൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തിയത് ഇവിടെ
തിയറ്ററുകൾക്ക് അന്ന് വെല്ലുവിളിയായത് ആ സീരിയൽ; മോശം റിവ്യൂ കൊണ്ട് കാര്യമില്ല; ‘ലോക’ ടീമിന്റെ തീരുമാനം റെക്കോർഡിട്ടു
നിങ്ങളുടെ കഴുത്തിലുണ്ടോ ആ അടയാളം? ശ്രദ്ധിക്കണം, ശരീരത്തില്‍ ഇൻസുലിൻ പ്രവർത്തിക്കില്ല; ഉറപ്പാക്കിയിട്ടുണ്ടോ ഈ 3 ‘സേഫ്റ്റി’
MORE PREMIUM STORIES
കടലിലെ ഡ്രോൺ ആക്രമണങ്ങളാണു റഷ്യയ്ക്കെതിരായ യുദ്ധത്തിൽ ഇപ്പോൾ യുക്രെയ്ന്റെ പ്രധാന തന്ത്രം. സീ ബേബി ഗണത്തിലെ ഡ്രോണുകൾ കൂടാതെ ടൊലോക ടിഎൽകെ–150, ടൊലോക ടിഎൽകെ–1000 എന്നീ കടൽ ഡ്രോണുകളും യുക്രെയ്നുണ്ട്. 50 കിലോഗ്രാം സ്ഫോടകവസ്തു വഹിക്കുന്നതാണ് ടിഎൽകെ–150. 5000 കിലോഗ്രാമാണു ടിഎൽകെ–1000ന്റെ ശേഷി. English Summary:
Ukrainian Drone Strikes Russian Submarine; Kyiv Claims Historic Naval Kill