search
 Forgot password?
 Register now
search

‘അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി, നോട്ടീസ് നൽകിയാൽ ഹാജരാകും’ ; രാഹുലിന്റെ അഭിഭാഷകൻ

Chikheang 2025-12-6 17:51:44 views 1050
  



കൊച്ചി ∙ പൂർണമായും വാദം കേൾക്കാതെ ഒരാളും അറസ്റ്റ് ചെയ്യപ്പെടരുതെന്നും കോടതിക്ക് മുൻവിധിയില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞത്. ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗികബന്ധം ആണെന്ന് രാഹുൽ ഹർജിയിൽ അംഗീകരിക്കുന്നു എന്ന കാര്യവും കോടതി പരാമർശിച്ചു. തുടർന്നാണ് ഹൈക്കോടതി മുൻപാകെ വന്നിട്ടുള്ള അപേക്ഷയിൽ വാദം കേട്ട് തീരുമാനമെടുക്കാമെന്നും അതുവരെ അറസ്റ്റ് ചെയ്യരുതെന്നും ജസ്റ്റിസ് കെ.ബാബു നിർദേശിച്ചത്. അറസ്റ്റ് തടഞ്ഞതിനെ പ്രൊസിക്യൂഷന്‍ എതിര്‍ത്തെങ്കിലും വിശദമായി വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി അറിയിക്കുകയായിരുന്നു.

  • Also Read പേരു പോലും ഇല്ലാതെ ലഭിച്ച പരാതി, രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യ ഹർജി; അതിവേഗ നീക്കവുമായി രാഹുൽ   


കോടതിക്കു മുൻപാകെ ജാമ്യാപേക്ഷ നിൽക്കുമ്പോൾ അറസ്റ്റ് ചെയ്യാതിരിക്കുക എന്നത് ഒരു സാധാരണ നടപടിക്രമമാണ് എന്ന് രാഹുൽ മാങ്കൂട്ടത്തലിന്റെ അഭിഭാഷകന്‍ എസ്. രാജീവ് പറഞ്ഞു. അവർക്ക് ചില പ്രധാന കാര്യങ്ങൾ പറയാനുണ്ട്, അത് കേട്ടിട്ട് പോരെ എന്നാണ് കോടതി ചോദിച്ചത്. 15 വരെ അറസ്റ്റ് ചെയ്യരുതെന്നും പറഞ്ഞു. എന്നാൽ അന്വേഷണം തടയുകയോ ഒന്നും ചെയ്തിട്ടില്ല. കോടതി എപ്പോൾ ഹാജരാകാൻ പറഞ്ഞാലും ഹാജരായിക്കും. ഒരു പൊലീസ് സ്റ്റേഷനിൽ ചെന്ന് ധൈര്യമായി തെളിവു ഹാജരാക്കാൻ പറ്റില്ല. അപ്പോൾ തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടും. പിന്നയല്ലേ തെളിവു ചോദിക്കൂ. കേസ് എടുത്തപ്പോൾ മുതൽ  സെഷൻസ്  കോടതി മുമ്പാകെയുണ്ട്. ഹാജരാകാൻ നോട്ടിസ് നൽകിയിട്ടില്ല. കോടതിയോ അന്വേഷണ ഉദ്യോഗസ്ഥനോ ഹാജരാകാൻ പറഞ്ഞാൽ ഹാജരാകുമെന്നും രാജീവ് പറഞ്ഞു.

  • Also Read രാഹുലിന് ആശ്വാസം: അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി; കേസ് 15ന് പരിഗണിക്കും   
English Summary:
High Court Stays Arrest of Rahul Mamkootathil: Rahul Mamkootathil\“s arrest was temporarily stayed by the High Court, emphasizing that no one should be arrested without a full hearing and that the court has no bias. The court acknowledged Rahul\“s admission in the petition that the relationship was consensual. The court will hear arguments on the petition and decided to stay the arrest until then.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
154926

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com