തിരുവനന്തപുരം∙ ഇന്‍ഡിഗോ വിമാന സർവീസുകളുടെ പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെ യാത്രക്കാരെ ചൂഷണം ചെയ്ത് വിമാന കമ്പനികള്‍. ഇന്‍ഡിഗോ പല വിമാനങ്ങളും റദ്ദാക്കിയതോടെ മറ്റു കമ്പനികള്‍ ടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ധനവാണ് വരുത്തിയത്. ഡിസംബര്‍ 6 ശനിയാഴ്ച എയര്‍ ഇന്ത്യയുടെ ഡല്‍ഹി –തിരുവനന്തപുരം ടിക്കറ്റ് നിരക്ക് 30,000 രൂപ മുതല്‍ 68,000 രൂപ വരെ എത്തി. മുംബൈ-തിരുവനന്തപുരം 20,000 മുതല്‍ 50,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ഡല്‍ഹി-കൊച്ചി നിരക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 40,000 രൂപ കടന്നു.
- Also Read ഇൻഡിഗോ വിമാനം റദ്ദാക്കി, വിവാഹ റിസപ്ഷൻ 1000 കി.മീ. അകലെ; ലൈവിലൂടെ പങ്കെടുത്ത് നവദമ്പതികൾ
ഡിജിസിഎയുടെ പുതിയ ചട്ടങ്ങൾ നടപ്പാക്കിയതിനെ തുടർന്നുണ്ടായ പൈലറ്റ് ക്ഷാമമാണ് രാജ്യവ്യാപകമായി ഇൻഡിഗോ സർവീസുകൾ മുടങ്ങാൻ കാരണമായത്. ഇന്നലെ മാത്രം 550 സർവീസുകൾ റദ്ദായി. ഇന്നും നിരവധി സർവീസുകൾ റദ്ദായിരിക്കുകയാണ്. ഇതേ തുടർന്ന്, പൈലറ്റുമാരുടെ ഡ്യൂട്ടിചട്ടത്തിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഇളവു വരുത്തി. പൈലറ്റുമാരുടെ അവധിയെ നിർബന്ധിത പ്രതിവാര വിശ്രമമായി കാണരുതെന്ന വ്യവസ്ഥയാണ് ഇപ്പോൾ പിൻവലിച്ചത്. English Summary:
Indigo flight cancellations lead to airline price gouging. With Indigo canceling many flights, other airlines have significantly increased ticket prices, exploiting the situation and impacting travelers. |