deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ഓഫ് റോഡർ, അധ്യാപിക, ഇപ്പോൾ പാലാ നഗരസഭയിലെ സ്ഥാനാർഥി; ഇത് റിയ ചീരാംകുഴി

cy520520 2025-12-5 23:51:25 views 955

  



ഓഫ് റോഡ് ജീപ്പിന്റെ വളയം പിടിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങി ഒരു അധ്യാപിക. പാലാ നഗരസഭ കവീകുന്ന് 8–ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി റിയ ചീരാംകുഴിയിലാണ് ഈ വ്യത്യസ്ത സ്ഥാനാർഥി. പിതാവ് ബിനോ പകർന്നു നല്‍കിയ ജീപ്പ് റേസിങ് കമ്പം റിയയെ എത്തിച്ചത് ഓഫ് റോഡിങ്ങിന്റെ ലോകത്താണ്. ജീപ്പ് റേസ് മത്സരങ്ങള്‍ക്കു നിറസാന്നിധ്യമായ റിയ ഇനി പാലായുടെ മണ്ണിൽനിന്നു രാഷ്ട്രീയ പോരാട്ടത്തിനൊരുങ്ങുകയാണ്. ജീപ്പ് റേസിങ്ങും അധ്യാപനവും രാഷ്ട്രീയവും ചേർന്നുള്ള ജീവിതത്തെക്കുറിച്ച് മനോരമ ഓൺലൈനോടു സംസാരിക്കുകയാണ് റിയ ചീരാംകുഴി.

  • Also Read ‘വരിക വരിക സഹജരേ’... രാഹുലിന്റെ ഫോൺ ‘ഓൺ’; പൊലീസിനെ വഴിതെറ്റിക്കാനോ നീക്കം? അറസ്റ്റ് വൈകൽ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്?   


∙ ചെറുപ്പം മുതൽ ഓഫ് റോഡിങ് പ്രിയം

ജീപ്പ് റേസിങ്ങിലേക്കു കടന്നുവരാൻ പ്രധാന കാരണം എന്റെ പിതാവ് തന്നെയാണ്. പണ്ടുമുതൽ പിതാവ് ഓഫ് റോഡിങ്ങിനായി പോകുമായിരുന്നു. അങ്ങനെ കണ്ട് കണ്ട് അതിനോട് ഒരു ഇഷ്ടം തോന്നി മുന്നോട്ടുവരികയായിരുന്നു. എട്ടാം ക്ലാസ് മുതൽ തന്നെ ഡ്രൈവിങ് പരിശീലനം നടത്തി, പിന്നീട് 18 വയസ്സായപ്പോൾ ലൈസൻസ് എടുത്തു. അതിനുശേഷം ഓഫ് റോഡ് ഇവന്റുകളില്ലാം മത്സരിക്കാൻ പോകുമായിരുന്നു. 22 വയസ്സായപ്പോൾ ഹെവി ലൈസൻസ് എടുത്ത് ഹെവി വാഹനങ്ങൾ ഓടിക്കാൻ തുടങ്ങി. ഓഫ് റോഡ് ജീപ്പ് റേയ്സ് മത്സരങ്ങളിലൊക്കെ ഇപ്പോൾ സ്ഥിരമായി പങ്കെടുക്കാറുണ്ട്.  

  • Also Read കൊല്ലം കോർപറേഷനിലും ഗ്രാമപ്പഞ്ചായത്തുകളിലും ഇരട്ടവോട്ട്: വ്യാപക പരാതി   

    

  • ബിജെപി മന്ത്രിക്ക് രാജാ റാം ‘ബ്രിട്ടിഷ് ചാരൻ’, മോദിക്ക് പ്രചോദനം! ‘നാക്കുപിഴ’ ബംഗാളിൽ മമതയ്ക്ക് ആയുധം: എന്താണ് സംഭവിച്ചത്?
      

         
    •   
         
    •   
        
       
  • യുക്രെയ്നിൽ വിവാദമായി സ്വർണം പൂശിയ ശുചിമുറി’; അഴിമതിക്കാരെല്ലാം അടുപ്പക്കാർ; വിശ്വാസ്യത നഷ്ടപ്പെട്ട് സെലെൻസ്കി; രഹസ്യായുധം റഷ്യയുടേതോ?
      

         
    •   
         
    •   
        
       
  • 0.3 സെക്കൻഡിൽ സ്പെൻസറെ പിന്നിലാക്കി മിൽഖ; പുല്ല് കാരണം സുരേഷിന് നഷ്ടമായത് സ്വർണം! രണ്ടാം പൊന്നിന് 20 വർഷം കാത്തിരുന്ന മലയാളി!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ ഇതൊരു അവസരമായി തോന്നി!

താൽപര്യവും ഇഷ്ടവുമുള്ള മേഖലയാണ് രാഷ്ട്രീയം. പിതാവിന്റെ അനിയൻ പാലാ നഗരസഭയിലെ എൽഡിഎഫ് കൗൺസിലറാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കാമോ എന്ന് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ അതൊരു അവസരമായി തോന്നി. അങ്ങനെയാണ് തദ്ദേശതിരഞ്ഞെടുപ്പിൽ പാലാ നഗരസഭയിൽ കവീകുന്ന് 8–ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ തയാറെടുക്കുന്നത്. നാട്ടുകാർക്കൊപ്പം അവരുടെ ആവശ്യങ്ങളിൽ കൂടെ നിൽക്കണമെന്നാണു ലക്ഷ്യം. ഒരോരുത്തരുടെയും ആവശ്യങ്ങൾ കണ്ട് അറിഞ്ഞ് അവരിലൊരാളായി നിൽക്കാനാണ് ആഗ്രഹം. രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവ‍ടുവയ്പ്പ് ആണെങ്കിൽ കൂടി ഒട്ടേറെ അനുഭവങ്ങൾ ഇതിനോടകം ലഭിച്ചു. അധികം ഓളമോ ബഹളങ്ങളോ ഉണ്ടാക്കാതെ വളരെ ശാന്തമായ തരത്തിലുള്ള പ്രചാരണമാണ് നയിക്കുന്നതും. എന്തു കാര്യങ്ങളെയും ധൈര്യമായി നേരിടാനുള്ള ആത്മവിശ്വാസവും ഉണ്ട്. ജനിച്ചുവളർന്ന നാട് ആയതുകൊണ്ട് നാട്ടുകാരും ബന്ധുക്കളും എല്ലാം തന്നെ നല്ല പിന്തുണയും നൽകുന്നുണ്ട്.  

  • Also Read \“സിഎം വിത്ത് മീ\“യില്‍ വിളിച്ച് വനിതാ ജീവനക്കാരോട് അപമര്യാദ; യുവാവ് അറസ്റ്റിൽ   


∙ മൂന്നു മേഖലയും ഒന്നിച്ച്!

ഡിഗ്രി പഠിച്ചതിനുശേഷം ടിടിസി എടുത്തു അതിനുശേഷം പാലായിലെ ബ്രിട്ടിഷ് കിൻഡർ സ്കൂളിൽ ജോലിക്ക് പ്രവേശിച്ചു. ഇപ്പോൾ എൽകെജി ക്ലാസുകളിലുള്ള വിദ്യാർഥികളെയാണു പഠിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ലീവ് എടുത്താണ് പ്രചാരണ നടപടികൾ എല്ലാം തന്നെ. അധ്യാപനവും രാഷ്ട്രീയവും റേയ്സിങ്ങും മൂന്ന് വ്യത്യസ്തമായ മേഖലയാണെങ്കിലും ഇതുവരെ എല്ലാം ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ട്. പാലായുടെ മണ്ണിൽനിന്ന് രാഷ്ട്രീയ ചുവടുറപ്പിക്കാൻ സാധിക്കുമെന്നാണ് റിയയുടെ പ്രതീക്ഷ. നിലവില്‍ എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണിത്. English Summary:
A Unique Candidate in Pala Election: Off-Roading Candidate, Riya Cheeramkuzhy, is contesting in the Pala Municipality election, blending her passion for jeep racing with her aspirations in politics.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
129444
Random