search

ബിഹാർ മന്ത്രി നിതിൻ നബീന്‍ ബിജെപി ദേശീയ വർക്കിങ് പ്രസിഡന്റ്; ജെ.പി.നഡ്ഡയുടെ പിൻഗാമി

Chikheang 2025-12-14 23:51:30 views 1022
  



ന്യൂഡൽഹി∙ ബിജെപി ദേശീയ വർക്കിങ് പ്രസിഡന്റായി ബിഹാർ മന്ത്രി നിതിൻ നബീനെ നിയമിച്ചു. നിലവിലെ പ്രസിഡന്റ് ജെ.പി.നഡ്‌ഡയുടെ കാലാവധി 2024ൽ അവസാനിച്ചിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കാലാവധി നീട്ടുകയായിരുന്നു. നിയമനം എത്രയും വേഗം പ്രാബല്യത്തിൽ വരുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.  

  • Also Read ‘തിരഞ്ഞെടുപ്പ് കമ്മിഷൻ മോദിയുടെതല്ല, രാജ്യത്തിന്റേത്; ബിജെപി ജയിക്കുന്നത് വോട്ടുകൊള്ള നടത്തി’   


ബംഗാൾ, അസം, തമിഴ്നാട്, കേരള, പുതുച്ചേരി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തേണ്ട ചുമതല നബീനിലേക്ക് എത്തുകയാണ്. അമിത് ഷാ കേന്ദ്രമന്ത്രിയായപ്പോഴാണ് നഡ്‌ഡയെ വർക്കിങ് പ്രസിഡന്റായി 2019ൽ നിയമിച്ചത്. 2020ൽ നഡ്‌ഡ ദേശീയ പ്രസിഡന്റായി. ലോക്സഭാ തിരഞ്ഞെടുപ്പ് പരിഗണിച്ച് നഡ്ഡയുടെ കാലാവധി നീട്ടി നൽകാൻ 2024 ജനുവരിയിൽ ചേർന്ന പാർട്ടി ദേശീയ എക്സിക്യൂട്ടീവ് തീരുമാനിക്കുകയായിരുന്നു. നിലവിൽ കേന്ദ്ര ആരോഗ്യമന്ത്രിയാണ് നഡ്‌ഡ.

  • Also Read മെസ്സിയുടെ പേരിൽ ബംഗാളിൽ പോര്; മമത രാജി വയ്ക്കണമെന്ന് ബിജെപി; അട്ടിമറിച്ചെന്ന് തൃണമൂൽ   


പാർട്ടിയുടെ ഭരണഘടനയനുസരിച്ച് പ്രസിഡന്റിന്റെ കാലാവധി 3 വർഷമാണ്. തുടർച്ചയായി രണ്ട് തവണ അധികാരത്തിലിരിക്കാം. ദേശീയ കൗൺസിലിലെയും സംസ്ഥാന കൗൺസിലുകളിലെയും അംഗങ്ങൾ അടങ്ങുന്ന ഒരു ഇലക്‌ടറൽ കോളജാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. പകുതി സംസ്ഥാനങ്ങളിലെങ്കിലും അംഗത്വ വിതരണവും മണ്ഡലം, ജില്ലാ, സംസ്ഥാന തലങ്ങളിലുള്ള സംഘടനാ തിരഞ്ഞെടുപ്പുകളും പൂർത്തിയാക്കിയ ശേഷമാണ് ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ആരംഭിക്കുന്നത്.
    

  • രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
      

         
    •   
         
    •   
        
       
  • കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
      

         
    •   
         
    •   
        
       
  • ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദ‌ം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Nitin Nabin Appointed as BJP National Working President
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953