ന്യൂഡൽഹി ∙ ഇൻഡിഗോയുടെ വിമാനസർവീസുകൾ ഏറെക്കുറേ പൂർണമായും താളംതെറ്റിയതോടെ പൈലറ്റുമാരുടെ ഡ്യൂട്ടിചട്ടത്തിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഇളവു വരുത്തി. പൈലറ്റുമാരുടെ അവധിയെ നിർബന്ധിത പ്രതിവാര വിശ്രമമായി കാണരുതെന്ന വ്യവസ്ഥ ഡിജിസിഎ നടപ്പാക്കിയിരുന്നു. ഈ വ്യവസ്ഥയാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. ഫലത്തിൽ പൈലറ്റുമാർ അവധിയെടുത്താൽ കമ്പനികൾക്ക് ഇത് ഡിജിസിഎ നിശ്ചയിച്ചിരിക്കുന്ന നിർബന്ധിത പ്രതിവാര വിശ്രമത്തിന്റെ പരിധിയിൽ കാണാം. നവംബർ 1 മുതൽ നടപ്പാക്കിയ പൈലറ്റ് ഡ്യൂട്ടി ചട്ടമാണ് ഇൻഡിഗോ സർവീസുകൾക്ക് തിരിച്ചടിയായത്. ഈ ചട്ടത്തിൽ ഇൻഡിഗോ ഇളവ് ആവശ്യപ്പെട്ടിരുന്നു.
- Also Read വിമാനത്തിൽ ബോംബുണ്ടെന്ന് ഇ–മെയിൽ; മദീനയിൽ നിന്നുള്ള വിമാനം അഹമ്മദാബാദിലിറക്കി
പൈലറ്റ് ക്ഷാമമെന്തുകൊണ്ട്?
- Also Read ബിജെപി മന്ത്രിക്ക് രാജാ റാം ‘ബ്രിട്ടിഷ് ചാരൻ’, മോദിക്ക് പ്രചോദനം! ‘നാക്കുപിഴ’ ബംഗാളിൽ മമതയ്ക്ക് ആയുധം: എന്താണ് സംഭവിച്ചത്?
പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം ഉറപ്പാക്കാനായി ഡിജിസിഎ ഏർപ്പെടുത്തിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ (എഫ്ഡിടിഎൽ) ക്രമീകരണത്തിന്റെ അവസാനഘട്ടം നടപ്പായത് നവംബർ ഒന്നിനാണ്. ഇത് നടപ്പാക്കുന്നതിൽ ഇൻഡിഗോയ്ക്കു വേണ്ട തയാറെടുപ്പിലാതെ പോയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. പുതിയ ചട്ടമനുസരിച്ച് പ്രതിവാര വിശ്രമസമയം 36 മണിക്കൂറായിരുന്നത് 48 മണിക്കൂറായി വർധിപ്പിച്ചു. ഒപ്പം രാത്രി ലാൻഡിങ് 6 എണ്ണമായിരുന്നത് രണ്ടായി കുറയ്ക്കുകയും ചെയ്തു. പൈലറ്റുമാരുടെ ഷെഡ്യൂളിങ്ങിനെ ഇത് കാര്യമായി ബാധിച്ചു. ഡിജിസിഎ ചട്ടത്തെ ഇൻഡിഗോയടക്കമുള്ള കമ്പനികൾ തുടക്കം മുതലേ എതിർത്തിരുന്നു. കൂടുതൽ പൈലറ്റുമാരെ വേണ്ടിവരുമെന്നതായിരുന്നു എതിർപ്പിന്റെ കാരണം. ചട്ടത്തിന്റെ ആദ്യഘട്ടം ജൂലൈയിൽ നടപ്പായി. അന്നു തന്നെ നടപ്പാകേണ്ടിയിരുന്ന വ്യവസ്ഥകൾ നവംബർ വരെ നീണ്ടതും ഈ എതിർപ്പ് മൂലമാണ്. ഡൽഹി ഹൈക്കോടതിയിൽ വരെ കേസ് എത്തിയെങ്കിലും ചട്ടം നടപ്പാക്കാൻ ഉത്തരവിടുകയായിരുന്നു.
- ബിജെപി മന്ത്രിക്ക് രാജാ റാം ‘ബ്രിട്ടിഷ് ചാരൻ’, മോദിക്ക് പ്രചോദനം! ‘നാക്കുപിഴ’ ബംഗാളിൽ മമതയ്ക്ക് ആയുധം: എന്താണ് സംഭവിച്ചത്?
- യുക്രെയ്നിൽ വിവാദമായി സ്വർണം പൂശിയ ശുചിമുറി’; അഴിമതിക്കാരെല്ലാം അടുപ്പക്കാർ; വിശ്വാസ്യത നഷ്ടപ്പെട്ട് സെലെൻസ്കി; രഹസ്യായുധം റഷ്യയുടേതോ?
- 0.3 സെക്കൻഡിൽ സ്പെൻസറെ പിന്നിലാക്കി മിൽഖ; പുല്ല് കാരണം സുരേഷിന് നഷ്ടമായത് സ്വർണം! രണ്ടാം പൊന്നിന് 20 വർഷം കാത്തിരുന്ന മലയാളി!
MORE PREMIUM STORIES
സർവീസുകളുടെ ബാഹുല്യം, കൂടുതൽ രാത്രി സർവീസുകൾ, പൈലറ്റുമാരുടെ ദൗർലഭ്യം എന്നിവയാണ് ഇൻഡിഗോയെ പ്രശ്നം കൂടുതലായി ബാധിക്കാൻ കാരണം. ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായതിനാൽ (ലോ കോസ്റ്റ് എയർലൈൻ) നിലവിലുള്ള പൈലറ്റുമാരെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു പ്രവർത്തനം. പുതിയ ചട്ടം ഇതിനു തടസ്സമായി. ഏകദേശം 2,300 സർവീസ് പ്രതിദിനം നടത്തുന്ന കമ്പനി ചെറിയൊരു ശതമാനം സർവീസുകൾ വെട്ടിക്കുറിച്ചാൽ പോലും അതിന്റെ ആഘാതം വ്യോമയാന രംഗത്ത് വലുതാണ്.
2024 ജനുവരിയിൽ ഡിജിസിഎ പുറത്തിറക്കിയ ചട്ടം നടപ്പാക്കാൻ രണ്ടു വർഷത്തോളം സമയം ലഭിച്ചിട്ടും കമ്പനികളുടെ ഭാഗത്തു നിന്ന് ആസൂത്രണത്തിൽ പിഴവുണ്ടായതായി എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഎൽപിഎ) ആരോപിച്ചു. ചട്ടത്തിൽ ഇളവ് വരുത്തുന്നതിനായി ഡിജിസിഎയെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് കമ്പനികളുടെ തന്ത്രമാണിതെന്നും പലരും ആരോപണമുന്നയിച്ചിട്ടുണ്ട്.
നൈറ്റ് ഡ്യൂട്ടി വ്യവസ്ഥ, നൈറ്റ് ലാൻഡിങ് നിയന്ത്രണം എന്നിവയിലും ഇൻഡിഗോയ്ക്ക് ഡിജിസിഎ ഒറ്റത്തവണ ഇളവ് നൽകി. പ്രവർത്തനം സാധാരണനിലയിലേക്ക് എത്തുന്നതോടെ ഈ നിയന്ത്രണങ്ങൾ തിരികെ വരും. English Summary:
DGCA Relaxes Pilot Duty Rules After IndiGo Flight Chaos: This change, made after significant disruptions to IndiGo\“s services, allows airlines to count a pilot\“s leave as their mandatory weekly rest. |