search
 Forgot password?
 Register now
search

40 ലീറ്റർ മദ്യം നശിപ്പിച്ചു, കസേരയും മേശയും അടിച്ചു തകർത്തു; ബാർ ജീവനക്കാരെ കുത്തി പരുക്കേൽപിച്ചു, പ്രതി അറസ്റ്റിൽ

LHC0088 2025-12-9 05:21:04 views 1224
  



വണ്ടൂർ ∙ പുളിക്കൽ സിറ്റി പാലസ് ബാറിൽ 2 ജീവനക്കാരെ കുത്തി പരുക്കേൽപിച്ച കേസിൽ എറിയാട് താഴത്തെ വീട്ടിൽ ഷിബിലിയെ (28) പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാം തീയതി വൈകിട്ടാണ് ഷിബിലി ബാറിൽ എത്തി ജീവനക്കാരെ ആക്രമിക്കുകയും മറ്റുള്ളവർക്ക് നേരെ കത്തി വീശുകയും ചെയ്തത്. ബാർ ജീവനക്കാരായ കണ്ണൂർ മുള്ളരിക്കണ്ടി ആകാശ് (25), അഭിജിത്ത് (25)  എന്നിവർക്കാണു പരുക്കേറ്റത്. ആകാശിന്റെ വയറിൽ ആഴത്തിൽ കുത്തേറ്റിരുന്നു. ഇരുവരെയും ആദ്യം വണ്ടൂർ ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

  • Also Read സ്ഥാനാർഥി വാഹനാപകടത്തിൽ മരിച്ചു; ഓട്ടോ ഇടിച്ചത് വോട്ടർമാരെ കണ്ടു മടങ്ങുമ്പോൾ, വിഴിഞ്ഞം വാർഡിലെ വോട്ടെടുപ്പ് മാറ്റി   


പ്രതി ബാറിലെ 40 ലീറ്ററോളം മദ്യം നശിപ്പിച്ചതായും മേശയും കസേരയും ജനലും സിസിടിവി ക്യാമറയും അടിച്ചു തകർത്തതായും മാനേജർ പരാതി നൽകിയിരുന്നു. 2 മണിക്കൂറോളം ഭീതി വരുത്തിയ പ്രതിയെ പൊലീസ് എത്തിയാണ് കീഴടക്കി ആശുപത്രിയിൽ എത്തിച്ചത്. ഇയാൾക്കും പരുക്കേറ്റിരുന്നു. ആശുപത്രിയിലും ബഹളം വച്ചതോടെ പൊലീസ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിരുന്നു. അറസ്റ്റ് ചെയ്തു പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. English Summary:
Wandoor Bar Attack: Kerala crime news focuses on the arrest of an individual involved in a violent bar incident in Wandoor. The accused attacked bar staff, vandalized property, and caused significant damage before being apprehended by the police.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
154796

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com