വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ ഉന്നതതല സമ്മേളനത്തിനിടെ ആയിരുന്നു ഇരുവരും തമ്മിൽ കണ്ടത്. ഉച്ചകോടി കഴിഞ്ഞതിനു ശേഷം ട്രംപുമായി അനൗപചാരിക സംഭാഷണത്തിൽ ഏർപ്പെട്ടു എന്നാണ് ഷെഹ്ബാസ് ഷെരീഫ് എക്സിൽ കുറിച്ചത്. Bangalore traffic, Outer Ring Road traffic, Azim Premji, Wipro campus, Traffic congestion, Karnataka Chief Minister, Malayala Manorama Online News, Bangalore IT corridor, ഇബ്ലൂർ ജംഗ്ഷൻ, Bengaluru infrastructure, Road infrastructure, ബെംഗളൂരു ഗതാഗതക്കുരുക്ക്, സിദ്ധരാമയ്യ, IT sector development, Outer Ring Road,Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ
ട്രംപും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും ആതിഥേയത്വം വഹിച്ച അറബ് ഇസ്‌ലാമിക നേതാക്കളുടെ ഒത്തുചേരലിനിടെയാണ് കൂടിക്കാഴ്ച നടന്നതെന്നാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫിസ് എക്സിൽ കുറിച്ചത്. ഉന്നതതല യുഎൻജിഎ സമ്മേളനത്തിലേക്കുള്ള പാക്കിസ്ഥാൻ പ്രതിനിധി സംഘത്തെ ഷെഹ്ബാസ് ഷെരീഫ് ആണ് നയിച്ചത്. വിദേശകാര്യ മന്ത്രിയും ഡപ്യൂട്ടി മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാർ ഉൾപ്പെടെയുള്ള നേതാക്കളും ഷെരീഫിനൊപ്പം ഉണ്ടായിരുന്നു. സൈനിക മേധാവി അസിം മുനീർ ഷെരീഫിനൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തേക്കുമെന്ന് കഴിഞ്ഞ ആഴ്ച പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മുനീർ യോഗത്തിന് എത്തിയില്ല. English Summary:
Shehbaz Sharif Meets Donald Trump at UNGA: Pakistan Prime Minister Shehbaz Sharif met with Donald Trump during the UNGA Summit. |