search
 Forgot password?
 Register now
search

സാമ്പത്തിക പ്രതിസന്ധി; ബെംഗളൂരുവിൽ മകനെ കൊലപ്പെടുത്തി അമ്മയും അമ്മൂമ്മയും ആത്മഹത്യ ചെയ്തു

LHC0088 2025-12-9 05:51:19 views 1197
  



ബെംഗളൂരു∙ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ബെംഗളൂരുവിൽ യുവതിയും അമ്മയും ആത്മഹത്യ ചെയ്തു. 38കാരിയായ സുധയും അവരുടെ അമ്മ 68കാരിയായ മുദ്ദമ്മയുമാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സുധയുടെ മകൻ 14 വയസ്സുകാരനായ മൗനീഷിനെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷമാണ് ഇരുവരും ആത്മഹത്യ ചെയ്തത്.  

  • Also Read ‘വന്ദേ മാതരത്തിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തു’; പ്രധാന വരികൾ നെഹ്റു ഒഴിവാക്കിയെന്ന് മോദി; ലോക്സഭയിൽ ചർച്ച തുടങ്ങി   


സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സുധയും മുദ്ദമ്മയും നേരത്തെ ഒരു ബിരിയാണിക്കട നടത്തിയിരുന്നു. ഈ കച്ചവടം നഷ്ടത്തിലായതിനു പിന്നാലെ ഇവർ ചിപ്സും പാലും വിൽക്കുന്ന കട ആരംഭിച്ചു. എന്നാൽ ആ കച്ചവടത്തിലും ഇവർക്ക് പിടിച്ചു നിൽക്കാനായില്ല. കടം കൂടിയതോടെയാണ് ഇവര്‍ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭർത്താവുമായി പിരിഞ്ഞ സുധ മകനോടൊപ്പം സ്വന്തം വീട്ടിലായിരുന്നു താമസം. മൂവരുടെയും മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
    

  • എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
      

         
    •   
         
    •   
        
       
  • ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
      

         
    •   
         
    •   
        
       
  • കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Debt Drives Family to Suicide: Financial crisis led to a tragic suicide in Bengaluru where a woman and her mother killed themselves after poisoning the woman\“s son. The family was reportedly facing severe financial difficulties due to business losses and mounting debt.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
154796

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com