deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

വിമാനത്താവളങ്ങളിൽ പ്രതിഷേധം, മുദ്രാവാക്യം വിളി, ജീവനക്കാരെ തടയുന്നു; യാത്രക്കാരെ വലച്ച് ഇൻഡിഗോ-വിഡിയോ

LHC0088 2025-12-5 15:21:14 views 897

  



ബെംഗളൂരു ∙ ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ വൈകുന്നതിനു പിന്നാലെ രാജ്യത്തെ പല വിമാനത്താവളങ്ങളിലും വ്യാപക പ്രതിഷേധവുമായി യാത്രക്കാർ. ബെംഗളൂരു വിമാനത്താവളത്തിൽ ഉൾപ്പെടെ യാത്രക്കാർ ഇൻഡിഗോ ജീവനക്കാരോട് തട്ടിക്കയറി. വിമാനത്താവളത്തിൽ ഉത്തരവാദിത്തപ്പെട്ട ഇൻഡിഗോ ജീവനക്കാരെ കാണാനില്ലെന്ന് യാത്രക്കാരനായ നന്ദു മനോരമ ഓൺലൈനോട് പറഞ്ഞു.

  • Also Read ഇൻഡിഗോ പ്രതിസന്ധി: യാത്ര മുടങ്ങാതിരിക്കാനും പണം നഷ്ടപ്പെടാതിരിക്കാനും യാത്രക്കാർ ചെയ്യേണ്ടത്   


‘‘രണ്ടും മൂന്നും വിമാനങ്ങൾക്ക് ഒരേ ഗേറ്റാണ് പറഞ്ഞിരിക്കുന്നത്. പക്ഷേ ഒരു വിമാനവും പുറപ്പെടുന്ന ലക്ഷണം കാണുന്നില്ല. വിമാനം എപ്പോൾ പുറപ്പെടുമെന്നത് സംബന്ധിച്ച് ഞങ്ങൾക്കു യാതൊരു വിവരവുമില്ലെന്നാണ് ഇൻഡിഗോ ജീവനക്കാർ പറയുന്നത്. 8.05ന് ആയിരുന്നു തിരുവനന്തപുരത്തേക്കുള്ള എന്റെ വിമാനം പുറപ്പെടേണ്ടിയിരുന്നത്. 7.20 ആയിരുന്നു ബോർഡിങ് സമയം. ഇതുവരെ ഒരു നടപടിയും ആരംഭിച്ചിട്ടില്ല. ചില ഗേറ്റുകളിൽ മുദ്രാവാക്യം വിളിയാണ്. ചില ഗേറ്റുകൾക്കു മുന്നിൽ വഴക്കാണ്. എല്ലാ ഗേറ്റുകളിലും പ്രശ്നങ്ങളാണ്’’ – നന്ദു പറഞ്ഞു.

  • Also Read ഇൻഡിഗോ വിമാനങ്ങൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും, സാധാരണനിലയിലെത്താൻ‌ 2 മാസം; കൊച്ചിയിൽ പ്രതിഷേധം - വിഡിയോ   
  View this post on Instagram

A post shared by Manorama Online (@manoramaonline)


അതേ സമയം, യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ച് ഇൻഡിഗോ രംഗത്തെത്തിയിരുന്നു. ഉപയോക്താക്കളോടും വ്യവസായ പങ്കാളികളോടും ക്ഷമ ചോദിക്കുന്നുവെന്നും ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളുടെ മാറ്റങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുന്‍പ് യാത്രക്കാര്‍ ഇന്‍ഡിഗോയുടെ വെബ്‌സൈറ്റിലെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും ഇന്‍ഡിഗോ എക്‌സ് പോസ്റ്റില്‍ കുറിച്ചു.
    

  • ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
      

         
    •   
         
    •   
        
       
  • ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
      

         
    •   
         
    •   
        
       
  • കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പ്രതിസന്ധി നേരിടാന്‍ കഴിയാത്തതില്‍ ഇന്‍ഡിഗോയെ കേന്ദ്ര വ്യോമയാനമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. വിമാനങ്ങൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേർസ് ജീവനക്കാര്‍ക്ക് അയച്ച മെയിൽ പുറത്തുവന്നിരുന്നു. സാങ്കേതികമായ പ്രശ്‌നങ്ങള്‍, ഷെഡ്യൂളുകളില്‍ വന്ന മാറ്റം, കാലാവസ്ഥയിലുണ്ടായ പ്രതികൂലമായ മാറ്റങ്ങള്‍, ഏവിയേഷന്‍ വ്യവസ്ഥയിലുണ്ടായ അതിരൂക്ഷമായ തിരക്ക്, പുതിയതായി പുറത്തുവന്ന വിമാനയാത്ര സമയക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്നിവയാണ് വിമാനയാത്രകള്‍ റദ്ദാക്കാനുള്ള കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. English Summary:
Passenger Protests Erupt Over Indigo Flight Delays: Passengers express frustration over lack of information and coordination, while Indigo apologizes and cites technical issues and weather as causes. The aviation minister is unhappy with Indigo\“s handling of the crisis.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
130092