search

നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; വാഹനത്തിനുള്ളിൽ രാസലഹരി, ഒരാൾ ഓടി രക്ഷപ്പെട്ടു

cy520520 2025-12-17 19:51:07 views 1234
  



കാസർകോട് ∙ തലപ്പാടിയിൽ നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം. ഗുരുതരമായി പരുക്കേറ്റ കാറിലുണ്ടായിരുന്ന ഉപ്പള മണിമുണ്ട സ്വദേശി ആദത്തെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് രാസലഹരി മരുന്ന് കണ്ടെത്തി.

  • Also Read കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; യുവാക്കൾക്ക് ദാരുണാന്ത്യം, 2 പേരുടെ നില ഗുരുതരം   


ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. മംഗളൂരുവിൽ നിന്ന് ഉപ്പളയിലേക്ക് വരികയായിരുന്നു കാർ. അപകടം നടന്നയുടൻ കാറിലുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. പരുക്കേറ്റയാളെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിൽ 78 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഓടി രക്ഷപ്പെട്ട ഉപ്പള സ്വദേശി സിദ്ദിഖിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തുകയാണ്. English Summary:
Car Crashes Into Tanker Lorry in Kasaragod: A car crashed into a tanker lorry, resulting in serious injuries and the discovery of MDMA, prompting a police investigation and search for a fleeing suspect.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737