ലേ∙ സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർ ബിജെപി ഓഫിസിനു തീയിട്ടു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംസ്ഥാനപദവി ആവശ്യപ്പെട്ടു നിരാഹാര സമരം നടത്തിയിരുന്ന രണ്ട് മുതിർന്ന പൗരന്മാർ ഇന്നലെ തളർന്നുവീണിരുന്നു. ഇതേത്തുടർന്ന് ലേ നഗരം സമ്പൂർണമായി അടച്ചിടാൻ പ്രതിഷേധക്കാരായ വിദ്യാർഥി – യുവജന സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു. Pakistan Prime Minister, Donald Trump Meeting, UNGA Summit 2024, Shehbaz Sharif, US-Pakistan Relations, Malayala Manorama Online News, Arab Islamic Leaders, Pakistan Delegation UNGA, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
സെപ്റ്റംബർ 10 മുതൽ 35 ദിവസമായി നിരാഹാര സമരത്തിലായിരുന്ന 15 പേരിൽ രണ്ടുപേരുടെ നില ചൊവ്വാഴ്ച വൈകുന്നേരം വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയതോടെയാണ് എൽഎബി (ലേ അപെക്സ് ബോഡി) യുവജന വിഭാഗം പ്രതിഷേധത്തിനും അടച്ചിടലിനും ആഹ്വാനം ചെയ്തത്. കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക് നയിച്ച നിരാഹാര സമരവും പ്രദേശത്ത് തുടരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായിരുന്നു. അതേസമയം, അക്രമം നിർഭാഗ്യകരമായിപ്പോയെന്ന് സാമൂഹികപ്രവർത്തകനും പ്രതിഷേധങ്ങൾ നയിക്കുന്ന ആളുമായ സോനം വാങ്ചുക് പറഞ്ഞു. ‘‘ഇത്തരം അസംബന്ധമായ കാര്യങ്ങൾ ഒഴിവാക്കണമെന്ന് യുവജനതയോട് അഭ്യർഥിക്കുകയാണ്. ഇതു നമ്മുടെ ആവശ്യത്തിനുമേൽ നഷ്ടങ്ങൾ വരുത്തും’’ – വാങ്ചുക് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
ലഡാക്കിന് ആറാം ഷെഡ്യൂൾ വിപുലീകരണവും സംസ്ഥാന പദവിയും ആവശ്യപ്പെട്ട് കേന്ദ്രവുമായി നടത്താനിരിക്കുന്ന ചർച്ചകൾ വേഗത്തിലാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധക്കാരുടെ ആവശ്യങ്ങളിൽ ഇനി അടുത്ത റൗണ്ട് ചർച്ച ഒക്ടോബർ ആറിനാണ്. ലേ അപെക്സ് ബോഡി (എൽഎബി), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) എന്നിവയിലെ അംഗങ്ങളാണ് ഈ പ്രതിനിധികൾ. ലേയിലെ ബിജെപി ഓഫിസിനു പുറത്ത് പ്രതിഷേധക്കാർ ഒരു സുരക്ഷാ വാഹനം കത്തിച്ചതായി പൊലീസ് പറഞ്ഞു. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കൂടുതൽ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ranvijaylive എന്ന എക്സ് അക്കൗണ്ടിലെ വിഡിയോയിൽ നിന്ന് എടുത്തതാണ്.) English Summary:
Ladakh Statehood Protest Turns Violent: Ladakh protests escalate as demonstrators set fire to BJP office amid statehood demands. The unrest follows a hunger strike and calls for a complete shutdown in Leh, prompting police intervention with tear gas. These incidents risk undermining the cause, according to social activist Sonam Wangchuk. |