തിരുവനന്തപുരം∙ അന്തിമവിധിവരെ അതിജീവിതയ്ക്കൊപ്പം പ്രോസിക്യൂഷനും പൊലീസും ഉണ്ടാകുമെന്ന് അന്വേഷണ സംഘത്തിന്റെ മുൻ മേധാവി റിട്ട.എഡിജിപി ബി.സന്ധ്യ. ഇത് അന്തിമ വിധി അല്ലെന്നും മേൽക്കോടതികളുണ്ടെന്നും മുന്നോട്ടു പോകുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
- Also Read അപ്പീൽ പോകും, മുഖ്യമന്ത്രിയുമായി സംസാരിച്ചു; അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്ന് നിയമമന്ത്രി
‘‘കേസിലെ ഗൂഢാലോചന എന്നും വെല്ലുവിളിയാണ്. പ്രോസിക്യൂഷന്‍ അത് തെളിയിച്ചില്ല എന്നാണ് വാർത്തകളിൽ കാണുന്നത്. ഇത് അന്തിമ വിധിയല്ല. മേൽക്കോടതി ഉണ്ട്. പൊലീസും മൂന്ന് പ്രോസിക്യൂട്ടർമാരും നല്ല രീതിയിൽ ജോലി ചെയ്തു. ഈ കേസിലൂടെ സിനിമാ മേഖലയിൽ പോസിറ്റീവായ കാര്യങ്ങളുണ്ടായി. പൊലീസിനു നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. അതിജീവിത മേൽക്കോടതിയിൽ അപ്പീൽ പോകുമെന്ന് കരുതുന്നു. കാത്തിരിക്കാം’’– ബി.സന്ധ്യ പറഞ്ഞു.
- Also Read എല്ലാം തുടങ്ങിയത് മഞ്ജു പറഞ്ഞിടത്തുനിന്ന്; എനിക്കെതിരെ ഗൂഢാലോചന നടന്നു: ദിലീപ്
FAQ
ചോദ്യം: കേസിനാസ്പദമായ സംഭവം?
ഉത്തരം: 2017 ഫെബ്രുവരി 17ന് ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഷൂട്ടിങ്ങിനു ശേഷം തൃശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ ഒരുസംഘം നടിയുടെ കാർ തടഞ്ഞുനിർത്തുകയും അതിക്രമിച്ചുകയറി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
ചോദ്യം: പ്രതികൾ?
ഉത്തരം: നടൻ ദിലീപ് ഉൾപ്പെടെ കേസിൽ 10 പ്രതികൾ. ദിലീപ് എട്ടാം പ്രതിയാണ്. ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽകുമാർ. മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, സലിം എച്ച്, പ്രദീപ്, ചാർലി തോമസ്, സനിൽ കുമാർ, ശരത്.ജി.നായർ എന്നിവരാണ് മറ്റുപ്രതികൾ.
ചോദ്യം: ചുമത്തിയ വകുപ്പുകൾ?
ഉത്തരം: ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
ചോദ്യം: നിയമവഴി
ഉത്തരം: സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടി. 2017 ജൂലൈ 10ന് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി 11 ആലുവ സബ്ജയിലിൽ അടച്ചു. ഒക്ടോബർ 3ന് ഉപാധികളോടെ ജാമ്യം. 2018 മാർച്ച് എട്ടിന് സാക്ഷി വിസ്താരം തുടങ്ങി. 261 സാക്ഷികളെ വിസ്തരിച്ച കോടതി 1700 രേഖകളും പരിഗണിച്ചു. സിനിമക്കാരും നടൻ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 28 പേർ മൊഴിമാറ്റി. English Summary:
B. Sandhya\“s Statement on the Verdict: Survivor Case Verdict highlights the ongoing legal battle and the support for the survivor. The case involves allegations of conspiracy and has faced numerous challenges, but the prosecution and police remain committed to pursuing justice through further appeals. The focus is on the pursuit of justice and the potential for further legal action. |