search

രാജകുമാരിയിൽ വയോധികയെ കെട്ടിയിട്ട് കവർച്ച; പിന്നിൽ സ്ത്രീ ഉൾപ്പെട്ട മുഖംമൂടി സംഘം

Chikheang 2025-12-17 00:51:15 views 1253
  



രാജകുമാരി (ഇടുക്കി) ∙ വീട്ടിൽ തനിച്ചായിരുന്ന വയോധികയെ കെട്ടിയിട്ട ശേഷം സ്വർണവും പണവും മോഷ്ടിച്ചതായി പരാതി. രാജകുമാരി നടുമറ്റം പാലകുന്നേൽ ടോമിയുടെ വീട്ടിലാണ്  മോഷണം നടന്നത്. രാവിലെ ഒൻപതരയോടെ ടോമിയുടെ മാതാവ് മറിയക്കുട്ടി (80) മാത്രം വീട്ടിലുള്ളപ്പോഴാണ് ഒരു സ്ത്രീയുൾപ്പെടുന്ന മൂന്നംഗ സംഘം മുഖം മൂടി ധരിച്ച് ഇവരുടെ വീട്ടിലെത്തിയത്.  

  • Also Read രാജ്യാന്തര സൈബർ തട്ടിപ്പ് സംഘം വലയിൽ, കേരളത്തിലും റെയ്ഡ്; പ്രതികൾ തട്ടിയത് 50 കോടി രൂപ   


വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം മറിയക്കുട്ടിയെ തുണി ഉപയോഗിച്ച് ഉൗൺ മേശയുടെ കാലിൽ കെട്ടിയിട്ട ശേഷം വിരലിൽ അണിഞ്ഞിരുന്ന 8 ഗ്രാം വരുന്ന 3 സ്വർണ മോതിരങ്ങൾ ഊരിയെടുക്കുകയും അലമാരയിലുണ്ടായിരുന്ന 3000 രൂപ എടുക്കുകയും ചെയ്തു. ഇതിനിടെ കെട്ടഴിച്ച് പുറത്തേക്ക് ഇറങ്ങിയോടിയ മറിയക്കുട്ടി തൊെട്ടടുത്ത പറമ്പിൽ തടിപ്പണി ചെയ്തിരുന്നവരെ വിവരം അറിയിച്ചു. ഇവർ ഇവിടേക്ക് എത്തിയപ്പോഴേക്കും മോഷ്ടാക്കൾ ഓടി രക്ഷപെട്ടു.  

  • Also Read ലോകത്തിലെ ആദ്യ ആഡംബര തീം പാർക്ക് വരുന്നു; പ്രവേശനം എല്ലാവർക്കുമില്ല!   


നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് രാജാക്കാട് പൊലീസ് സ്ഥലത്തെത്തി. വീടിനു സമീപത്തു നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
    

  • കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
      

         
    •   
         
    •   
        
       
  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Elderly Woman Robbed in Idukki: An elderly woman was robbed and tied up in her home in Idukki, Kerala. Police are investigating the incident and have recovered a motorcycle near the scene.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953