deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘ബന്ദികളെ ഉടൻ മോചിപ്പിക്കണം, കാലതാമസം പൊറുക്കില്ല’: ഹമാസിന് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം

cy520520 2025-10-5 15:20:59 views 813

  



ന്യൂഡൽഹി∙ ഹമാസിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം. സമാധാന പദ്ധതി വേഗത്തിൽ നടപ്പിലാക്കണമെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. കാലതാമസം പൊറുക്കില്ലെന്നും ട്രംപ് മുന്നറിയിപ്പു നൽകി. ഹമാസ് ബന്ദികളാക്കിയ 48 ഇസ്രയേൽ പൗരൻമാരിൽ 20പേർ ജീവനോടെയുണ്ടെന്നാണ് ഇസ്രയേലിന്റെ കണക്ക്.

  • Also Read ആയുധം ഉപേക്ഷിക്കണമെന്ന വ്യവസ്ഥയോടു പ്രതികരിക്കാതെ ഹമാസ്; ആക്രമണം നിർത്തിവച്ച് ഇസ്രയേൽ   


ഹമാസ് വേഗത്തിൽ തീരുമാനമെടുക്കണമെന്നും ഇല്ലെങ്കിൽ എല്ലാ സാധ്യതകളും ഇല്ലാതാകുമെന്നും ട്രംപ് പറഞ്ഞു. ബോംബാക്രമണം നൽക്കാലം നിർത്തിവച്ച ഇസ്രയേലിനെ ട്രംപ് അഭിനന്ദിച്ചു. എന്നാൽ ഗാസ നഗരത്തിൽ ചിലയിടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

  • Also Read ‘ഇസ്രയേൽ ഉടൻ ആക്രമണം നിർത്തണം; അവർ സമാധാനത്തിന് തയാറെന്ന് വിശ്വസിക്കുന്നു’: ഹമാസിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് ട്രംപ്   


ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാനപദ്ധതിയിലെ ചില വ്യവസ്ഥകൾ അംഗീകരിച്ചതായി ഹമാസ് പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാൻ ഒരുക്കം തുടങ്ങിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഇതോടെ, ചൊവ്വാഴ്ച 2 വർഷം തികയുന്ന ഗാസ യുദ്ധത്തിനു അന്ത്യമാകുമെന്ന പ്രതീക്ഷയിലാണു ലോകം.

  • Also Read ട്രംപിന്റെ എച്ച്-1ബി വിരട്ടൽ ഏൽക്കില്ലേ? \“ടെക് കമ്പനികൾ എല്ലാം മുൻകൂട്ടി കണ്ടു: ഇന്ത്യയിൽ സുഗമമായി മുന്നോട്ടു പോകും\“   


എല്ലാ ബന്ദികളെയും മോചിപ്പിക്കാമെന്നും ഗാസയുടെ ഭരണം പലസ്തീൻ സ്വതന്ത്ര വിദഗ്ധർക്കു കൈമാറാമെന്നുമാണു ഹമാസ് സമ്മതിച്ചത്. എന്നാൽ, ആയുധം ഉപേക്ഷിക്കണമെന്ന ആവശ്യത്തോടു പ്രതികരിച്ചിട്ടില്ല. ഗാസയുടെ ഭാവിയിൽ തുടർന്നും പങ്കുണ്ടാകുമെന്നു സൂചിപ്പിച്ച ഹമാസ്, യുഎസ് പദ്ധതിയിലെ മറ്റു നിർദേശങ്ങൾ പലസ്തീൻ–അറബ് വിശാല ചർച്ചയിലൂടെ തീരുമാനിക്കാമെന്നും നിർദേശിച്ചു. ഹമാസിന്റെ പ്രതികരണത്തിനു ഗാസയിലെ രണ്ടാമത്തെ വലിയ സംഘടനയായ ഇസ്‌ലാമിക് ജിഹാദും പിന്തുണ അറിയിച്ചു. English Summary:
Israel Resumes Attacks Amidst Gaza Peace Talks: Hamas Ultimatum by Trump demands a swift implementation of the peace plan and the immediate release of hostages. Failure to comply will result in the collapse of all possibilities, as the Gaza war nears its second anniversary.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
69024