ഇന്ത്യയ്ക്കെതിരെ അധികതീരുവ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും വൈറ്റ് ഹൗസിൽ സ്വീകരിച്ചത്. ട്രംപ് – പാക്ക് നയതന്ത്രം പുതിയ ദിശയിലേക്കുള്ള യുഎസിന്റെ നീക്കമാണോ എന്നു രാജ്യാന്തര നിരീക്ഷകരടകം ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. അതിനെപ്പറ്റിയും കഴിഞ്ഞ ആഴ്ചയിലെ മറ്റു പ്രധാന സംഭവങ്ങളിൽ ചിലതിനെപ്പറ്റിയുമുള്ള ലേഖനങ്ങൾ വായിക്കാം.
- Also Read പോർട്ട്‌ലൻഡിൽ ട്രംപിന് തിരിച്ചടി: നാഷനൽ ഗാർഡ് വിന്യാസം ഫെഡറൽ കോടതി തടഞ്ഞു
വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ അപൂർവ ഭൗമ ധാതുക്കൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കാണിച്ചു കൊടുക്കുന്ന പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ. പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് സമീപം. (Photo: whitehouse.gov/gallery)
തീരുവ യുദ്ധത്തിൽ ഉലഞ്ഞ് ഇന്ത്യ – യുഎസ് ബന്ധം; ട്രംപ് – പാക്ക് നയതന്ത്രം പുതിയ ദിശയിലേക്കുള്ള യുഎസ് നീക്കം?
തീരുവ യുദ്ധത്തെ തുടർന്ന് ഇന്ത്യ – യുഎസ് ബന്ധം ഉലഞ്ഞതിനു പിന്നാലെ യുഎസ് – പാക്കിസ്ഥാൻ ബന്ധം കൂടുതൽ ദൃഢമാകുന്നതിൽ ആശങ്കയോടെ ഇന്ത്യ. മേയിൽ ഇന്ത്യയുമായുള്ള സംഘർഷത്തിനു ശേഷം നാലു മാസത്തിനിടെ മൂന്നു തവണയാണ് പാക്ക് സേനാമേധാവി അസിം മുനീർ യുഎസ് സന്ദർശിച്ചത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും സെപ്‌റ്റംബർ അവസാനം ട്രംപിനെ സന്ദർശിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ജൂണിൽ അഞ്ച് ദിവസത്തെ സന്ദർശനത്തിന് യുഎസിലെത്തിയ അസിം മുനീറിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വകാര്യവിരുന്നും ഒരുക്കി. ആദ്യമായാണ് പാക്കിസ്ഥാന്റെ ഒരു സൈനിക മേധാവിയെ യുഎസ് വിരുന്നിന് ക്ഷണിച്ചത്. രാജ്യത്തിന്റെ പ്രസിഡന്റ്, പ്രധാനമന്ത്രി പദങ്ങൾ വഹിക്കാത്തൊരാളെ ഇത്തരത്തിൽ ക്ഷണിച്ചതും സ്വകാര്യവിരുന്നു നൽകിയതും അസാധാരണ നീക്കമായി വലയിരുത്തപ്പെട്ടിരുന്നു.
വിശദമായി വായിക്കാം
Image : Shutterstock/IABStudio
സർക്കാർ ജീവനക്കാർ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നാൽ? യുഎസ് ഷട്ട്ഡൗണിനെപ്പറ്റി അറിയാം
കേന്ദ്രസർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്ന അവസ്ഥ ആലോചിച്ചുനോക്കിയിട്ടുണ്ടോ? ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ, റെയിൽവേ, സൈനിക, അർധസൈനിക വിഭാഗങ്ങൾ ഇവർക്കൊക്കെ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നാലോ? അങ്ങനെയൊരവസ്ഥയിലാണ് ഇപ്പോൾ യുഎസ്. ഈ കടമ്പ എങ്ങനെ കടക്കുമെന്ന ആലോചനയിലാണ് യുഎസ് ഭരണകൂടം ഇപ്പോൾ.
വിശദമായി വായിക്കാം
- Also Read പാക്കിസ്ഥാന്റെ ‘കടൽ’ തന്ത്രം; ചൈനയെ ഒഴിവാക്കാതെ യുഎസിനെയും സൗദിയെയും കൂടെക്കൂട്ടും! ഇന്ത്യയ്ക്ക് വെല്ലുവിളി
ഉണ്ണികൃഷ്ണൻ പോറ്റി. (ചിത്രം: മനോരമ)
പരാതി പറഞ്ഞെത്തി, ‘പ്രതി’യായി: ഉണ്ണികൃഷ്ണന് 30 കോടിയുടെ ഭൂമിയിടപാട്, സമ്പന്നരുടെ തോഴൻ; രാഷ്ട്രീയക്കാരുമായി ബന്ധം
ശബരിമല സ്വര്‍ണപ്പാളി വിവാദം കത്തിപ്പടരുമ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത് തിരുവനന്തപുരം സ്വദേശി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളാണ്. ശബരിമലയിലെ ശ്രീകോവിലിന്റെ ദ്വാരപാലകശില്‍പങ്ങള്‍ സ്വര്‍ണം പൂശി നല്‍കിയ സ്‌പോണ്‍സര്‍ എന്ന തരത്തിലാണ് ആദ്യഘട്ടത്തില്‍ ഉണ്ണികൃഷ്ണന്റെ പേര് പുറത്തുവന്നത്. ദ്വാരപാലകശില്‍പങ്ങളുടെ പീഠം കാണാനില്ലെന്നു പറഞ്ഞ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍നിന്നു തന്നെ ദേവസ്വം വിജിലന്‍സ് പീഠം കണ്ടെത്തിയതോടെയാണ് ദുരൂഹത ഏറിയത്.
വിശദമായി വായിക്കാം ഇസ്രയേൽ വ്യോമാക്രമണത്തിൽ മധ്യഗാസയിലെ നുസുറത്ത് അഭയാർഥിക്യാംപിനുള്ളിലെ തകർന്ന കെട്ടിടത്തിനു മുന്നിൽ നിൽക്കുന്നവർ. (Photo by Eyad BABA / AFP)
ഹമാസ് അംഗീകരിക്കുമോ ഗാസ സമാധാന പദ്ധതി?; ട്രംപിന്റെ ആ 20 നിർദേശങ്ങൾ എന്തൊക്കെ?
ഗാസയിലെ ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിയുടെ വിശദാംശങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടു. ട്രംപുമായി തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പദ്ധതിക്കു പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഹമാസ് ഈ വ്യവസ്ഥകൾ പൂർണമായി അംഗീകരിക്കുമോ എന്നു വ്യക്തമല്ല.
വിശദമായി വായിക്കാം കൊച്ചിയിൽ കസ്റ്റംസ് പിടിച്ചെടുത്ത ആഡംബര കാറുകൾ.
ഇന്ത്യയിലേക്ക് കടത്തിയ ആയിരത്തോളം വാഹനങ്ങൾ എവിടെ നിന്ന് എത്തിച്ചു; ഭൂട്ടാൻ വഴി കടത്തിയത് എത്ര? കസ്റ്റംസിന് മുന്നിലുള്ളത് വലിയ പ്രതിബന്ധങ്ങൾ
വാഹനക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ ഭൂട്ടാൻ സർക്കാരിന്റെ സഹായം തേടുമ്പോഴും കസ്റ്റംസിനു മുന്നിലുള്ളത് വലിയ പ്രതിബന്ധങ്ങൾ. അതിലേറ്റവും മുഖ്യം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കു കടത്തിയ ആയിരത്തോളം വാഹനങ്ങൾ എവിടെ നിന്ന്, എങ്ങനെ എത്തിച്ചു എന്നതാണ്. അതിൽ ഭൂട്ടാൻ വഴി കടത്തിയ വാഹനങ്ങൾ എത്രയുണ്ടെന്ന് അറിയേണ്ടതും പ്രധാനമാണ്.
വിശദമായി വായിക്കാം
- Also Read യുഎസ് സർക്കാരിന് താരിഫ് ഇനത്തിൽ റെക്കോർഡ് നേട്ടം; പൗരന്മാർക്ക് തിരിച്ചടി
English Summary:
US President Donald Trump received Pakistan Prime Minister Shehbaz Sharif and Army Chief Asim Munir at the White House, following the announcement of additional tariffs against India. You can read about last week\“s major events, including the US Shutdown, Shabarimala gold plate controversy, Trump\“s plan for Gaza peace, and Operation Numkhor. |