search

‘യുഡിഎഫ് വിട്ടുപോയവർ ചിന്തിക്കണം, മടക്കത്തിന് ഇതാണ് സമയം’; കേരള കോൺഗ്രസ് തീരുമാനമെടുക്കട്ടെയെന്ന് സണ്ണി ജോസഫ്

Chikheang 2025-12-14 13:50:58 views 725
  



തിരുവനന്തപുരം ∙ യുഡിഎഫ് വിട്ടു പോയവർ ചിന്തിക്കണമെന്നും മടക്കത്തിന് ഇതാണ് സമയമെന്നും കേരള കോൺഗ്രസ് എമ്മിനോട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അൻവർ - യുഡിഎഫ് ബന്ധം ഉറപ്പിച്ചു. അന്‍വറിനെ മുന്നണിയില്‍ എടുക്കുന്നതില്‍ ഇനി സാങ്കേതികത്വം മാത്രമാണുള്ളത്. അൻവറിന്റെ പാർട്ടി യുഡിഎഫിന്റെ അസോഷ്യേറ്റ് അംഗമാകും. അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

  • Also Read വോട്ടർമാരെ അപമാനിച്ച എം.എം. മണി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം :കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്   


യുഡിഎഫിലേക്ക് തിരിച്ചുവരുന്നതിൽ തീരുമാനം എടുക്കേണ്ടത് കേരള കോൺഗ്രസാണ്. കോഴിക്കോട് ചെറിയ നോട്ടപിശക് സംഭവിച്ചു. അതേസമയം, കൊല്ലം അത്ഭുതപ്പെടുത്തിയെന്നും സണ്ണി ജോസഫ് പറഞ്ഞു. ആര്‍ക്കെതിരെയും ഞങ്ങള്‍ കതക് അടച്ചിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിന് ഒപ്പം ചേരണമെന്നാണ് ആഗ്രഹം. ജനാധിപത്യശക്തികളുടെ കേന്ദ്രീകരണമാണ് വേണ്ടത്. ജനഹിതം അറിഞ്ഞ് പോസിറ്റീവ് പൊളിറ്റിക്സിനെ സ്വീകരിക്കണം. യുഡിഎഫ് ദുര്‍ബലമായതു കൊണ്ടല്ല കേരള കോണ്‍ഗ്രസിനെ ക്ഷണിക്കുന്നത്. മുന്നണി ശക്തമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. English Summary:
Sunny Joseph invites people back to UDF who left: Kerala Congress is being invited back to the UDF alliance, according to KPCC President Sunny Joseph and Thiruvanchoor Radhakrishnan. They emphasized that the UDF\“s doors are open and that strengthening democratic forces is essential for positive politics.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953